Image

എ.ജെ ജോസഫ് ആര്യപ്പള്ളില്‍ (89) നിര്യാതനായി.

രാജന്‍ ആര്യപ്പള്ളില്‍, അറ്റ്‌ലാന്റ Published on 10 April, 2019
എ.ജെ ജോസഫ് ആര്യപ്പള്ളില്‍ (89) നിര്യാതനായി.
എറണാകുളം: ആര്യപ്പള്ളില്‍ എ.ജെ. ജോസഫ് (പാപ്പച്ചന്‍) മാര്‍ച്ച് 7 ഞായറാഴ്ച രാവിലെ 4 മണിക്ക് കര്‍ത്ത്രസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. മാര്‍ച്ച് 12 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മങ്ങലം, എറണാകുളത്തുള്ള ഭവനത്തില്‍ പൊതുദര്‍ശനവും. 9 മണി മുതല്‍ 12 മണി വരെ സംസ്‌കാര ശുശുശ്രൂഷകള്‍ ഐ.പി.സി പാലാരിവട്ടം ചര്‍ച്ചില്‍ വെച്ച് നടത്തിയ ശേഷം 12:30 നു ഐ.പി.സി പാലാരിവട്ടം സെമിത്തേരിയില്‍ സംസ്‌കാരവും നടക്കുന്നതാണു. 

ഇരുപത്തിമൂന്ന് വര്‍ഷം ഇന്ത്യന്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനായിരുന്ന എ.ജെ. ജോസഫ് വടക്കേ ഇന്ത്യയുടെ പല സംസ്ഥനങ്ങളിലും പുതിയ സഭകള്‍ ആരംഭിക്കുന്നതിനു നേത്രത്വം കൊടുത്തിട്ടുണ്ട്. ജെബല്‍പ്പൂര്‍, അംബാല, ബെര്‍ലി, ജെഹാന്‍സി എന്നീ സ്ഥലങ്ങളില്‍ പെന്തക്കോസ്തു സഭകള്‍ ആരംഭിക്കുവാന്‍ പരേതനെ ദൈവം കങ്ങളില്‍ ഉപയോഗിച്ചു. 1974-ല്‍ ബെഹറിനില്‍ ജോലിയോടൊപ്പം ബെഹറിന്‍ പെന്തക്കോസ്ത് ചര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. പാസ്റ്റര്‍ റ്റി.റ്റി. ജോസഫ് ശുശ്രൂഷകനായിരുന്ന സഭയുടെ ആരംഭകല സണ്‍ണ്ടേ സ്‌കൂള്‍ ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐപിസി പാലാരിവട്ടം സഭയുടെ വൈസ് പ്രസിഡന്റായിരുന്ന പരേതന്‍ കുമ്പനാട് ആര്യപ്പള്ളില്‍ കുടുംബാംഗമാണ'. 2002-ല്‍ അമേരിക്കയില്‍ തന്റെ മകന്‍ ജേയ്‌സണ്‍ ജോസഫ് (ന്യുയോര്‍ക്ക്) ഭവനത്തില്‍ താമസിച്ചിരുന്നപ്പോള്‍ ഉണ്ടായ ഹൃദയാഘാതത്തില്‍ നിന്നും അത്ഭുതകരമായ വിടുതല്‍ ലഭിച്ചാണു നാട്ടിലേക്കു താമസത്തിനായി പോയത്. ചുളവനകുഴിയില്‍ എലിമുള്ളില്‍ പരേതയായ ഗ്രേസിക്കുട്ടിയാണു സഹധര്‍മ്മിണി. 

മക്കള്‍: ഷേര്‍ളി (കാനഡ),  എമിലി (ഡാളസ്),  ജെയ്‌സണ്‍ (ന്യുയോര്‍ക്ക്),  ജോളി (കൊല്ലം).                 മരുമക്കള്‍: സാമുവേല്‍ ചെറിയാന്‍ (കാനഡ), ഷിബു ജോസഫ്, പത്മോസ് മിനിസ്ട്രി (ഡാളസ്), സ്റ്റെഫിനി (ന്യുയോര്‍ക്ക്), ജോസഫ് ജോണ്‍ (കൊല്ലം).
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം: ഡബ്ലുഡബ്ലുഡബ്ലു.തൂലികാ.റ്റിവി


എ.ജെ ജോസഫ് ആര്യപ്പള്ളില്‍ (89) നിര്യാതനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക