Image

ജിമ്മി ജോര്‍ജ്‌ വോളിബോള്‍ ജേതാക്കള്‍ക്ക്‌ മാര്‍ക്കിന്റെ സ്വീകരണവും, പ്രദര്‍ശന മത്സരവും നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 06 July, 2011
ജിമ്മി ജോര്‍ജ്‌ വോളിബോള്‍ ജേതാക്കള്‍ക്ക്‌ മാര്‍ക്കിന്റെ സ്വീകരണവും, പ്രദര്‍ശന മത്സരവും നടത്തി
റോക്ക്‌ലാന്റ്‌: ഈവര്‍ഷത്തെ ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ്‌ ജേതാക്കളായ റോക്ക്‌ലാന്റ്‌ സോള്‍ജിയേഴ്‌സിനും, റണ്ണേഴ്‌സ്‌ അപ്പായ ന്യൂയോര്‍ക്ക്‌ സ്‌പൈക്കേഴ്‌സിനും റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ വരവേല്‍പ്‌ നല്‍കി.

ജൂണ്‍ 24ന്‌ വെള്ളിയാഴ്‌ച പമോണ മിഡില്‍ സ്‌കൂള്‍ ജിമ്മിലാണ്‌ സ്വീകരണവും പ്രദര്‍ശന മാച്ചും അരങ്ങേറിയത്‌. കായികപ്രേമികളെ ഏറെ ആവേശംകൊള്ളിച്ച ഈ സൗഹൃദമത്സരത്തില്‍ രണ്ടു സെറ്റുകള്‍ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചു.

യുവജനങ്ങളിലെ കായിക കലാ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും, അവരെ മലയാളി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയര്‍ത്തുന്നതിനുമായി മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി (മാര്‍ക്ക്‌) ആരംഭിച്ചിരിക്കുന്ന സംരംഭത്തിന്റെ ഒരു ഉദാഹരണം മാത്രമാണിത്‌.

ബാസ്‌ക്കറ്റ്‌ ബോള്‍ ടീം അംഗങ്ങളായ റോക്ക്‌ലാന്റ്‌ ഹോം ടീമും, ക്‌നാനായ ടീമും സൗഹൃദമത്സരത്തില്‍ പങ്കെടുത്തു. മാര്‍ക്കിന്റെ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ഗെയിംസ്‌ റിക്രിയേഷന്‍ ക്ലബ്ബിലേക്ക്‌ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഒരുക്കിയിരിക്കുന്ന ഈ ക്ലബ്ബിലേക്ക്‌ എല്ലാ പ്രായത്തിലുമുള്ള മലയാളികള്‍ക്കും ചേരാം.

മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി പ്രസിഡന്റ്‌ തോമസ്‌ അലക്‌സ്‌ സ്വാഗതവും, സെക്രട്ടറി എല്‍സി ജൂബ്‌ നന്ദിയും രേഖപ്പെടുത്തി. സ്റ്റീഫന്‍ തേവര്‍കാട്ട്‌, ജോസ്‌ അക്കക്കാട്ടില്‍, ജോസഫ്‌ ജോണ്‍, സിജി ജോര്‍ജ്‌, സണ്ണി പൗലോസ്‌, ഗോപിനാഥ കുറുപ്പ്‌, ജി.കെ. നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാത്യു മാണി അറിയിച്ചതാണിത്‌.
ജിമ്മി ജോര്‍ജ്‌ വോളിബോള്‍ ജേതാക്കള്‍ക്ക്‌ മാര്‍ക്കിന്റെ സ്വീകരണവും, പ്രദര്‍ശന മത്സരവും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക