Image

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റം ചുമത്താത്തതില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Published on 10 April, 2019
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റം ചുമത്താത്തതില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റം ചുമത്താത്തതില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

കുറ്റം ചുമത്തില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി കോടതി സര്‍ക്കാറിനോട് ചോദിച്ചു. കുറ്റം ചുമത്തുക എന്നത് കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും ഇതിലിടപെടാന്‍ ആരാണ് സംസ്ഥാന സര്‍ക്കാറിന് അധികാരം നല്‍കിയതെന്നും കോടതി ആരാഞ്ഞു.

ദിലീപ്് ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിനായി കോടതിയെ സമീപിച്ചിരുന്നു.ആ ഘട്ടത്തിലാണ് സിബിഐ അന്വേഷണം ഉള്‍പ്പെടെ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജിയില്‍ വിധി വരും വരെ ദീലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നത്

Join WhatsApp News
ലൂസിഫർ 2019-04-10 17:55:58
ഒരുത്തനെ വഴിയിൽ ഇട്ട് വെട്ടിയും കുത്തിയും കൊന്നിട്ട് എന്തായി ? കുറ്റവാളികൾ  കറങ്ങുന്ന കസേരയിൽ ഇരുന്നു ഭരണം നടത്തുന്നു .പിന്നാണ് ദിലീപ് . ഇനി കുറ്റവാളികളുടെ കാലം . കേരളം ഒരിക്കലും ശരിയാകില്ല മോനെ 
Sakav thomman 2019-04-11 12:12:05

Prosecutor may have received some 5 crores, who knows ? Time will tell us. Thanks, high Court suspecting prosecutorial misconduct ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക