Image

കെഎം മാണിയുടെ നില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്

കല Published on 09 April, 2019
കെഎം മാണിയുടെ നില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്

ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. നിലവില്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും രാത്രിയില്‍ വെന്‍റിലേറ്റര്‍ സഹായം നല്‍കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 
നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍  ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് വീണ്ടും വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക