Image

ഭൂമിയിടപാട്‌: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കെതിരെ കേസ്‌

Published on 10 April, 2019
ഭൂമിയിടപാട്‌: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കെതിരെ കേസ്‌
കോട്ടയം: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്‌ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കെതിരെ കേസ്‌. മജിസ്‌ട്രേറ്റ്‌ കോടതിയുടെ നിര്‍ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ്‌ കേസെടുത്തത്‌.

സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്‌ സീറോ മലബാര്‍ സഭയിലെ രണ്ട്‌ വിഭാഗങ്ങള്‍ പരസ്‌പരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. .

ബാങ്കുകളില്‍നിന്ന്‌ വായ്‌പയെടുത്ത തുക തിരിച്ചടയ്‌ക്കുന്നതിന്‌ നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്‌ക്ക്‌ വലിയ നഷ്ടമുണ്ടായെന്ന്‌ ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു. ഭൂമി ഇടപാട്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മാര്‍പാപ്പയ്‌ക്ക്‌ ഒരു വിഭാഗം വിശ്വാസികള്‍ കത്തയച്ചിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു കത്ത്‌.

ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിന്‌ വീഴ്‌ച സംഭവിച്ചതായി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടും പോപ്പിന്‌ അയച്ചുകൊടുക്കാന്‍ വൈദിക സമിതി തീരുമാനിച്ചിരുന്നു. കള്ളപ്പണ ഇടപാടും നികുതി തട്ടിപ്പും ഭൂമി ഇടപാടില്‍ നടന്നുവെന്നും ആരോപണമുണ്ട്‌.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നടപടികളില്‍ സാങ്കേതിക പിഴവുണ്ടായെന്ന്‌ കര്‍ദ്ദിനാള്‍ സമ്മതിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക