Image

കേരളത്തില്‍ എല്‍ഡിഎഫ്‌ 14 സീറ്റു വരെ നേടുമെന്ന്‌ ദ ഹിന്ദു സര്‍വെ

Published on 09 April, 2019
കേരളത്തില്‍ എല്‍ഡിഎഫ്‌ 14 സീറ്റു വരെ നേടുമെന്ന്‌ ദ ഹിന്ദു സര്‍വെ


കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌ എല്‍ഡിഎഫിന്‌ മേല്‍ക്കൈയെന്ന്‌ ദി ഹിന്ദു സര്‍വെ ഫലം. ആറു മുതല്‍ പതിനാലു വരെ സീറ്റുകള്‍ എല്‍ഡിഎഫിനു ലഭിക്കുമെന്നാണ്‌ സര്‍വെ പ്രവചിക്കുന്നത്‌.

എല്‍ഡിഎഫിന്‌ 38 ശതമാനം വോട്ടുവിഹിതം ലഭിക്കുമെന്നാണ്‌ ഹിന്ദുവും ലോക്‌നീതിയും സിഎസ്‌ഡിഎസും ചേര്‍ന്നു നടത്തിയ സര്‍വെ പറയുന്നത്‌. 34 ശതമാനം വോട്ടാണ്‌ യുഡിഎഫിനു പ്രതീക്ഷിക്കുന്നത്‌. എന്‍ഡിഎയുടെ വോട്ടുവിഹിതം പതിനെട്ടു ശതമാനമായിരിക്കുമെന്നും സര്‍വെ പ്രവചിക്കുന്നു.

എന്‍ഡിഎയുടെ സീറ്റു സാധ്യത പൂജ്യം മുതല്‍ രണ്ടു വരെയാണ്‌. യുഡിഎഫ്‌ അഞ്ചു മുതല്‍ പതിമൂന്നുസീറ്റു വരെ നേടാം. എല്‍ഡിഎഫിന്‌ ആറു മുതല്‍ പതിനാലു സീറ്റില്‍ വരെ ജയസാധ്യതയുണ്ടെന്ന്‌ സര്‍വെ പറയുന്നു.

ദേശീയതലത്തില്‍ എന്‍ഡിഎയ്‌ക്കു മേല്‍ക്കൈ ഉണ്ടെങ്കിലു ഭൂരിപക്ഷത്തില്‍ എത്തുമന്ന്‌ ഉറപ്പിക്കാനാവില്ലെന്നാണ്‌ സര്‍വേ പ്രവചിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക