Image

ഒന്‍പതുമാസത്തെ അഭയകേന്ദ്രവാസം അവസാനിച്ചു; സന്തോഷത്തോടെ ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി.

Published on 09 April, 2019
ഒന്‍പതുമാസത്തെ അഭയകേന്ദ്രവാസം അവസാനിച്ചു; സന്തോഷത്തോടെ ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: രണ്ടു വര്‍ഷത്തെ ശമ്പളം കിട്ടാതെ, ഒടുവില്‍ വനിതഅഭയകേന്ദ്രത്തില്‍ നീണ്ട കാലം കഴിയേണ്ടി വന്ന ഇന്ത്യന്‍ വനിത, നവയുഗം സാംസ്‌ക്കാരികവേദിയുടെയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ  നിയമനടപടികള്‍ പൂര്‍ത്തിയാക്കി, നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രാസ്വദേശിനി ലക്ഷ്മി ദിന്നെപാടുവാണ് ദുരിതങ്ങളുടെ പ്രവാസജീവിതത്തില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലേയ്ക്ക് പോയത്. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലക്ഷ്മി സൗദിയില്‍ ഒരു വീട്ടില്‍ ജോലിക്കാരിയായി എത്തിയത്. ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ പ്രവാസജീവിതമാണ് ലക്ഷ്മി അനുഭവിച്ചത്. വിശ്രമമില്ലാതെ ജോലി ചെയ്യിച്ചെങ്കിലും പലപ്പോഴും ശമ്പളം കിട്ടിയില്ല. ശമ്പളകുടിശ്ശിക രണ്ടു വര്‍ഷത്തോളമായപ്പോള്‍, ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ്  ലക്ഷ്മി, ആ വീട്ടില്‍ നിന്ന് ഇറങ്ങി അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.

വനിതാഅഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് തന്റെ ദുരവസ്ഥ വിവരിച്ച്, സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു മണിക്കുട്ടന്‍ ലക്ഷ്മിയുടെ സ്‌പോണ്‍സറെ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും, അയാള്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. മഞ്ജു ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട്, ലക്ഷ്മിയുടെ കേസില്‍ നിയമപരമായി ഇടപെടാന്‍ അനുമതിപത്രം വാങ്ങി, കേസ് ഏറ്റെടുത്തു. തുടര്‍ന്ന് മഞ്ജുവിന്റെയും, നവയുഗം  നവയുഗം  സഹായത്തോടെ ലക്ഷ്മി ദമ്മാം ലേബര്‍ കോടതിയില്‍ സ്‌പോണ്‌സര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. മഞ്ജു തന്നെ കോടതിയില്‍ ലക്ഷ്മിയ്ക്കായി ഹാജരായി വാദങ്ങള്‍ അവതരിപ്പിച്ചു.

സ്‌പോണ്‍സര്‍,  ലക്ഷ്മിയ്ക്ക് കുടിശ്ശികയായ ശമ്പളവും, ഫൈനല്‍ എക്‌സിറ്റും നല്‍കാന്‍ കോടതി വിധിച്ചു. എന്നാല്‍ സ്‌പോണ്‍സര്‍ അത് അനുസരിയ്ക്കാന്‍ തയ്യാറാകാതെ, സമയം നീട്ടികൊണ്ടു പോയി. തുടര്‍ന്ന് മഞ്ജു ലക്ഷ്മിയെകൊണ്ട് സ്‌പോണ്‌സര്‍ക്കെതിരെ സിവില്‍ കോടതിയില്‍ (ങമവസമാമ ഠവമിളലലറ) വിധി നടപ്പാക്കാന്‍ ആവശ്യപ്പെട്ട് കേസ് കൊടുപ്പിച്ചു. കോടതി ഉടനെ തന്നെ സ്‌പോണ്‌സറുടെയും, കുടുംബത്തിന്റെയും മൊത്തം സര്‍ക്കാര്‍ സേവനങ്ങളും സിസ്റ്റത്തില്‍ ബ്ലോക്ക് ചെയ്യിച്ചു. തുടര്‍ന്ന് ബുദ്ധിമുട്ടിലായ സ്‌പോണ്‍സര്‍, കോടതിയില്‍ എത്തി ലക്ഷ്മിയ്ക്ക് നല്‍കാനുള്ള കുടിശ്ശിക ശമ്പളവും ആനുകൂല്യങ്ങളും പണമായി കെട്ടിവെച്ചു. അങ്ങനെ ഒന്‍പത് മാസത്തെ അഭയകേന്ദ്രത്തിലെ കാത്തിരിപ്പിന് ശേഷം, ലക്ഷ്മിയ്ക്ക് രണ്ടു വര്‍ഷത്തെ ശമ്പളവും, ആനുകൂല്യങ്ങളും, ഫൈനല്‍ എക്‌സിറ്റും കിട്ടി.

മഞ്ജു ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് ലക്ഷ്മിയ്ക്ക് ഔട്ട്പാസും എടുത്ത് നല്‍കി. ലക്ഷ്മി തന്നെ വിമാനടിക്കറ്റ് എടുത്തു. എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, വളരെ സന്തോഷത്തോടെ ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി.

ഒന്‍പതു മാസത്തോളം നീണ്ട ഈ കേസില്‍ ഇടപെട്ട, നവയുഗം രക്ഷാധികാരി ഷാജി മതിലകം, ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ ടീം കണ്‍വീനര്‍ മിര്‍സ ബൈഗ്, വോളന്റീര്‍ ടി.ആര്‍.എസ്.ശ്രീനിവാസ്, അഭയകേന്ദ്രത്തിലെയും കോടതികളിലെയും സൗദി അധികൃതര്‍ എന്നിവരുടെ സഹായത്തിന് മഞ്ജു നന്ദി പറഞ്ഞു. 

ലേബര്‍ കോടതിയില്‍ അനുകൂലവിധി ഉണ്ടായാലും പലപ്പോഴും, സ്‌പോണ്‍സര്‍മാര്‍ വിധി നടപ്പാക്കാന്‍ തയ്യാറാകാത്തതിനാല്‍, പല കേസുകളും അനന്തമായി നീണ്ടു പോകാറുണ്ട്. അത്തരം അവസ്ഥയില്‍ സിവില്‍ കോടതിയില്‍ (ങമവസമാമ ഠവമിളലലറ) പോയാല്‍, പ്രശ്‌നത്തിന് പെട്ടെന്ന് പരിഹാരമുണ്ടാകും. ഈ വസ്തുത എല്ലാ പ്രവാസികളും മനസ്സിലാക്കണമെന്നും, ഇത്തരം കേസുകളില്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും നവയുഗം നിയമസഹായവേദി അഭ്യര്‍ത്ഥിച്ചു.



ഒന്‍പതുമാസത്തെ അഭയകേന്ദ്രവാസം അവസാനിച്ചു; സന്തോഷത്തോടെ ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക