Image

ഫിലാഡല്‍ഫിയാ സീറോമലബാര്‍ പള്ളിയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

ജോസ് മാളേയ്ക്കല്‍ Published on 09 April, 2019
 ഫിലാഡല്‍ഫിയാ സീറോമലബാര്‍ പള്ളിയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഓശാനഞായര്‍ മുതല്‍ ഉയിര്‍പ്പുഞായര്‍ വരെ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളുടെയും തിരുക്കര്‍മ്മങ്ങളുടെയും സംക്ഷിപ്ത വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

ഏപ്രില്‍ 14: ഓശാന ഞായര്‍: രാവിലെ ഒമ്പതരമണി. യേശുനാഥന്റെ രാജകീയ ജറുസലം പ്രവേശനത്തെ അëസ്മരിപ്പിക്കുന്ന ഓശാനപ്പെരുന്നാളിന്റെ ചടങ്ങുകള്‍, കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോലകള്‍ വഹിച്ചുകൊണ്ട് പള്ളിക്ക് വെളിയിലൂടെയുള്ള കുരുത്തോലപ്രദക്ഷിണം, “”വാതിലുകളെ തുറക്കുവിന്‍’’ എന്നുല്‍ഘോഷിച്ചുകൊണ്ടു പ്രധാനദേവാലയ കവാടം മുട്ടിത്തുറന്നുള്ള ദേവാലയപ്രവേശം, വിശുദ്ധ കുര്‍ബാന.

ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യ കാര്‍മ്മികന്‍. തിരുക്കര്‍മ്മങ്ങളെതുടര്‍ന്ന് വിവിധ കുടുംബകൂട്ടായ്മകള്‍ തയാറാക്കുന്ന പരമ്പരാഗത കൊഴുക്കട്ട നേര്‍ച്ച.

ഞായറാഴ്ച്ച രാവിലെ എട്ടു മണിക്കുള്ള കുര്‍ബാനç മുടക്കമില്ല.

തിങ്കള്‍, ചൊവ്വ, ബുധന്‍: വൈകുന്നേരം ഏഴുമണി വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴി. 7 മുതല്‍ 8 വരെ കുമ്പസാരത്തിëള്ള സൗകര്യം ഉണ്ടായിരിക്കും.

പെസഹാ വ്യാഴം: രാവിലെ ഒമ്പതു മണി മുതല്‍ പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെസഹാ അപ്പം തയാറാക്കല്‍.
വൈæന്നേരം ഏഴുമണിമുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ æര്‍ബാന, ദിവ്യകാêണ്യ പ്രദക്ഷിണം. പെസഹാ അപ്പം പèവക്കല്‍. ഒêമണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന.

ദുഃഖവെള്ളി: രാവിലെ ഒമ്പതര മുതല്‍ പീഡാനുഭവശൂശ്രൂഷ (മലയാളം), ഭക്തിപൂര്‍വമുള്ള കുരിശിന്റെ വഴി, കുരിശുവണക്കം, ഡിവൈന്‍മേഴ്‌സി നൊവേന, ഒരുനേരഭക്ഷണം. നീന്തു നേര്‍ച്ച
ഉച്ചകഴിഞ്ഞ് നാലുമണി മുതല്‍ æടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പാനവായന.
6 മണിമുതല്‍ ഇംഗ്ലീഷിലുള്ള പീഡാനുഭവശുശ്രൂഷയും യുവജനങ്ങളും, മതബോധനസ്കൂള്‍ കുട്ടികളും അവതരിപ്പിക്കുന്ന കുരിശിന്റെ വഴിയുടെ മനോഹരമായ ദൃശ്യാവിഷ്കരണവും.

ദുഃഖശനി: രാവിലെ ഒമ്പതു മണി പുത്തന്‍ വെള്ളം, പുതിയ തിരി വെഞ്ചരിപ്പ്, ജ്ഞാനസ്‌നാനവൃത നവീകരണം, കുര്‍ബാനയും മാതാവിന്റെ നോവേനയും. തുടര്‍ന്ന് 10:30 നു കുട്ടികള്‍ക്കുള്ള ഈസ്റ്റര്‍ എഗ് ഹണ്ട് മല്‍സരം.

ഈസ്റ്റര്‍ വിജില്‍ സര്‍വീസ:് ശനിയാഴ്ച വൈകുന്നേരം ഏഴുമണിമുതല്‍ ഉയിര്‍പ്പു തിരുനാളിന്റെ ചടങ്ങുകള്‍, മെഴുæതിരി പ്രദക്ഷിണം, കുര്‍ബാന.

ഉയിര്‍പ്പു ഞായര്‍: രാവിലെ ഒമ്പതരç വിശുദ്ധ കുര്‍ബാന.

വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലും, സബ്ഡീക്കന്‍ ബ്രദര്‍ ജോബി ജോസഫും നേതൃത്വം നല്‍കും. വിശുദ്ധവാര ശുശ്രൂഷകളില്‍ സഹായിക്കാന്‍ മാര്‍ ജോയി ആലപ്പാട്ട് ഉള്‍പ്പെടെ വൈദികശ്രേഷ്ഠരും, വൈദികരും അതിഥികളായുണ്ടാവും.
 
ഏപ്രില്‍ 14 ഓശാന ഞായറും, 21 ഉയിര്‍പ്പു ഞായറും മതബോധനസ്കൂളിന് അവധിയായിരിക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക