Image

താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ്; കെഎസ്‌ആര്‍ടിസി അപ്പീല്‍ നല്‍കും

Published on 10 April, 2019
താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ്; കെഎസ്‌ആര്‍ടിസി അപ്പീല്‍ നല്‍കും

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെതിരെ നടപടികളുമായി കെഎസ്‌ആര്‍ടിസി . കെഎസ്‌ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്‌ആര്‍ടിസി അപ്പീല്‍ നല്‍കും. ഉത്തരവിനെതിരെ സുപ്രീംകോടതി സമീപിക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച്‌ നടപടി സ്വീകരിക്കാന്‍ കെഎസ്‌ആര്‍ടിസി എം ഡി യെ ചുമതലപ്പെടുത്തി.

ഇത്തരത്തില്‍ സംസ്ഥാനത്ത് 1565 താല്‍ക്കാലിക ഡ്രൈവര്‍മാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത്രയും ഡ്രൈവര്‍മാരെ ഒന്നിച്ച പരിച്ചുവിടുന്നത് വലിയ പ്രതിസനിധിയുണ്ടാക്കുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിലയിരുത്തല്‍. പിരിച്ചുവിടല്‍ നടപടി സ്വീകരിച്ചാല്‍ എഴുന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകും എന്നാണ് വിലയിരുത്തല്‍. എംപാനല്‍ കണ്ടക്ടര്‍മാരുടെ കാര്യത്തില്‍ എന്തു നിലപാടെടുത്തോ അതേ നയം ഇപ്പോള്‍ എംപാനല്‍ ഡ്രൈവര്‍മാരുടെ കാര്യത്തിലും ഹൈക്കോടതി സ്വീകരിച്ചിരിക്കുകയാണ് . പിഎസ്്സിറാങ്ക് പട്ടികയുള്ളപ്പോള്‍ താല്‍കാലിക നിയമനം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. 2455 പേര്‍ ഉള്‍പ്പെട്ട റാങ്ക് പട്ടിക നിലവിലുണ്ട് . ഈ മാസം 30നകം താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ട് റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക