Image

മാണി സാര്‍; പാലയുടെ ഒരേയൊരു എം.എല്‍.എ

കല Published on 09 April, 2019
മാണി സാര്‍; പാലയുടെ ഒരേയൊരു എം.എല്‍.എ

ഒരു നിയോജക മണ്ഡലത്തിന് ഒരേയൊരു എംഎല്‍എ അമ്പത് വര്‍ഷമായി തുടരുക. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ അപൂര്‍വ്വതയാണ് ഈ നേട്ടം. പാല തന്‍റെ രണ്ടാം ഭാര്യയാണെന്ന് മാണിസാര്‍ പറയുന്നതും ഈ നേട്ടത്തിന്‍റെ കരുത്തിലാണ്. 1964ല്‍ പാല മണ്ഡലം രൂപീകരിച്ച ശേഷം 1965 മാര്‍ച്ച് നാലിന് നടന്ന തിരഞ്ഞെടുപ്പിലാണ് മാണി സാര്‍ ആദ്യമായി പാലയില്‍ നിന്ന് ജയിക്കുന്നത്. പിന്നീട് പാലക്കാര്‍ മാണിസാറിനെയല്ലാതെ മറ്റൊരു എം.എല്‍.എയെ തിരഞ്ഞെടുത്തിട്ടില്ല. 
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ച വ്യക്തി കൂടിയാണ് കെ.എം മാണി. 8760 ദിവസം അതായത് 24 വര്‍ഷമാണ് തന്‍റെ ജീവിത കാലയളവില്‍ മാണി മന്ത്രിയായിരുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയും മാണിയാണ്. പതിമൂന്ന് തവണയാണ് മാണി ബജറ്റ് അവതരിപ്പിച്ചത്. 
51 വര്‍ഷവും മൂന്ന് മാസവും ഒമ്പത് ദിവസവും കെ.എം മാണി എംഎല്‍എയായി പാലയെ പ്രതിനിധീകരിച്ചു. 13 തവണയാണ് കെ.എം മാണി പാലയെ പ്രതിനിധീകരിച്ച് ജയിച്ചത്. ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായതും കെ.എം മാണി തന്നെ. 
ഇങ്ങനെ നേട്ടങ്ങളുടെ വലിയ പട്ടിക ബാക്കിയാക്കിയാണ് കെ.എം മാണി വിടപറയുന്നത്. ഇനിയൊരു രാഷ്ട്രീയക്കാരനും ഈവിധത്തില്‍ ഒരു ചരിത്രമെഴുതാന്‍ കേരളത്തില്‍ കഴിയുമെന്ന് ആര്‍ക്കും കരുതുക വയ്യ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക