Image

തേനീച്ചകളുടെ കൂട്ടായ ആക്രമണത്തില്‍ 51 കാരന്‍ കൊല്ലപ്പെട്ടു

പി.പി. ചെറിയാന്‍ Published on 09 April, 2019
തേനീച്ചകളുടെ കൂട്ടായ ആക്രമണത്തില്‍ 51 കാരന്‍ കൊല്ലപ്പെട്ടു
അരിസോണ: തേനീച്ചകളുടെ കടന്നാക്രമണത്തില്‍ അരിസോണയില്‍ നിന്നുള്ള 51കാരന്‍ കൊല്ലപ്പെട്ടു. ഏപ്രില്‍ 7 ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിനു പുറകുവശത്തു കൂടുകൂട്ടിയിരുന്ന തേനീച്ചകളെ ഓടിക്കുന്നതിനാണ് ഗൊണ്‍സാലസ് ശ്രമിച്ചത്. കൂടിനു ഇളക്കം തട്ടിയതോടെ തേനീച്ചകള്‍ പ്രകോപിതരായി കൂട്ടമായി ഇയാള്‍ക്കു നേരെ പാഞ്ഞടുത്തു.

പ്രാണരക്ഷാര്‍ത്ഥം വീടിനു മുമ്പിലേക്ക് ഓടിയെങ്കിലും തേനീച്ചകള്‍ ഇതിനകം ഇയാളെ പൊതിഞ്ഞിരുന്നു.സംഭവം  അറിഞ്ഞു പോലീസ് എത്തിചേര്‍ന്നപ്പോള്‍ തേനീച്ചകള്‍ പൊതിഞ്ഞു നില്‍ക്കുന്ന ഗോണ്‍സാലോസ് നിലത്തു വീണു കിടക്കുകയായിരുന്നു.
വലിയ ഹോസ് ഉപയോഗിച്ചു ശരീരത്തിലേക്കു വെള്ളം പമ്പ് ചെയ്താണു തേനീച്ചകളെ അകറ്റിയത്. ഉടനെ യുമ റീജിയണ്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ക്കു നേരേയും തേനീച്ചകളുടെ ആക്രമണം ഉണ്ടായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


തേനീച്ചകളെ അകറ്റാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും തേനീച്ച കുത്തേറ്റിട്ടുണ്ട്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കിയിരുന്നു.തേനീച്ചകളെ അകറ്റുന്നതിന് ആനിമല്‍ പ്രൊട്ടക്ഷന്‍ വിഭാഗത്തെ വിളിച്ചു അറിയിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തേനീച്ചകളുടെ കൂട്ടായ ആക്രമണത്തില്‍ 51 കാരന്‍ കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക