Image

മാണി സാറിന് പകരം മാണിസാര്‍ മാത്രം; മരണം വ്യക്തിപരമായ നഷ്ടം കൂടി (ജോയ് ഇട്ടന്‍)

Published on 10 April, 2019
മാണി സാറിന് പകരം മാണിസാര്‍ മാത്രം; മരണം വ്യക്തിപരമായ നഷ്ടം കൂടി (ജോയ് ഇട്ടന്‍)
കെ .എം.മാണി സാറിന് പകരം മാണിസാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു .എല്ലാ രാഷ്ട്രീയക്കാര്‍ക്കും മാതൃക ആകാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത് .എന്നെ സംബന്ധിച്ച് അദ്ദേഹത്തിന്റെ മരണം വ്യക്തിപരമായ നഷ്ടം കൂടിയാണ്.കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സമയത്ത് തന്നെ തുടങ്ങിയ ബന്ധമായിരുന്നു .ഐ എന്‍ ടി യു സി യുടെ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്ന കാലഘട്ടത്തിലും അമേരിക്കയില്‍ വന്ന ശേഷവും ,ഫൊക്കാനയുടെയും മറ്റ് സംഘടനാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പല തവണ അദ്ദേഹവുമായി അടുത്തിടപെടാനും സാധിച്ചിട്ടുണ്ട് .അപ്പോഴൊക്കെ മനസിലാക്കിയ ഒരു കാര്യം ഒരു തവണ ഒരാളെ പരിചയപ്പെട്ടാല്‍ അദ്ദേഹം ആ ബന്ധം കാത്തു സൂക്ഷിക്കുവാന്‍ ശ്രമിക്കുമായിരുന്നു .

ഫൊക്കാനയുടെ നിരവധി പ്രോജക്ടുകള്‍ നാടിനു സമര്‍പ്പിക്കുവാനും അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെ പ്രവാസി മലയാളികളുടെ പല പ്രശ്‌നങ്ങള്‍ക്കും സഹായകമായി പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു .കൃഷിക്കാരുടേയും ഇടത്തരക്കാരുടേയും പാവങ്ങളുടേയും ജീവിതം മെച്ചപ്പെടുത്താനായിരുന്നു കെ എം മാണി അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ പ്രയോഗിച്ചത്. ആ തന്ത്രങ്ങള്‍ കേരളത്തിന് ഒരുപാട് നന്മകള്‍ നേടിക്കൊടുത്തു. കേരളത്തിന്റെ  സാമ്പത്തിക വളര്‍ച്ചയിലടക്കം അത് പ്രതിഫലിക്കുകയുണ്ടായി .തന്റെ നിലപാട് പാര്‍ട്ടിയിലായാലും ഭരണത്തിലായാലും ഉറപ്പിക്കുവാന്‍ അദ്ദേഹത്തിന്ന് സാധിച്ചിരുന്നു .അത് അദ്ദേഹത്തിന്റെ പ്രത്യേക കഴിവായിരുന്നു .പക്ഷെ അദ്ദേഹത്തിന്റെ മരണം ഉണ്ടാക്കുന്ന ശൂന്യതയും അത് തന്നെയാണ് .ആ വിടവ് നികത്തുവാന്‍ കേരളാ കോണ്‍ഗ്രസില്‍ ആരുണ്ടാകും എന്നതാണ് കേരള രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ചോദ്യം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക