Image

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിര്‍ബന്ധിത പ്രതിരോധ കുത്തിവെപ്പിന് ഉത്തരവ്

പി.പി. ചെറിയാന്‍ Published on 10 April, 2019
ന്യൂയോര്‍ക്ക് സിറ്റിയില്‍ നിര്‍ബന്ധിത പ്രതിരോധ കുത്തിവെപ്പിന് ഉത്തരവ്
ന്യൂയോര്‍ക്ക് : റോക്ക്‌ലാന്റ് കൗണ്ടിക്കു പുറകെ ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു. ബ്രീക്കിലിനിലെ ചില പ്രത്യേക ഭാഗങ്ങളിലുള്ളവര്‍ നിര്‍ബന്ധമായും മീസ്സെല്‍സ് പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണമെന്ന് ഏപ്രില്‍ 9 ചൊവ്വാഴ്ച സിററിയുടെ ഉത്തരവില്‍ പറയുന്നു.

ഉത്തരവ് ലംഘിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

സിറ്റിയില്‍ ആദ്യമായാണ് നിര്‍ബന്ധിത വാക്‌സിനേഷനുള്ള ഉത്തരവിറക്കുന്നത്.
മിസ്സെല്‍സ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വ്യാപകമായതിനെ തുടര്‍ന്നാണ് പുതിയ നടപടി.

250 ലധികം പേര്‍ക്ക് മീസ്സെല്‍സ് രോഗം കണ്ടെത്തിയതായി ന്യൂയോര്‍ക്ക് മേയര്‍ ബില്‍.ഡി.ബ്ലാസിയെ പറഞ്ഞു. പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ക്കാണ് കൂടുതല്‍ രോഗബാധയുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. രോഗം ബാധിച്ചവരുമായി ബന്ധപ്പെട്ടുന്നവരിലും രോഗം പകരുന്നതിനുള്ള സാധ്യതകള്‍ വളരെയാണെന്ന് ആരോഗ്യവകുപ്പു അധികൃതര്‍ അറിയിച്ചു.

സിറ്റി ഇമ്മ്യൂണഐസേഷന്‍ സെന്ററുകളിലും, ഹോസ്പിറ്റലുകളിലും പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാണ്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിര്‍ബന്ധിത പ്രതിരോധ കുത്തിവെപ്പിന് ഉത്തരവ്ന്യൂയോര്‍ക്ക് സിറ്റിയില്‍ നിര്‍ബന്ധിത പ്രതിരോധ കുത്തിവെപ്പിന് ഉത്തരവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക