Image

ഇന്ത്യന്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ ഡയാന്‍ ഗുജറാത്തിയെ ഫെഡറല്‍ ജഡ്ജിയായി ട്രമ്പ് നോമിനേറ്റ് ചെയ്തു.

പി.പി. ചെറിയാന്‍ Published on 09 April, 2019
ഇന്ത്യന്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ ഡയാന്‍ ഗുജറാത്തിയെ ഫെഡറല്‍ ജഡ്ജിയായി ട്രമ്പ് നോമിനേറ്റ് ചെയ്തു.
വാഷിംഗ്ടണ്‍ഡി.സി.: ഇന്ത്യന്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ ഡയാന്‍ ഗുജറാത്തിയെ ന്യൂയോര്‍ക്ക് ഇസ്്‌റ്റേണ്‍ ഡിസ്ട്രിക്റ്റ് യു.എസ്. ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജിയായി പ്രസിഡന്റ് ട്രമ്പ് നോമിനേറ്റു ചെയ്തു.

ഏപ്രില്‍ 8നായിരുന്നു നോമിനേഷന്‍ യുനൈറ്റഡ് സ്‌റ്റേറ്റ് അറ്റോര്‍ണി ഓഫീസില്‍ ക്രിമിനല്‍ ഡിവിഷന്‍ ഡെപ്യൂട്ടി ചീഫായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌ക്കൂള്‍ ഓഫ് ലൊയില്‍ പ്രൊഫസര്‍ ഓഫ് ക്ലിനിക്കല്‍ ലൊയായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒബാമയുടെ കാലഘട്ടത്തില്‍ ഇത് സ്ഥാനത്തേക്ക് ഇവരെ നോമിനേറ്റ് ചെയ്തിരുന്നു.
2017 ല്‍ ഒബാമയുടെ നോമിനേഷന്‍ അവസാനിച്ചതിനാല്‍ ട്രമ്പ് വീണ്ടും ഇവരെ അതേ സ്ഥാനത്തേക്ക് നോമിനേറ്റു ചെയ്തു.

ഇന്ത്യക്കാരനായ ദാമോദര്‍ ഗുജറാത്തിയുടെയും ജൂയിഷ് മാതാവിന്റേയും മകളാണ് ഡയാന്‍. കൊളംമ്പിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, യേല്‍ ലൊ സ്‌ക്കൂളില്‍ നിന്നും ജെ.ഡി.ബിരുദവും കരസ്ഥമാക്കിയ ഡയാന്‍ ഏഷ്യന്‍ അമേരിക്കന്‍ ബാര്‍ അ്‌സ്സോസിയേഷന്‍ ബോര്‍ഡ് മെമ്പറായിരുന്നു.

ലോങ്ങ്‌ഐലന്റിന്റെ ചില ഭാഗങ്ങളും, സിറ്റിയുടെ ഭാഗങ്ങളും ചേര്‍ന്നതാണ് ഡയാനിന്റെ അധികാര പരിധിയില്‍ വരുന്നതും, അമേരിക്കന്‍ ജനതയെ വിശ്വസ്തമായി സേവിക്കാന്‍ ഇവര്‍ക്കാകുമെന്ന് പ്രസിഡന്റ് ചൂണ്ടികാട്ടി.

ഇന്ത്യന്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ ഡയാന്‍ ഗുജറാത്തിയെ ഫെഡറല്‍ ജഡ്ജിയായി ട്രമ്പ് നോമിനേറ്റ് ചെയ്തു.ഇന്ത്യന്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ ഡയാന്‍ ഗുജറാത്തിയെ ഫെഡറല്‍ ജഡ്ജിയായി ട്രമ്പ് നോമിനേറ്റ് ചെയ്തു.ഇന്ത്യന്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ ഡയാന്‍ ഗുജറാത്തിയെ ഫെഡറല്‍ ജഡ്ജിയായി ട്രമ്പ് നോമിനേറ്റ് ചെയ്തു.
Join WhatsApp News
യേശു വന്നു ഇതാ 2019-04-09 08:35:40
He’s rich but you can’t see his taxes. He’s exonerated but you can’t see the Mueller Report. He’s a genius but you can’t see his transcripts. And he’s got a health care plan but you can’t see until after the 2020 election.
benoy 2019-04-09 09:46:15
Mr. Yesu Vannu Itha, the news is not about Trump. It is about Dian Gujrati. Just an FYI.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക