Image

തോറ്റാല്‍ ബിജെപിയിലേക്ക് പോകുമോ?; കെ സുധാകരനോട് എം സ്വരാജ്

Published on 10 April, 2019
തോറ്റാല്‍ ബിജെപിയിലേക്ക് പോകുമോ?; കെ സുധാകരനോട് എം സ്വരാജ്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ യുഡിഎഫ് സ്ഥാനാര്‍്ത്ഥികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി സിപിഎം നേതാവും എംഎല്‍എയുമായ എം സ്വരാജ്. പ്രചരണം കൊടുമ്ബിരിക്കൊള്ളുമ്ബോള്‍ രാഷ്ട്രീയവും വികസന കാഴ്ചപ്പാടുകളും സൃഷ്ടിപരമായ വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ത്തേണ്ട UDF ലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ചെന്നുപെട്ടിരിക്കുന്ന അവസ്ഥയെ പരിഹസിച്ചാണ് കുറിപ്പ്

സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്്റ്റ്


കേരളത്തില്‍ തിരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച്‌ രണ്ടാഴ്ച മാത്രം. പ്രചരണം കൊടുമ്ബിരിക്കൊള്ളുമ്ബോള്‍ രാഷ്ട്രീയവും വികസന കാഴ്ചപ്പാടുകളും സൃഷ്ടിപരമായ വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ത്തേണ്ട UDF ലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ചെന്നുപെട്ടിരിക്കുന്ന അവസ്ഥ നോക്കൂ.

* കാസര്‍കോട്.
ഇന്നോളം മാഞ്ഞിട്ടില്ലാത്ത നെറ്റിയിലെ കുറി ഇപ്പോള്‍ കാണാതായതെങ്ങനെയെന്ന് വിശദീകരിക്കണം. BJP അനുഭാവമില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കണം.

* കണ്ണൂര്‍:
ജയിച്ചാല്‍ BJP യിലേക്ക് പോവില്ലെന്ന് ലക്ഷങ്ങള്‍ ചിലവിട്ടു കൊണ്ട് പരസ്യം കൊടുക്കണം. അപ്പോള്‍ തോറ്റാല്‍ BJP യിലേക്ക് പോകുമോയെന്ന ന്യായമായ സംശയത്തിന് മറുപടി നല്‍കാന്‍ പുതിയ പരസ്യമിറക്കണം .

*വടകര
MLA മാര്‍ ലോകസഭയിലേക്ക് മത്സരിക്കുന്നത് ശരിയല്ലെന്ന സ്വന്തം വിമര്‍ശനം സ്വന്തം കാര്യത്തില്‍ മാത്രം ബാധകമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം

* വയനാട്
ബിജെപിയെ തോല്‍പ്പിക്കാന്‍ ബിജെപിയ്ക്ക് സ്വാധീനമില്ലാത്ത കേരളത്തില്‍, ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത വയനാട്ടില്‍ വന്നതെന്തിനെന്ന് വിശദീകരിച്ച ശേഷം ക്ഷീണം മാറ്റാന്‍ പോലും സമയമെടുക്കാതെ തൊട്ടടുത്ത മാണ്ഡ്യയിലെ ബിജെപി കോണ്‍ഗ്രസ് മുന്നണിയുടെ അനിവാര്യതയും വിശദീകരിക്കണം.

* കോഴിക്കോട്
അഴിമതിക്കാരനല്ലെന്ന് വിശദീകരിക്കണം. 
കാശ് ചോദിച്ചില്ലെന്നും, ചോദിച്ചാല്‍ തന്നെ വാങ്ങിച്ചില്ലെന്നും , വാങ്ങിച്ചാല്‍ത്തന്നെ കൈക്കൂലിയല്ല ബ്രോക്കറേജാണെന്നും വാദിക്കണം. ശബ്ദം ഡബ് ചെയ്തതാണെന്നും ഇനി അങ്ങനെയല്ല സ്വന്തം ശബ്ദമാണെങ്കില്‍ തന്നെ അത് സി പി ഐ (എം) ഗൂഢാലോചനയാണ് എന്നും സമര്‍ത്ഥിക്കണം.

* ആലത്തൂര്‍
അധ്യക്ഷയായ തദ്ദേശ സ്ഥാപനം കേരളത്തിലേറ്റവും പുറകിലായിപ്പോയതെങ്ങനെയെന്ന് വിശദീകരിക്കണം. ലഭിച്ച അവസരത്തിലെ ഭരണപരാജയം കഷ്ടപ്പെട്ടു മറച്ചു വെയ്ക്കണം.

* മലപ്പുറം
പരമപ്രധാനമായ പാര്‍ലമെന്റ് സമ്മേളനങ്ങളില്‍, വോട്ടെടുപ്പില്‍ ഒക്കെ വിമാനം മിസാവുന്നതെങ്ങനെയെന്ന് വിശദീകരിക്കണം. ബിരിയാണിയോ പാര്‍ലമെന്റോ പ്രധാനമെന്ന് ഉറപ്പിച്ചു പറയണം.

* പൊന്നാനി
പ്രളയത്തില്‍ കേരളം മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ സൈന്യമായി മാറിയ മത്സ്യത്തൊഴിലാളികളോട് പ്രളയ സമയത്തെ ജര്‍മന്‍ ടൂറിനേപ്പറ്റി വിശദീകരിക്കണം

* കോട്ടയം
കഴിഞ്ഞ തവണ വോട്ടു ചെയ്തു ജയിപ്പിച്ച എം.പി ഒരു വര്‍ഷം കാലാവധി ബാക്കി നില്‍ക്കേ ജനങ്ങളെ വഞ്ചിച്ച്‌ മണ്ഡലം അനാഥമാക്കിയതെന്തുകൊണ്ടെന്ന് വിശദീകരിക്കണം.

* മാവേലിക്കര
പിണറായി സര്‍ക്കാരിനെ പ്രശംസിച്ച്‌ പ്രസംഗിച്ചത് ഈ തിരഞ്ഞെടുപ്പ് കഴിയും വരെ പ്രസക്തമല്ലെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്തണം. യോഗങ്ങളില്‍ ആളില്ലാതെ വരുമ്ബോള്‍ ക്ഷോഭമടക്കാന്‍ പ്രത്യേക പരിശീലനം തേടണം.

*കൊല്ലം
ഇപ്പോള്‍ ഏതു പാര്‍ട്ടിയിലാണ് , ഏതു മുന്നണിയിലാണ് തുടങ്ങിയ വോട്ടര്‍മാരുടെ സംശയങ്ങള്‍ ദുരീകരിക്കണം. BJPയോട് തനിക്കു വേണ്ടി പരസ്യപ്രചരണം നടത്തരുത് രഹസ്യമായേ പാടുള്ളൂവെന്ന് ദിവസേന ഓര്‍മിപ്പിക്കണം.

* തിരുവനന്തപുരം
പത്രക്കടലാസില്‍ പൊതിയാതെയും മത്സ്യം കൈ കൊണ്ട് തൊടാന്‍ മടിയില്ലെന്നും , മലയാളവും അറിയാമെന്നും തുടര്‍ച്ചയായി തെളിയിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക