Image

അന്ത്യനിമിഷം വരെ ഒപ്പമിരുന്ന് മാണിസാറിന്‍റെ കുട്ടിയമ്മ

കല Published on 09 April, 2019
അന്ത്യനിമിഷം വരെ ഒപ്പമിരുന്ന് മാണിസാറിന്‍റെ കുട്ടിയമ്മ
കെ.എം മാണി എന്ന രാഷ്ട്രീയക്കാരന്‍റെ എല്ലാ വളര്‍ച്ചയിലും തളര്‍ച്ചയിലും നിഴല്‍ പോലെ നിന്ന കുട്ടിയമ്മ അവസാന നിമിഷം ആ കൈകള്‍ ചേര്‍ത്ത് പിടിച്ച് ഒപ്പമിരിക്കുന്നുണ്ടായിരുന്നു. മരണ വിവരം പുറത്തുവിട്ട ഡോക്ടര്‍മാര്‍ തന്നെയാണ് വിടപറഞ്ഞു പോകുമ്പോഴും കെ.എം മാണിയുടെ കൈകള്‍ മുറുകെ പിടിച്ചിരുന്ന കുട്ടിയമ്മയുടെ സാമിപ്യം വെളിപ്പെടുത്തിയത്. 
60 വര്‍ഷത്തിലേറെയായി കെ.എം മാണി എന്ന പാലയുടെ മാണിസാറിന്‍റെ നിഴലായി കുട്ടിയമ്മയുണ്ട്. എന്‍റെ എല്ലാ വളര്‍ച്ചയ്ക്കും ഉയര്‍ച്ചകള്‍ക്കും പിന്നില്‍ കുട്ടിയമ്മയാണെന്ന് കെ.എം മാണി എപ്പോഴും പറയുമായിരുന്നു. തന്‍റെ മക്കളെയും കൃഷിയെയും എല്ലാം കുട്ടിയമ്മയാണ് നോക്കിയിരുന്നതെന്ന് കെ.എം മാണി ഏത് അവസരങ്ങളിലും പറയും. 
അച്ചാച്ചന്‍ നമ്മളെ വിട്ടുപിരിഞ്ഞു. എന്നന്നേക്കുമായി. ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത. ഈ വേര്‍പിരിയലിന് പകരം വെക്കാനൊന്നുമില്ല.... ജോസ് കെ.മാണി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക