Image

വിടവാങ്ങിയപ്പോഴും ശാന്തതയോടെ മാണിസാറെന്ന് ബന്ധുക്കള്‍; വേണ്ടപ്പെട്ടവരെല്ലാം ഒപ്പം നിന്ന അവസാന നിമിഷങ്ങള്‍

കല Published on 10 April, 2019
വിടവാങ്ങിയപ്പോഴും ശാന്തതയോടെ മാണിസാറെന്ന് ബന്ധുക്കള്‍; വേണ്ടപ്പെട്ടവരെല്ലാം ഒപ്പം നിന്ന അവസാന നിമിഷങ്ങള്‍

മക്കളുടെയും കൊച്ചുമക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ശാന്തമായ മരണമായിരുന്നു മാണിസാറിന്‍റേതെന്ന് മരുമകന്‍ എം.പി ജോസഫ് പറഞ്ഞു. ഒന്നര ആഴ്ചയോളമായി ലേക് ഷോറില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ നില ഭേദപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഉച്ചയോടെ ആരോഗ്യ നില വീണ്ടും വഷളായി. തുടര്‍ന്ന് കുട്ടിയമ്മയുടെ കൈപിടിച്ച് കിടക്കുമ്പോള്‍ മരണമെത്തി. ഈ സമയം ബന്ധുജനങ്ങളെല്ലാം ഒപ്പമുണ്ടായിരുന്നു. 
എന്നും ശാന്തതയോടെ കലുഷിത രാഷ്ട്രീയത്തെ നേരിട്ട മാണിസാര്‍ മരണത്തെ നേരിട്ടതും അതേ ശാന്തതയോടെ തന്നെയായിരുന്നു. കെ.എം മാണി. 
പി.ടി ചാക്കോയുടെ ജന്മദിനത്തിലാണ് കെ.എം മാണിയുടെ വേര്‍പാട് സംഭവിച്ചത്. പി.ടി ചാക്കോയാണ് കെ.എം മാണിയെ രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് കാരണമായത്. കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മയുടെ ബന്ധുകൂടിയായിരുന്നു പി.ടി ചാക്കോ. 
കഴിഞ്ഞ ഒഗസ്റ്റ് ഒന്നിന് പി.ടി ചാക്കോയുടെ ചരമദിനത്തില്‍ കെ.എം മാണി അടക്കം വിവിധ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ തിരുനക്കരയില്‍ ഒത്തുകൂടിയിരുന്നു. അവിടെയായിരുന്നു കേരളാ കോണ്‍ഗ്രസ് പിറവി കൊണ്ടത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക