Image

മാണി സാറിന്റെ ഔസേപ്പച്ചന്‍ -പി.ജെ. ജോസഫ്

Published on 09 April, 2019
മാണി സാറിന്റെ ഔസേപ്പച്ചന്‍ -പി.ജെ. ജോസഫ്
വ്യക്തി ബന്ധങ്ങളില്‍ കരുതലും സൂഷ്മതയും ഒരുമിച്ചും വ്യത്യസ്ത ചേരികളിലും പ്രവര്‍ത്തിച്ച ഞങ്ങള്‍ക്കിടയില്‍ വ്യക്തിപരമായ അകല്‍ച്ചക്ക് ഒരുകാലത്തും ഇടവന്നിട്ടില്ല. 20 വര്‍ഷത്തോളമാണ് ഇരുചേരികളിലായിരുന്നത്.
ദീര്‍ഘനാള്‍ ഒരുമിച്ചും പ്രവര്‍ത്തിച്ചു. എല്ലാക്കാലത്തും വ്യക്തിപരമായ അടുപ്പമില്ലായ്മ ഉണ്ടായിക്കൂടെന്ന കരുതലും നിര്‍ബന്ധവും പരസ്പരം കാത്തുസൂക്ഷിച്ചിരുന്നു.

പരസ്പരം ആദരവ് നിലനിര്‍ത്താനും ഹൃദയത്തില്‍ വിദ്വേഷം അടിയാതിരിക്കണമെന്ന നിര്‍ബന്ധവും ഞങ്ങള്‍ക്കുണ്ടായിരുന്നു. പാര്‍ട്ടി വിഷയങ്ങളിലും പരസ്പരം ആദരവോടെയാണ് നിന്നിട്ടുള്ളത്. 1970 ല്‍ തൊടുപുഴയെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയപ്പോഴാണ് പരിചയപ്പെടുന്നത്. അന്നുമുതല്‍ ഞാന്‍ മാണിസാറിന് ഔസേപ്പച്ചനാണ്.

പാര്‍ട്ടി- വ്യക്തി ബന്ധങ്ങളെ അതിേന്റതായ നിലയില്‍ കാണാനും ഇടപെടാനും മാണി സാറിന്റെ കഴിവ് ഒന്നു വേറെതന്നെയായിരുന്നു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ പൊളിച്ചെഴുതണമെന്ന കേരള കോണ്‍ഗ്രസ് നിലപാട് മാണി സാറിന്റെ ആശയമായിരുന്നു. തൊഴിലാളി-മുതലാളി സൗഹൃദ പ്രത്യയശാസ്ത്രമെന്ന മുഖവുരയോടെ മാണിസാര്‍ എഴുതിയ 'അധ്വാന വര്‍ഗ സിദ്ധാന്തം' അദേഹത്തിന്റെ മുഖമുദ്രതന്നെയായി പിന്നീട്. സമൂഹത്തില്‍ സാമാന്യജനങ്ങളെ തൊഴിലാളിയെന്നോ മുതലാളിയെന്നോ വേര്‍തിരിക്കാതെ അധ്വാനവര്‍ഗമായി കണ്ടുകൊണ്ട് അവരുടെ സാമ്പത്തികവും സാമൂഹികവും വികസനപരവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ് അധ്വാനവര്‍ഗ സിദ്ധാന്തമെന്നാണ് ഇതേ കുറിച്ച് പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക