Image

സിറോ മലബാര്‍ സഭയുടെ പുതിയ വാര്‍ത്തവിനോദ ചാനല്‍ വരുന്നു

Published on 09 April, 2019
സിറോ മലബാര്‍ സഭയുടെ പുതിയ വാര്‍ത്തവിനോദ ചാനല്‍ വരുന്നു


കോട്ടയം: സിറോ മലബാര്‍ സഭയില്‍ പുതിയ വാര്‍ത്താ വിനോദ ചാനല്‍ വരുന്നു. അടുത്ത കാലത്ത് സഭ നേരിടുന്ന പ്രതിസന്ധികളില്‍ മാധ്യമങ്ങളുടെ 'ദുഷിച്ച' നിലപാടാണ് ഇത്തരമൊരു ചാനല്‍ തുടങ്ങാന്‍ സഭാ നേതൃത്വത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. 'ഷെകിന' (ഹീബ്രുവാക്ക് മഹത്വത്തിന്‍ ദൈവീക സാന്നിധ്യം) എന്നാണ് ചാനലിന്റെ പേര്. തൃശൂര്‍ ജില്ലയിലെ പട്ടിക്കാടിന് അടുത്ത തളിക്കോട് നിന്നാണ് ചാനലിന്റെ സംപ്രേക്ഷണം

ഏപ്രില്‍ 28ന് തൃശൂരില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എറണാകുളം അങ്കമാലി അതിരുപതയുടെ പ്രതിമാസ ബുള്ളറ്റിന്‍ ആയ 'എറണാകുളം മിഷന്‍' കര്‍ദ്ദിനാളിന് ഈ ദിവസങ്ങളില്‍ തൃശൂരില്‍ പരിപാടിയുള്ളതായി വ്യക്തമാക്കുന്നു.

ഉടന്‍ വരുന്ന സാറ്റലൈറ്റ് ചാനലാണ് ഷെകിന ടെലിവിഷന്‍ എന്ന് ഷെകിനചാനല്‍.ടിവി വെബ്‌സൈറ്റില്‍ പറയുന്നു. ജനങ്ങളെ സദ്‌വാര്‍ത്തകളിലേക്ക് നയിക്കുന്ന സവിശേഷമായ ദൗത്യമാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. വിവിധ വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത മാധ്യമപ്രവര്‍ത്തനമാണ് തങ്ങള്‍ നടത്താന്‍ പോകുന്നതെന്ന് ചാനല്‍ വെബ്‌സൈറ്റില്‍ പറയുന്നു.

തൃശൂര്‍ അതിരൂപതയിലെ പ്രമുഖ കരിസ്മാറ്റിക് പ്രഭാഷകനായ സന്തോഷ് കരുമത്രയാണ് ചാനലിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടിയ വിവരം. നിലവില്‍ തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള 'ഷെകിന മിനിസ്ട്രീസ്' എന്ന സുവിശേഷവത്കരണ മിഷന്റെ ചുമതലക്കാരനാണ് സന്തോഷ് കരുമത്ര.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക