Image

കെ എം മാണി അന്തരിച്ചു

Published on 09 April, 2019
കെ എം മാണി അന്തരിച്ചു
കൊച്ചി: കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെഎം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെഎം മാണിയുടെ ആരോഗ്യനില ഉച്ചയോടെയാണ്‌ അതീവഗുരുതരമായത്‌.  വൈകീട്ട്‌ 4.57നായിരുന്നു അന്ത്യം.

ഇന്ന്‌ രാവിലെയോടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നെങ്കിലും മൂന്ന്‌ മണിയോടെ വീണ്ടും സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും ക്രമാതീതമായി കുറഞ്ഞതാണ്‌ മരണകാരണം.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ എണ്‍പത്തിയാറുകാരനായ മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

ഏറ്റവുമധികം കാലം എം.എല്‍.എ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ക്കാലം മന്ത്രിസ്ഥാനം വഹിച്ച വ്യക്തി (23 വര്‍ഷം), ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ (12) അംഗമായ വ്യക്തി, ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത വ്യക്തി (13 തവണ), ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിട്ടുള്ളതിന്റെ (ഏഴ്‌) റെക്കോഡും അദ്ദേഹത്തിനാണ്‌.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ്‌ അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും നിയമവകുപ്പും കൈകാര്യം ചെയ്‌ത മന്ത്രി, ഒരേ മണ്ഡലത്തില്‍നിന്ന്‌ ഏറ്റവും കൂടുതല്‍ തവണ ജയിച്ച എം.എല്‍.എ തുടങ്ങിയ റെക്കോഡുകള്‍ കെ.എം മാണിക്കു സ്വന്തമാണ്‌.

മാണിയുടെ മണ്ഡലമായ പാലാ, 1964ല്‍   രൂപീകൃതമായശേഷം മറ്റാരും അവിടെനിന്നു നിയമസഭയിലെത്തിയിട്ടില്ല.

ഭാര്യ: കുട്ടിയമ്മ, മക്കള്‍: ജോസ്‌ കെ മാണി എംപി, എല്‍സമ്മ, സാലി, ആനി, ടെസ്സി, സ്‌മിത മരുമക്കള്‍: നിഷ ജോസ്‌ കെ മാണി, ഡോ. തോമസ്‌ കവലയ്‌ക്കല്‍ (ചങ്ങനാശ്ശേരി), എം പി ജോസഫ്‌ (തൃപ്പൂണിത്തറ മുന്‍ തൊഴില്‍വകുപ്പ്‌ സെക്രട്ടറി), ഡോ. സേവ്യര്‍ ഇടയ്‌ക്കാട്ടുകുടി.

Join WhatsApp News
May his soul 2019-04-09 07:54:58
may his soul rest in the lap of abraham, Isac & Jacob. pls. don't forget to put the currency counter in the coffin.- former board member
The tragedy of life is in what dies inside a man while he lives 2019-04-09 08:42:21
Don't think I am cruel. I know that this will be my fate too. So it is very important to lead  honorable life on this earth. Anybody can claim that they served as board member, church president, President USA, and take care of priests, bishops bla, bla etc but whatever that person leaves behind will be remembered, There is a list given here about how many times this guy became minister and served himself (They are not actually serving people) etc but people remember about the scandal and his association with it. So it is appropriate to sit on the lap of abraham, Isac & Jcob, the three crooks. What happens to all the money he got from the bar owners? Why he couldn't save his life with it? 

The tragedy of life is in what dies inside a man while he lives 

ഔസേപ്പ് വയലിൽ 2019-04-09 09:52:16
ഞാൻ ഒരു കൃഷിക്കാരനും യേശുവിനെ സ്നേഹിക്കുന്ന ആളുമാണ് .ബൈബിൾ വായിച്ചു മനസിലാക്കാൻ ശ്രമിക്കാറുണ്ട് . എന്നാൽ ഇന്നേവരെ എനിക്ക് എബ്രാഹാമിന്റെയോ, ഇസ്സാക്കിന്റെയോ , യാക്കോബിന്റെയോ മടിയിൽ ഇരിക്കണം എന്ന് തോന്നിയിട്ടില്ല കാരണം എന്താണ് ? ബൈബിൾ വായിച്ചിട്ടുള്ളവരും അതിന്റെ മർമ്മം അറിയാവുന്നവരും ഇതിന്റെ പൊരുള് തിരിച്ചു തന്നാൽ നന്നായിരുന്നേനെ ?

DEATH IS NATURAL 2019-04-09 09:28:52
death is natural & all that is born will die. But there are people who die several times while alive due to the Evil they do. That is a tragedy. Do not make your Life a tragedy.
പ്രിയ ഔസേപ്പ് ചേട്ടാ! 2019-04-09 16:14:41
പ്രിയപ്പെട്ട വയലില്‍ ഔസെഫ് ചേട്ടന്‍ അറിയുന്നതിന് 
 അങ്ങേക്ക് സുഖം എന്ന് കരുതുന്നു. ഞാനും ബൈബിള്‍ വായിച്ചു. വായിച്ചപോള്‍ കണ്ടതു ചുവടെ ചേര്‍ക്കുന്നു.
നമ്മുടെ കര്‍ത്താവിന്‍റെ സ്നേഹം അനേകരില്‍ ചോരിയുന്നതിന്‍ ഉപമകള്‍ ആണ് അനേകം ഭാര്യമാര്‍ എന്ന് വിശ്വാസികള്‍ പറയും. ഒസേപ്പ് ചേട്ടനും വേണ്ട പോലെ ചെയ്യുക.
 അബ്രഹാം ഒരു കൊള്ളക്കാരന്‍ ആയിരുന്നു. ഭാര്യയെ വെബിച്ചരിക്കാന്‍ വിട്ടിട്ടു അതില്‍ നിന്നും കിട്ടുന്ന പണംകൊണ്ട് അയാള്‍ ധനികന്‍ ആയി. അനേകം വെപ്പട്ടിമാരിലും ദാസികളിലും മക്കള്‍ ഉണ്ടായിരുന്നു, യിസ്ഹാക്കിനെയും ഇസ്മയെലിനെയും കൊല്ലാന്‍ ശ്രമിച്ച ഇയാളുടെ മടിയില്‍ ഇരിക്കണോ? എത്രയോ പെണ്ണുങ്ങള്‍ അവിടെ ഇരുന്നത് ആണ്.

 അബ്രഹാം കൊല്ലാന്‍ കൊണ്ട് പോയ ഷോക്കില്‍, വെയിലത്ത്‌ കിടന്ന ചേമ്പിന്‍ തണ്ട് പോലെ ആയിരുന്നു ഇസഹാക്ക്. മക്കളെ പോലും തിരിച്ചറിയുവാന്‍ ഉള്ള ശേഷി നഷ്ടപെട്ട ഇദേഹം സ്ഥിരം കിടപ്പ് ആയിരുന്നു , കിടക്കുന്നവന്‍റെ മടിയില്‍ ഇരിക്കാമോ?

 അമ്മായി അപ്പനെ പറ്റിച്ചു ഭാര്യയുടെ അനുജത്തിയെ കൂടി അടിച്ചോണ്ട് പോന്ന യാക്കോബിന്‍റെ മടിയില്‍ ഇരിക്കണോ? 2 ഭാര്യ+ അവരുടെ ദാസികള്‍ ഒക്കെ കയറി ഇറങ്ങിയ മടിയില്‍ ഇരിക്കണോ?

John 2019-04-09 19:09:46
അബ്‌റാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും പിൻഗാമികൾ എന്നവകാശപ്പെടുന്ന പരസ്പ്പരം കൊല വിളിക്കുന്ന മൂന്നു പ്രബല മതങ്ങൾ ഉണ്ട്. ഇതിൽ ആരെ മടിയിൽ ഇരുത്തും. ബൈബിൾ അനുസരിച്ചു വിശ്വാസവഞ്ചനയുടെ ഉത്തമ പര്യായം ആയിരുന്നു അബ്രഹാം. തന്നെ വിശ്വസിച്ച എല്ലാവരെയും ചതിച്ച അദ്ദേഹത്തെ എങ്ങിനെയാണ് വിശ്വാസികളുടെ പിതാവ് എന്ന് ഈ പുരോഹിതർ പറയുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.        
നിരീശ്വരൻ 2019-04-09 19:44:03
പണ്ടത്തെ പൂച്ചയും കുരങ്ങാന്റേം കഥയിലെ പോലാണ് ഔസേപ്പച്ച മതങ്ങൾ . അവര് പറഞ്ഞു പറ്റിക്കും . ഒരടുക്കളയിൽ നിന്ന് അപ്പം മോഷ്ടിച്ച് കൊണ്ടുവന്നിട്ട് അതിന്റെ പങ്കിന് വേണ്ടി അടിയുണ്ടാക്കികൊണ്ടിരുന്നാപ്പോളാണ് കുരങ്ങൻ മരത്തിൽ ഇരുന്ന് അവരുടെ വഴക്ക് കണ്ടത് . അവൻ അവരോട് പറഞ്ഞു. ഞാൻ ഇതിന് പരിഹാരം ഉണ്ടാക്കാം. തുല്യമായി നിങ്ങൾക്ക് വീതിച്ചു തരാം . പൂച്ചകൾ രണ്ടും അവന്റ മധുരമുള്ള വാക്കുകൾ കേട്ട്.. അവർ രണ്ടുപേരും ഹല്ലേലുയ്യ ഹല്ലെലുയ്യ സ്തോത്രം എന്ന് ഉറക്കെ പറഞ്ഞു ദൈവത്തിന്റെ ഇടപെടലിന് നന്ദി പറഞ്ഞു .  കുരങ്ങൻ അപ്പം അവരുടെ കയ്യിൽ നിന്ന് വാങ്ങി ഒരു കടി കടിച്ചു . അയ്യോ! അവൻ ഉറക്കെ പറഞ്ഞു. ഹോ ഇതിൽ ഒരു കഷണം വലുതും മറ്റൊന്നു ചെറുതുമായി  പോയി . ഞാൻ ഇപ്പോൾ ശരിയാക്കി തരാം . അവൻ വലിയ കഷണത്തിൽ  കടിച്ചു അപ്പോൾ  ആ കഷ്ണം ചെറുതായി  മറ്റേ കഷ്ണം വലുതുമായി . അങ്ങനെ കടിച്ചു കടിച്ച്  ചെറുതും വലുതുമാക്കി അപ്പം തീർന്നുപോയി .കുരങ്ങൻ അടുത്ത മരത്തിലേക്ക് ചാടികയറിപ്പോയ . സ്വർഗ്ഗത്തിൽ കൊണ്ടുപോകാം അബ്രാഹാമിന്റേം,യാക്കോബിൻറേം , ഇസഹാക്കിന്റെയും മടിയിൽ ഇരുത്താം എന്ന് പറഞ്ഞു ഇവന്മാർ ആ കുരങ്ങനെപ്പോലെ പറ്റിക്കും . 

ഔസേപ്പച്ചന് അല്ലെങ്കിലും ഇവന്മാരുടെ മടിയിൽ ഇരിക്കേണ്ട ആവശ്യമില്ലല്ലോ . നല്ല മനുഷ്യനല്ലേ . പിന്നെ അബ്രഹാമിന്റെ യാക്കോബിന്റേം ഇസഹാക്കിന്റേം മടിയിൽ ഇരിക്കണം എന്ന് പറയുന്നവന്മാർ അവരെപ്പോലെ ഉള്ളവരാണ്  . ബോർഡ് മെബർമാർ. ട്രംപിനെപ്പോലെയുള്ളവർ ഇവനെല്ലാം എവിടെപ്പോയാലും രക്ഷപ്പെടില്ല. ജാത്യാൽ ഉള്ളത് തൂത്താൽ പോകുമോ . ഒരിക്കലും ഇല്ല . പര കള്ളന്മാർ വെട്ടിപ്പും തട്ടിപ്പും .  പൊതുഞ്ജനങ്ങളെ കൊള്ളയടിക്കുക പിന്നെ ഇല്ലാത്ത കാര്യം പറഞ്ഞു പറ്റിക്കുക . 

Annoy 2019-04-09 21:50:45
ഇവിടെ വരുന്ന അഭിപ്രായങ്ങൾ വച്ച് നോക്കുമ്പോൾ ബൈബിൾ അരച്ച് കലക്കി കുടിച്ചതിനു ശേഷം വയറ്റിൽ അസുഖമായി ഓടി പോയവരാണ് ആംഡ്‌റൂസും അന്തപ്പനും . മാത്തുള്ള ബൈബിൾ ജീവിതത്തിൽ വായിച്ചിട്ടില്ല അഥവാ വായിച്ചിട്ടുണ്ടെങ്കിൽ തല തിരിച്ചു പിടിച്ചാണ് വായിച്ചിരുന്നത്   അതുമല്ല  അയാളുടെ അഭിപ്രായം വായിച്ചാൽ മനസിലാകും . ആരൊക്കെയോ പറഞ്ഞത് കേട്ട് വച്ച് തട്ടുന്നതാണ് . പിന്നെ ഉള്ളിൽ പേടിയുള്ള ആളാണ് . ബിജെപി യുടെ പ്രേതം അയാളുടെ ദേഹത്ത് കേറിയിട്ടുണ്ട് . ആരെ കണ്ടാലും ബിജെപ്പി വരുന്നേ എന്ന് തോന്നാൻ കാരണം എവിടെയോ വച്ച് പേടിച്ചുട്ടുണ്ടാവും . പ്രേതങ്ങൾ പേടിപ്പിച്ചിട്ടാണല്ലോ ദേഹത്ത് കേറുന്നത് . പ്രേതത്തെ ഇറക്കാൻ ചൂര വടികൊണ്ട് നല്ല ചുട്ട അടി കൊടുക്കണം  ആൻഡ്രുവും അന്തപ്പനും കൂടി ചേർന്ന് ഉണ്ടായതായിരിക്കും നിരീശ്വരൻ. അദ്ദേഹം യേശുവിനെപ്പോലെ സോഷ്യലിസം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണെന്ന് തോന്നുന്നു  എന്തായാലും യേശു ഇത്തവണ ക്രൂശിക്കപ്പെടാതെ രക്ഷപ്പെടുമെങ്കിൽ അതിന് കാരണക്കാർ ഇവർ മൂന്നു പെരുമായിരിക്കും .  യേശുവിന്റെ പേര് നാറ്റിച്ചത് അവന്റെ ആള്ക്കാര് തന്നെ
christian 2019-04-09 21:54:26

Congressional hearing on White Nationalism misses connection with Christian supremacy

ഇത് എന്ത് കാലമാടാ ? 2019-04-09 21:56:40
സാധാരണ ആൾക്കാർ മരിച്ചു കഴിഞ്ഞാൽ ജനം മരിച്ചവരെ വെറുതെ വിടും . പക്ഷെ ഇത് മരിച്ചു കഴിഞ്ഞിട്ടും വെറുതെ വിടുകേലെന്നു  വന്നാൽ, ഈ ചത്തവനൊക്കെ ജീവിച്ചിരുന്നപ്പോൾ എന്തോ വൃത്തികേടുകളായിരിക്കും കാട്ടിയിട്ടുള്ളത് ? ഇത് എന്ത് കാലമാടാ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക