Image

കാര്‍ണിവെല്ലിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Published on 08 April, 2019
കാര്‍ണിവെല്ലിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

 
സിഡ്‌നി: മലയാളി അസോസിയേഷന്‍ സിഡ്‌നി മറ്റു അസോസിയേഷനുകളുടെ സഹകരണത്തോടെ കേരളത്തിലെ പ്രളയബാധിതര്‍ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന റൈസ് ആന്‍ഡ് റിസ്‌റ്റോര്‍ കാര്ണിവലിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഏപ്രില്‍ 27നു ഉച്ചക്ക് 12നു ആരംഭിക്കുന്ന കാര്‍ണിവലില്‍ രുചികരമായ ഫുഡ് സ്റ്റാളുകള്‍ ,റൈഡുകള്‍ ,ഐസ് ക്രീം കോര്‍ണര്‍ കുട്ടികള്‍ക്കായുള്ള സ്റ്റാളുകള്‍,തുണിത്തരങ്ങളുടെയും ആഭരങ്ങളുടെയും സ്റ്റാളുകള്‍ ,ഗെയിം സ്റ്റാളുകള്‍ തുടങ്ങിയവ ഉണ്ടാവും .
വിവിധ കലാപരിപാടികളും നടക്കും .ഇതിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. തുടര്‍ന്നു വൈകിട്ട് അഞ്ചുമുതല്‍ മെഗാ തിരുവാതിരയും വൈവിധ്യമാര്‍ന്ന കലാവിരുന്നും അരങ്ങേറും.ഇതിനുള്ള ടിക്കറ്റുകള്‍ ഫാമിലി 40 ഡോളര്‍ , അഡള്‍ട് 15 ഡോളര്‍ ,ചൈല്‍ഡ് 10 ഡോളര്‍ എന്ന നിരക്കിലായിരിക്കും.ടിക്കറ്റുകള്‍ ഓണ്‍ലൈനായും ബുക്ക് ചെയ്യാവുന്നതാണ്

മെഗാ തിരുവാതിര റിഹേഴ്‌സല്‍

കാര്‍ണിവലിനോടനുബന്ധിച്ചു നടക്കുന്ന ഇരുനൂറിലധികം വനിതകള്‍ പങ്കെടുക്കുന്ന മെഗാതിരുവാതിരയുടെ ഒരുമിച്ചുള്ള റിഹേഴ്‌സല്‍ മാര്‍ച്ച് 2, മാര്‍ച്ച് 30 എന്നീ ദിവസങ്ങളില്‍ വില്ലാവുഡില്‍ നടന്നു. പങ്കെടുക്കുന്നവരെ 17 ഗ്രൂപ്പുകളായി തിരിച്ചു സിഡ്‌നിയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പരിശീലനങ്ങളുടെ ഏകോപിച്ചുള്ള റിഹേഴ്‌സല്‍ ആണ് ഈ ദിവസങ്ങളില്‍ നടന്നത്. ലക്ഷ്മി നായര്‍ ,സ്വപ്!ന ജോമോന്‍ ,വിനീത ഷൈനോസ് ,ഷൈന സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റാഫിള്‍ ടിക്കറ്റ്

കാര്‍ണിവലിനോടനുബന്ധിച്ചു നടത്തുന്ന റാഫിള്‍ ടിക്കറ്റിന്റെ വില്പന ആരംഭിച്ചു. ആയിരം ഡോളര്‍വിലവരുന്ന സമ്മാനം ,750 ഡോളര്‍ വിലവരുന്ന സമ്മാനം ,500 ഡോളര്‍ വിലവരുന്ന സമ്മാനം എന്നിങ്ങനെയാണ് ഒന്നും രണ്ടും മൂന്നും സമ്മനങ്ങള്‍ .ടിക്കറ്റ് വില 5 ഡോളര്‍. റാഫിള്‍ ടിക്കറ്റുകള്‍ക്കു തോമസ് കുരുവിളയുമായി ബന്ധപ്പെടാവുന്നതാണ്. (0421519883)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക