Image

ബീഫിന്‍റെ പേരില്‍ വീണ്ടും ആക്രമണം; അസമില്‍ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചു

കല Published on 09 April, 2019
ബീഫിന്‍റെ പേരില്‍ വീണ്ടും ആക്രമണം; അസമില്‍ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചു

പശുമാസത്തിന്‍റെ പേരില്‍ വീണ്ടും നടക്കുന്ന അക്രമം അഴിച്ചുവിട്ടിരിക്കുകയാണ് തീവ്രഹിന്ദുത്വവാദികള്‍. അസമിലെ ബിശ്വനാഥ് ചാരിയാലിയില്‍ ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം മുസ്ലിം വൃദ്ധനെ ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവിടെ 35 വര്‍ഷമായി ഹോട്ടല്‍ നടക്കുന്നയാളാണ് അക്രമത്തിന് ഇരയായ 68കാരനായ ഷൗക്കത്തലി. ഷൗക്കത്തലി ബംഗ്ലാദേശ്കാരനാണെന്നും ബീഫ് കൈവശം വെച്ചെന്നും ആരോപിച്ചാണ് ഹിന്ദു തീവ്രവാദികളായ ആള്‍ക്കൂട്ടം അക്രമിച്ചത്. 
ആള്‍ക്കൂട്ടത്തിന്‍റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ വൃദ്ധനെ പോലീസ് എത്തി രക്ഷിക്കുകയായിരുന്നു. ഇയാള്‍ക്ക് പൗരത്വരേഖയുണ്ടോ എന്നും ആള്‍ക്കൂട്ടം ചോദ്യം ചെയ്യുന്ന വീഡിയ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 
ബീഫിന്‍റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ക്ക് യാതൊരു ശമനവുമില്ല എന്നതാണ് പുതിയ സംഭവവും ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പോലും ഹിന്ദുതീവ്രവാദികള്‍ അക്രമങ്ങളില്‍ നിന്ന് പിന്തിരിയുന്നില്ല എന്നത് രാജ്യത്ത് വളര്‍ന്നു വരുന്ന ഹിന്ദുഭീകരതയുടെ തെളിവാണെന്ന് പ്രതിപക്ഷ കക്ഷികള്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക