Image

ബിജെപിയും കോണ്‍​ഗ്രസും നല്‍കുന്ന മധുര വാ​ഗ്ദാനങ്ങളില്‍ വീണു പോകരുത്; മായാവതി

Published on 09 April, 2019
ബിജെപിയും കോണ്‍​ഗ്രസും നല്‍കുന്ന മധുര വാ​ഗ്ദാനങ്ങളില്‍ വീണു പോകരുത്; മായാവതി

ന്യൂഡല്‍ഹി: കോണ്‍​ഗ്രസും ബിജെപിയും പുറത്തിറക്കിയ പ്രകടനപത്രികകളിലെ വാ​ഗ്ദാനങ്ങളില്‍ വിശ്വസിക്കരുതെന്ന് ബിഎസ്പി നോതാവ് മായാവതി. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മായാവതി.

ബിജെപിയ്ക്കെതിരെയുള്ള എല്ലാ സഖ്യക​ക്ഷികളായ സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് നല്‍കി ബിജെപിയ്ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും മായാവതി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ബിജെപിയും കോണ്‍​ഗ്രസും നല്‍കുന്ന മധുര വാ​ഗ്ദാനങ്ങളില്‍ വീണു പോകരുതെന്ന് മായാവതി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് സര്‍വ്വെകളിലും വഞ്ചിതരാകരുതെന്ന് മായാവതി കൂട്ടിച്ചേര്‍ത്തു.

'ഏത് വിധേനയും അവര്‍ നിങ്ങളെ പാട്ടിലാക്കാന്‍ നോക്കും. അതിന് വേണ്ടി എന്ത് പൊടിക്കൈകളും അവര്‍ പ്രയോ​ഗിക്കും. എന്നാല്‍ അവരുടെ കപടവാ​ഗ്ദാനങ്ങളില്‍ വീണു പോകരുത്. പൊള്ളയായ വാ​ഗ്ദാനങ്ങള്‍ നല്‍കുകയാണ് ബിജെപി ചെയ്യുന്നത്. മാത്രമല്ല അവരുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം വെറും നാട്യങ്ങള്‍ മാത്രമായി മാറുകയും ചെയ്യുന്നു. എന്നാല്‍‌ സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന മേഖലയില്‍ നിന്ന് പ്രവര്‍ത്തിച്ചു തുടങ്ങാനാണ് ബിഎസ്പിയുടെ തീരുമാനം.'- മായാവതി പറഞ്ഞു.

എന്നാല്‍, ബിഎസ്പി ഇതുവരെ തെര‍ഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക