Image

നാല്‍പതാം വെള്ളി ആചരണം ടൗണ്‍സ്‌വില്ലെയില്‍

Published on 09 April, 2019
നാല്‍പതാം വെള്ളി ആചരണം ടൗണ്‍സ്‌വില്ലെയില്‍
ടൗണ്‍സ്‌വില്ലെ: ക്രിസ്തുവിന്റെ പീഡാനുഭവസ്മരണയില്‍ ടൗണ്‍സ്‌വില്ലെ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ ഏപ്രില്‍ 19നു നാല്‍പതാം വെള്ളി ആചരിക്കും. രാവിലെ ഒന്‍പതു മുതല്‍ പന്ത്രണ്ടരവരെ ദിവ്യകാരുണ്യ ആരാധന.വൈകിട്ട് ആറിന് കുരിശിന്റെ വഴി. ടൗണ്‍സ്വില്ലെയിലെ മാതൃജ്യോതിസിന്റെ അംഗങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, കുര്‍ബാനയ്ക്കുശേഷം തിരുമണിക്കൂര്‍ ആരാധന നടക്കും.

ദിവ്യകാരുണ്യ പ്രദിക്ഷണത്തോടു കൂടി നാല്‍പതാം വെള്ളി ആചാരണത്തിനു സമാപനം ആകും. കൈക്കാരന്മാരായ വിനോദ് കൊല്ലംകുളം, സാബു, കമ്മറ്റി അംഗങ്ങളായ ബാബു, ജിബിന്‍, സിബി എന്നിവര്‍ നേതൃത്വം നല്‍കും. ക്രിസ്തുവിന്റെ നാല്‍പതു ദിവസത്തെ മരുഭൂമിയിലെ തപസിന്റെയും പ്രാര്‍ഥനയുടെയും ഓര്‍മയില്‍നിന്നും പീഡാനുഭവത്തിന്റെ വാരത്തിലേക്കു പ്രവേശിക്കുന്നതിന്റെ ഒരുക്കമായുള്ള നാല്‍പതാം വെള്ളിയിലെ തിരുകര്‍മങ്ങള്‍ക്കു ജോബിച്ചന്‍, ജോബി ജോമ, വികാരി ഫാ മാത്യു അരീപ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: വിനോദ് കൊല്ലംകുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക