Image

ഇത് ശ്രീദേവി തന്നെയല്ലേ?.. ജാന്‍വിയുടെ പുതിയ ഫോട്ടോ കണ്ട് ഞെട്ടി ആരാധകര്‍

Published on 08 April, 2019
ഇത് ശ്രീദേവി തന്നെയല്ലേ?.. ജാന്‍വിയുടെ പുതിയ ഫോട്ടോ കണ്ട് ഞെട്ടി ആരാധകര്‍

ധടക് എന്ന ചിത്രത്തിലൂടെയാണ് അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്‌നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്

ഓരോ തവണത്തെ ജാന്‍വിയുടെ വസ്ത്രധാരണവും ആരാധകര്‍ ചര്‍ച്ചാ വിഷയമാക്കാറുണ്ട്. വ്യത്യസ്തമായ ലുക്കിലാണ് ഓരോ പ്രാവശ്യവും ജാന്‍വി പൊതുവേദിയിലെത്താറുളളത്. ചില വസ്ത്രധാരണങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുമ്പോള്‍ ചിലത് പ്രശംസ പിടിച്ചു പറ്റാറുമുണ്ട്. ജാന്‍വി കപൂറിന്റെ ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്. അമ്മ ശ്രീദേവിയുടെ ചെറുപ്പകാലത്തെ ചിത്രവുമായി താരതമ്യം ചെയ്താണ് ആരാധകര്‍ ജാന്‍വിയുടെ ചിത്രം പങ്കുവയ്ക്കുന്നത്.

നില്‍പ്പിലും നോട്ടത്തിലും പോലും ജാന്‍വി ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍. ഇതിന് മുന്‍പ് താരം പങ്കുവച്ച ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നത്. എന്നാല്‍ അമ്മയുമായി ഇത്ര സാമ്യം വരുന്ന ചിത്രം വേറെയില്ലെന്നാണ് കമന്റുകളില്‍ ആരാധകര്‍ സൂചിപ്പിക്കുന്നത്. ആറുലക്ഷത്തിലേറെ പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക