Image

തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കേരളത്തിന്‌ നല്‍കാനുള്ള 1316 കോടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍

Published on 09 April, 2019
തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കേരളത്തിന്‌ നല്‍കാനുള്ള 1316 കോടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍
തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കേരളത്തിന്‌ നല്‍കാനുള്ള 1316 കോടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. മഹാപ്രളയത്തില്‍ മറ്റ്‌ ജീവനോപാധികളെല്ലാം നഷ്ടപ്പെട്ട കേരളത്തിലെ വലിയൊരു വിഭാഗത്തിന്‌ ആശ്രയമായത്‌ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയായിരുന്നു.

പ്രളയ സാഹചര്യം കണക്കിലെടുത്ത്‌ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം ദുരന്ത മേഖലയിലുള്ളവര്‍ക്ക്‌ 50 തൊഴില്‍ ദിനംകൂടി കേന്ദ്രസര്‍ക്കാര്‍ അധികമായി അനുവദിച്ചിരുന്നു. എന്നാല്‍ വെയിലും മഴയും നോക്കാതെ അധ്വാനിച്ച വലിയൊരു വിഭാഗം സ്‌ത്രീകള്‍ ഉള്‍പ്പെടുന്ന തൊഴിലുറപ്പ്‌ തൊഴിലാളികള്‍ക്ക്‌ മാസങ്ങളായി കൂലി ലഭിച്ചിട്ടില്ലെന്നാണ്‌ സര്‍ക്കാറിന്റെ കണക്കുകളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌.

കേരളത്തില്‍ നിന്നും 54.17 ലക്ഷം തൊഴിലാളികളാണ്‌ തൊഴിലുറപ്പ്‌ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ഇതില്‍ 23.79 ലക്ഷം പേര്‍ പദ്ധതിയില്‍ സജീവമാണ്‌. കേരളത്തിലെ തൊഴിലുറപ്പ്‌ തൊഴിലാളികളില്‍ 80% സ്‌ത്രീകളാണ്‌. 271 രൂപയാണ്‌ ദിവസ വേതനം.

എന്നാല്‍ കഴിഞ്ഞ നവംബര്‍ മുതല്‍ മിക്ക തൊഴിലാളികള്‍ക്കും വേതനം ലഭിച്ചിട്ടില്ല. ഏറ്റവുമധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ്‌ ഏറ്റവുമധികം കൂലി നല്‍കാനുള്ളത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക