Image

സെല്‍ഫിയെടുക്കാനെത്തിയ പാര്‍ട്ടി അനുഭാവിയെ മര്‍ദിച്ചു; നന്ദമുരി ബാലകൃഷ്‌ണ വിവാദത്തില്‍

Published on 09 April, 2019
സെല്‍ഫിയെടുക്കാനെത്തിയ പാര്‍ട്ടി അനുഭാവിയെ മര്‍ദിച്ചു; നന്ദമുരി ബാലകൃഷ്‌ണ വിവാദത്തില്‍


വിശാഖപട്ടണം: നടനും എം.എല്‍.എയുമായ നന്ദമുരി ബാലകൃഷ്‌ണ വിവാദത്തില്‍. തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ സ്വന്തം പാര്‍ട്ടി അനുഭാവിയെ മര്‍ദിക്കുന്ന ബാലകൃഷ്‌ണയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്‌.

പാര്‍ട്ടി പ്രവര്‍ത്തകനായ യുവാവ്‌ അടുത്തേക്ക്‌ വന്ന്‌ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ബാലകൃഷ്‌ണ മര്‍ദിച്ചത്‌. വിജയനഗരം ജില്ലയിലെ ചീപ്പുരുപ്പള്ളിയില്‍ നടന്ന പ്രചാരണ വേളയില്‍ വച്ചായിരുന്നു സംഭവം. സെല്‍ഫിയെടുക്കാനായി യുവാവ്‌ തന്റെ വാഹനവ്യൂഹത്തിനടുത്ത്‌ എത്തിയപ്പോഴായിരുന്നു എം.എല്‍.എ പ്രകോപിതനായത്‌.

വാഹനത്തില്‍ നിന്ന്‌ ഇറങ്ങിയ ബാലകൃഷ്‌ണ ഓടിച്ചെന്ന്‌ യുവാവിനെ ഇടിക്കുകയും തൊഴിക്കുകയും ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ സംഭവം വിവാദമായി മാറുകയായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക