Image

ഡാലസ് മേയര്‍ തെരെഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ ശേഖരിച്ചത് 2.38 മില്യന്‍ ഡോളര്‍(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 10 April, 2019
ഡാലസ് മേയര്‍ തെരെഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ ശേഖരിച്ചത് 2.38 മില്യന്‍ ഡോളര്‍(ഏബ്രഹാം തോമസ്)
ഡാലസ്: ഡാലസ് സിറ്റി കൗണ്‍സിലിലേയ്ക്കും മേയര്‍ സ്ഥാനത്തേയ്ക്കും മെയ് നാലിന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. മേയറാകാന്‍ മത്സരിക്കുന്നത്(ഇതുവരെ) 9 പേരാണ്. പത്താമത് ഒരു സ്ഥാനാര്‍ത്ഥി കൂടി രംഗപ്രവേശം ചെയ്യാന്‍ സാധ്യതയുണ്ട്.

ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനായി ഇതുവരെ ശേഖരിച്ചത് 2.38 മില്യന്‍ ഡോളറാണ് എന്ന് രേഖകള്‍ പറയുന്നു. എന്നാല്‍ ഇതിന് ഉപരിയായി തുകകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്ന് ഇവര്‍ സമ്മതിച്ചു. ഇതിനകം 2 മില്യന്‍ ഡോളര്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിന് ചെലവഴിച്ചു. ഇതിന്റെ മൂന്നിലൊന്നും നല്‍കിയത് ഡെവലപ്പര്‍ മൈക്ക് ആബിയോണ്‍ ആണ്. ബില്‍ഡര്‍മാരും ഡെവലപ്പര്‍മാരും മറ്റ് വ്യവസായികളും എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കൈയയച്ച് സംഭാവനകള്‍ നല്‍കി. ആരാണ് ജയിക്കുക എന്നറിയില്ലല്ലോ എന്നാണ് ദാതാക്കള്‍ കാരണമായി പറയുന്നത്.

ഏറ്റവുമധികം ധനം ശേഖരിച്ചത്(5,24,134 ഡോളര്‍) ജനപ്രതിനിധിയും ഡാലസ് മേയര്‍ സ്ഥാനമോഹിയുമായ എറിക് ജോണ്‍സണാണ്. മത്സരരംഗത്ത് ഏറ്റവും ഒടുവില്‍ എത്തിയ സ്ഥാനാര്‍ത്ഥിയും ഇയാളാണ്. കറുത്ത വര്‍ഗക്കാര്‍ക്ക് 13 ഡിസ്ട്രിക്ടുകളില്‍ മൂന്നെണ്ണത്തിലെങ്കിലും സ്വാധീനമുണ്ട്. ഇത് വോട്ടാക്കി മാറ്റി ജയിക്കുവാന്‍ കഴിയുമെന്ന് കറുത്തവര്‍ഗക്കാരനായ സ്ഥാനാര്‍്തഥി കരുതുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ മുന്നിലായിരുന്ന മറ്റൊരു കറുത്ത വര്‍ഗക്കാരന്‍ ആല്‍ബര്‍ട്ട് ബ്ലാക്ക് പിന്നീട് നാലാം സ്ഥാനത്തായി. 3, 40, 831 ഡോളര്‍ ശേഖരിച്ചു. മത്സരരംഗത്ത് ആദ്യം എത്തിയത് ഇയാളായിരുന്നു.
ഡാലസ് ഇന്‍ഡിപെന്റന്റ് സ്‌ക്കൂള്‍ ഡിസ്ട്രിക്ട് ട്രസ്റ്റിയായ മിഗെല്‍ സോളിസ് കളക്ട് ചെയ്തത് 4, 15, 663 ഡോളറാണ്. കണ്ടെയ്‌നര്‍ സ്‌റ്റോര്‍ കോഫൗണ്ടര്‍ ഗാരറ്റ് ബൂണ്‍, ലിങ്കണ്‍ പ്രോപ്പര്‍ട്ടി സിഇഒ ടീം ബൈണ്‍ എന്നിവരാണ് പ്രധാന ദാതാക്കള്‍.

ലിന്‍ മക്ബി രണ്ട് സ്ത്രീകളില്‍ ഒരുവളാണ്. 3,75,760 ഡോളര്‍ ശേഖരിച്ചതിന് പുറമെ സ്വയം 3,50000 ഡോളര്‍ സ്വയം കടം നല്‍കുകയും ചെയ്തു. പ്രചരണത്തിന്റെ അവസാന മാസത്തില്‍ കയ്യില്‍ 6,50, 041 ഡോളര്‍ ഉള്ളതിനാല്‍ സാമ്പത്തിക നില വളരെ സുരക്ഷിതമാണ്.  കയ്യില്‍ 4 ലക്ഷം ഡോളര്‍ നീക്കിയിരുപ്പുമായി ജോണ്‍സണ്‍ രണ്ടാം സ്ഥാനത്തുണ്ട്. ഡാലസില്‍ എല്ലായിടത്തും പരസ്യങ്ങളും മെയിലറുകളും ബില്‍ ബോര്‍ഡുകളും യാര്‍ഡ് പരസ്യങ്ങളുമായി ആബ് ലോണ്‍ നിറഞ്ഞു നില്‍ക്കുന്നു. പിന്നാലെ ജോണ്‍സണ്‍, സോളിസ്, ആല്‍ബര്‍ട്ട് ബ്ലാക്ക്, സ്‌ക്കോട്ട് ഗ്രിഗ്‌സ്, ജെയ്‌സണ്‍ വില്ലാല്‍ബ എന്നിവരും, നാല് തവണ ഡാലസ് സിററി കൗണ്‍സില്‍ മെമ്പറായിരുന്ന സ്‌ക്കോട്ട് ഗ്രിഗ്‌സ് 2, 24, 555 ഡോളര്‍ ശേഖരിച്ചു. ഇതില്‍ പകുതിയും ചെലവഴിച്ച് കഴിഞ്ഞു. വലിയ മാതാക്കളും മുന്‍ ടെക്‌സസ് സെക്രട്ടറി ഓഫ് സ്റ്റേറ്റഅ ഡേവിഡ് ഡീനും സംഭാവന നല്‍കിയവരില്‍ പെടുന്നു.

ടെക്‌സസ് ജനപ്രതിനിധി സഭയിലെ മുന്‍ റിപ്പബ്ലിക്കന്‍ അംഗം ജേസണ്‍ വില്ലാല്‍ പെ 55,426 ഡോളറാണ് നേടിയത്. വെയ്‌സ്റ്റ് കണ്‍ട്രോള്‍ സ്‌പെഷ്യലിസ്റ്റ് വില്യം ലിന്‍ക്വിസ്റ്റ് ഡെവലപ്പര്‍ ലേ ലാന്‍ഡ് ബുര്‍ക്ക് എന്നിവര്‍ വലിയ തുകകള്‍ നല്‍കിയ പ്രമുഖര്‍.
2016 ലെ യു.എസ്. പ്രസിഡന്‍ഷ്യല്‍ ബാലറ്റില്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥി ആയിരുന്ന ആലിസന്‍ കെന്നഡി അവസാന തീയതി കഴിഞ്ഞിട്ടും കാമ്പെയിന്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തില്ല. അതിനാല്‍ കെന്നഡിക്ക് സ്ഥാനാര്‍ത്ഥിയാവാന്‍ കഴിഞ്ഞേക്കില്ല.
 മറ്റൊരു സ്ഥാനാര്‍ത്ഥി സ്റ്റീവ് സ്മിത്തിന്റെയും സ്ഥാനാര്‍ത്ഥിത്വം പരുങ്ങലിലാണ്. ഇയാള്‍ സ്വയം 1,44, 435.76 ഡോളര്‍ തനിക്ക് തന്നെ കടം നല്‍കിയാണ് പ്രചരണം ആരംഭിച്ചത്. വന്‍കിട അസറ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ സി.ഇ.ഒ.യും പാരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകനുമായ ഇയാള്‍ ഒരു റൈറ്റ് ഇന്‍കാന്‍ഡിഡേറ്റാണ്. ബാലറ്റ് പേപ്പറില്‍ പേരില്ലെങ്കിലും ഇയാള്‍ക്ക് വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാലറ്റ് പേപ്പറില്‍ ഇയാളുടെ പേരെഴുതി വോട്ടു ചെയ്യാം.

2019 തിരഞ്ഞെടുപ്പ് ഡാലസ് സിറ്റി കൗണ്‍സിലിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പായിരിക്കും. മെയ് നാലിലെ പോളിംഗില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും 50% ല്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചില്ലെങ്കില്‍ ജൂണില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തിയ സ്ഥാനാര്‍ത്ഥികള്‍ റണ്‍ ഓഫില്‍ മത്സരിക്കും. അപ്പോള്‍ ചെലവ് വീണ്ടും വര്‍ധിക്കും.

ഡാലസ് മേയര്‍ തെരെഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ ശേഖരിച്ചത് 2.38 മില്യന്‍ ഡോളര്‍(ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക