Image

കേരള രാഷ്ട്രീയത്തിലെ അതികായനായ കെ.എം മാണിക്ക് വിട; ഫൊക്കാനയുടെ കണ്ണീര്‍ പ്രണാമം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 09 April, 2019
കേരള രാഷ്ട്രീയത്തിലെ അതികായനായ കെ.എം മാണിക്ക് വിട; ഫൊക്കാനയുടെ കണ്ണീര്‍ പ്രണാമം
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെ.എം മാണി എം.എല്‍ .എ യുടെ നിര്യാണത്തിനത്തില്‍  ഫൊക്കാന അനുശോചനം രേഖപ്പെടുത്തി . ഫൊക്കാന കാനഡ കണ്‍വെന്‍ഷന്റെ മുഖ്യ അഥിതിയും , പോള്‍ കറുകപ്പള്ളില്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ കൊച്ചിയില്‍ നടത്തിയ കേരള കണ്‍വെന്‍ഷന്റെ  മുഖ്യ അഥിതി എന്നിങ്ങനെ മിക്ക ഫൊക്കാന കോണ്‍വെന്‍ഷനലുകളിലും നിറസാനിധ്യവും  ഫൊക്കാനയുടെ സന്തത  സഹചാരിയുമായിരുന്ന  കെ.എം മാണിയുടെ നിര്യാണത്തില്‍ ഫൊക്കാന അഗാധമായ  ദുഃഖവും,  അനുശോചനവും   രേഖപ്പെടുത്തി.

ഏറ്റവുമധികം മന്ത്രിസഭകളില്‍ അംഗമായിരുന്ന നേതാവ്, ഏറ്റവുമധിക കാലം ധനമന്ത്രി പദവി വഹിച്ചയാള്‍, ഏറ്റവുമധികം ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി തുടങ്ങി വിവിധ റെക്കോര്‍ഡുകള്‍ക്ക് ഉടമാണ് കെ.എം മാണി. അറുപതുകളില്‍ കോട്ടയം ഡി.സി.സിയുടെ സെക്രട്ടറിയായിരുന്നു. 1964ല്‍ കെ.എം ജോര്‍ജും പി.ടി ചാക്കോയും ചേര്‍ന്ന് കേരള കോണ്‍ഗ്രസ് രൂപീകരിച്ചതോടെ മാണി കേരള കോണ്‍ഗ്രസിന്റെ ഭാഗമായി. പിന്നീട് പല വിഭാഗങ്ങളായി വളര്‍ന്നും പിളര്‍ന്നും പല ഗ്രൂപ്പുകളായി ഭിന്നിച്ച പാര്‍ട്ടിയില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ അമരക്കാരനായി.

1965ല്‍ ആദ്യമായി പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയില്‍ എത്തി. തുടര്‍ന്ന് നടന്ന 12 തിരഞ്ഞെടുപ്പുകളിലും കെ.എം മാണി പാലായുടെ ജനപ്രതിനിധിയായി. 1975ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി. പിന്നീട് വിവിധ മന്ത്രിസഭകളിലായി ധനം, റവന്യൂ, നിയമം, ആഭ്യന്തരം തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിയായി.

 ഫൊക്കാനയുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്ന മാണിസാര്‍ ഫൊക്കാനയുടെ പല നേതാക്കന്‍ മാരുമായും വ്യക്തിബന്ധങ്ങള്‍ പുലര്‍ത്തിയ വ്യക്തിത്വമാണ്. എറണാകുളത്തു നടന്ന കേരള കണ്‍വെന്‍ഷനില്‍ ശ്രീമതി മറിയാമ്മ പിള്ളയെ ഉരുക്കു വനിതാ എന്ന പേര് നല്‍കിയതും  മാണിസാര്‍ ആണ്.

 കെ.എം മാണി എം.എല്‍ .എ യുടെ നിര്യാണത്തോട്   ഫൊക്കാനക്ക് നല്ല ഒരു സുഹൃത്തും വഴികാട്ടിയുമാണ് നഷ്ടമായതെന്നും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം തന്നെ ആന്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി  പ്രാത്ഥിക്കുന്നതായി     പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട്ട്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍  മാമ്മന്‍ സി ജേക്കബ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് , നാഷണല്‍ കമ്മിറ്റി മെംബേര്‍സ്,ട്രസ്റ്റി ബോര്‍ഡ്  മെംബേര്‍സ് എന്നിവര്‍   അറിയിച്ചു. 


Join WhatsApp News
കണ്ണ് നീരില്‍ കുതിര്‍ന്ന വിട 2019-04-09 15:48:56
ഫോമയും ഫോക്കനയും ഇനിയും കരഞ്ഞു കരഞ്ഞു മരിക്കും മുമ്പ് ആരെങ്കിലും കുറെ പഴം തുണി കൊണ്ട് കൊടുക്കണം. കണ്ണനീര്‍ ഒപ്പാന്‍ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക