Image

കെ എം മാണിക്ക്‌ അന്ത്യോപചാരമര്‍പ്പിച്ച്‌ മുഖ്യമന്ത്രി

Published on 10 April, 2019
കെ എം മാണിക്ക്‌ അന്ത്യോപചാരമര്‍പ്പിച്ച്‌ മുഖ്യമന്ത്രി

കോട്ടയം: ഇന്നലെ അന്തരിച്ച കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെ എം മാണിക്ക്‌ അന്ത്യോപചാരമര്‍പ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

എറണാകുളത്തുനിന്നും ആരംഭിച്ച വിലാപയാത്ര കടുത്തുരുത്തിയിലെത്തിയപ്പോഴാണ്‌ മുഖ്യമന്ത്രി അന്ത്യാഞ്‌ജലി അര്‍പ്പിച്ചത്‌. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കടുത്തുരുത്തിയിലേക്ക്‌ പ്രവേശിച്ച വിലാപയാത്രയിലെത്തി അദ്ദേഹം മാണിയ്‌ക്ക്‌ അന്ത്യോപചാരമര്‍പ്പിക്കുകയായിരുന്നു.

നേരത്തേ തിരുനക്കര മൈതാനത്തിലെത്തി മുഖ്യമന്ത്രി അന്തിമോപചാരമര്‍പ്പിക്കുമെന്നാണ്‌ അറിയിച്ചിരുന്നതെങ്കിലും അദ്ദേഹം കടുത്തുരുത്തിക്ക്‌ സമീപമെത്തി അന്ത്യാഞ്‌ജലി അര്‍പ്പിക്കുകയായിരുന്നു.

വലിയ ജനാവലിയാണ്‌ മാണിസാറിനെ ഒരുനോക്കു കാണാന്‍ റോഡിന്‍റെ ഇരു വശത്തും തടിച്ചു കൂടുന്നത്‌. വൈക്കത്തിന്‌ സമാനമായി വലിയ ജനത്തിരക്കാണ്‌ കടുത്തുരുത്തിയിലും അനുഭവപ്പെട്ടത്‌. മകന്‍ ജോസ്‌ കെ മാണിയും കേരള കോണ്‍ഗ്രസ്‌ നേതാക്കളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക