Image

എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ്‌ ബാബുവിന്‌ ജാമ്യമില്ല

Published on 10 April, 2019
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ്‌ ബാബുവിന്‌ ജാമ്യമില്ല


പത്തനംതിട്ട: കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ്‌ ബാബുവിന്റെ റിമാന്‍ഡ്‌ കാലാവധി 14 ദിവസത്തേക്ക്‌ കൂടി നീട്ടി. റാന്നി ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ റിമാന്‍ഡ്‌ കാലാവധി നീട്ടിയത്‌. പത്രിക സമര്‍പ്പിക്കാന്‍ കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു.

ചിത്തിര ആട്ട വിശേഷ സമയത്ത്‌ ശബരിമലയില്‍ എത്തിയ യുവതിയെ ആക്രമിച്ച കേസില്‍ പ്രകാശ്‌ ബാബു ഇപ്പോള്‍ ജയിലില്‍ ആണ്‌. പ്രകാശ്‌ ബാബു നേരത്തെ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു റാന്നി ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക