Image

ഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കല്‍ ഐക്കണാണ് രാഹുല്‍ ഗാന്ധി, ഷൗക്കത് പറമ്പി

പി.പി.ചെറിയാന്‍ Published on 09 April, 2019
ഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കല്‍ ഐക്കണാണ് രാഹുല്‍ ഗാന്ധി, ഷൗക്കത് പറമ്പി
മതേതരത്വത്തിന്റെ പ്രതീകമായ, അതിലുപരി ഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കല്‍ ഐക്കണാണ് രാഹുല്‍ ഗാന്ധിയെന്നു  ഷൗക്കത് പറമ്പി അഭിപ്രായപ്പെട്ടു. പ്രവാസി മലയാളി ഫെഡറേഷന്‍ മുന്‍ ഗ്ലോബല്‍ ഭാരവാഹിയായിരുന്ന  ഷൗക്കത് പറമ്പി കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പിനെ വിശകലം ചെയ്യവെയാണ് തന്റെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. മതേതരത്വവും ജനാധിപത്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ഒരു വായ്ത്താരിയല്ല. അത് പ്രബുദ്ധജനതയുടെ നിലപാടാണ്. മനസ്സ് നൊന്തുപോയ അധസ്ഥിതരുടെയും ന്യൂനപക്ഷങ്ങളുടെയും നെഞ്ചില്‍ തൊട്ട പ്രാര്‍ഥനയാണത്. ഒരു സീറ്റിന്റെ നഷ്ടം മുന്കൂട്ടിക്കണക്കാക്കി കണ്‍ട്രോള്‍ പോയ  വിജ്രംഭിത വിപ്ലവപോരാളികളുടെ ഇപ്പോഴത്തെ അസഹിഷ്ണുത അമ്പരപ്പിക്കുന്നതാണ്.  

 മതേതരത്വത്തിന്റെ പ്രതീകമായ, അതിലുപരി ഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കല്‍ ഐക്കണാണ് രാഹുല്‍ ഗാന്ധി എന്നു ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹം വിജയിക്കണം. അതിനുള്ള ബാധ്യത ഫാസിസ്റ്റു വിരുദ്ധ ശക്തികള്‍ക്ക് മുഴുവനുമാണ്. അതുവഴിയുണ്ടാകുന്ന ചില സീറ്റ്  നഷ്ടങ്ങളാണ് സമാനചിന്തയുള്ളവരുടെ രാഷ്ട്രീയ മുതല്‍ മുടക്ക്. പകരം അദ്ദേഹത്തെ മുഴുപ്പൊട്ടന്‍, പപ്പുമോന്‍, കുറ്റിച്ചൂല്‍, ദേശാടനക്കിളി, മന്ദബുദ്ധി,പേടിത്തൊണ്ടന്‍, അമുല്‍ ബേബി എന്നിങ്ങനെയാണ് ഇടതുപക്ഷ സൈബര്‍ പോരാളികള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായീ വിളിച്ചു കൊണ്ടിരിക്കുന്നത്. ആരാണിതിന്റെ പ്രായോജകര്‍ എന്നറിയാത്ത പപ്പുമോന്മാരല്ല ഇത്തരം പരാമര്‍ശങ്ങളുടെ പിന്നില്‍. രാഷ്ട്രീയമായി നേരിടും എന്ന പ്രസ്താവനയുടെ അര്‍ത്ഥം നെഞ്ചും പുറവും മാന്തിപ്പൊളിച്ചിട്ടു മുറിവുകളില്‍ വിസര്‍ജ്യങ്ങള്‍ പുരട്ടി നാറ്റിപുഴുപ്പിക്കും എന്നതാണോ? റാഫേല്‍ അഴിമതിയെക്കാള്‍, നോട്ട് നിരോധനത്തേക്കാള്‍, 100 തവണ തിരുത്തി എഴുതേണ്ടിവന്ന ഏടഠ യുടെ വീഴ്ചകളേക്കാള്‍, ലക്ഷം കോടികള്‍ തന്റെ കിങ്കരന്മാര്‍ക്കു സഞ്ചിയിലാക്കിക്കൊടുത്തു രാജ്യത്തെ പട്ടിണിയിലാക്കിയതിനേക്കാള്‍, ഈ മഹാരാജ്യത്തിന്റെ സൈന്യാധിപന്മാരെയും ന്യായാധിപന്മാരെയും പോലും വര്‍ഗീയമായി ചേരിതിരിച്ചു ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള കുല്‍സിത ശ്രമങ്ങള്‍ക്കെതിരെ, സര്‍വോപരി തരാതരം പോലെ വര്‍ഗീയത ഇളക്കിവിട്ടു സ്‌ഫോടനങ്ങളുണ്ടാക്കി വോട്ട് പിടിക്കുന്നതിനേക്കാള്‍ വലുതായീ  രാഹുലിന്റെ കഝ പരിശോധിക്കാനുള്ള തത്രപ്പാട് ഇടതുപക്ഷ ചിന്തയല്ല. സ്വാര്‍ത്ഥതയാണ്. മോന്‍ മരിച്ചാലും വേണ്ടില്ല മരുമകളൊന്നു കരഞ്ഞുകാണാനുള്ള ഒരു സീരിയല്‍ അമ്മായിയുടെ ദുഷിച്ചമനസ്സ്. രാഹുല്‍ പ്രധാനമത്രിയാകണം എന്നു എനിക്കു നിര്‍ബന്ധമില്ല. ശശിതരൂര്‍, ചിദംബരം മുതല്‍ മമതാ ബാനര്‍ജി വരെ ആരുമാകട്ടെ. ഫാസിസ്റ്റു വിരുദ്ധ ചേരി വിജയിക്കണം. അതിനായി ആനുകാലിക ഇന്ത്യന്‍ പരിതസ്ഥിതിയില്‍ കോണ്‍ഗ്രസ്സിന് പിന്തുണ വധിപ്പിക്കേണ്ടതുണ്ട്.  മതേതരത്വ ജനാധിപത്യ മുദ്രാവാക്യം തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചിട്ട് ചിലര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നത് പരിഹാസ്യമായ രാഷ്ട്രീയ അന്തര്‍ധാരയാണ്. തന്ത്രപരമായ അച്ചടക്കം അണികള്‍ പാലിക്കേണ്ട സമയമാണിത്. 'വര്‍ഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം സുടാപ്പികള്‍ക്കെതിരെ മാത്രമുള്ളതല്ല, ആടിനെ പട്ടിയാക്കുന്ന ഫാസിസത്തിനെതിരെയും തക്കസമയത്ത്  പ്രയോഗിക്കാനുള്ളതാണ്.

ഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കല്‍ ഐക്കണാണ് രാഹുല്‍ ഗാന്ധി, ഷൗക്കത് പറമ്പിഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കല്‍ ഐക്കണാണ് രാഹുല്‍ ഗാന്ധി, ഷൗക്കത് പറമ്പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക