Image

ഹ്യൂസ്റ്റണ്‍ സ്റ്റാഫോര്‍ഡ് കേരളാ ഹൗസില്‍ തിരഞ്ഞെടുപ്പു സംവാദം ഏപ്രില്‍ 14 നു

പി.പി.ചെറിയാന്‍ Published on 10 April, 2019
ഹ്യൂസ്റ്റണ്‍ സ്റ്റാഫോര്‍ഡ് കേരളാ ഹൗസില്‍ തിരഞ്ഞെടുപ്പു സംവാദം ഏപ്രില്‍ 14 നു
ഹ്യൂസ്റ്റണ്‍ : ഇന്ത്യയിലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും ഹൂസ്റ്റണ്‍ പ്രവാസലോകത്തും പ്രതിഫലിക്കുന്നു ..ഇന്ത്യന്‍ പ്രധാനമന്ത്രി 'നരേന്ദ്ര മോഡിയോ രാഹുല്‍ ഗാന്ധിയോ' ഈ വിഷയത്തെ അധികരിച്ചു ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഹൂസ്റ്റണ്‍ ചാപ്റ്റര്‍ )ഏപ്രില്‍ 14 ഞായറാഴ്ച വൈകിട്ട് 3.30 ന് സ്റ്റാഫോര്‍ഡ് കേരളാ ഹൗസില്‍വെച്ച് തിരഞ്ഞെടുപ്പു സംവാദം സംഘടിപ്പിക്കുന്നു . റിപ്പോര്‍ട്ടര്‍ ചാനലും നേര്‍ക്കാഴ്ച പത്രവുമാണ് സംവാദം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് .പ്രസിദ്ധ ടിവി അവതാരക അനുപമ വെങ്കിടേഷാണ് ടോക്ഷോ നയിക്കുന്നത് . കേരളാ ഡിബേറ് ഫോറം പ്രസിഡന്റ് ഏ സി ജോര്‍ജ്ജ് സംവാദം നിയന്ത്രിക്കും .

ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ മാറ്റുരക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി ഓവര്‍സീസ് പ്രതിനിധികളും സംഘടനാ നേതാക്കളും ഈ സംവാദത്തില്‍ പങ്കെടുക്കും. മല്‍സരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെയും, മുന്നണികളുടെയും, മാനിഫെസ്റ്റോയും, പ്രകടനപത്രികകളും വാഗ്ദാനങ്ങളും ടോക് ഷോ യില്‍ വിലയിരുത്തപെടും .വിവിധ രാഷ്ടിയ കക്ഷികള്‍ തങ്ങളുടെ ശക്തി തെളിയിക്കിന്നതിനുള്ള ഒരു അവസരമെന്ന നിലയില്‍ ഡിബേറ്റില്‍ തങ്ങളുടെ അനുഭാവികളെ കൂടുതല്‍ പങ്കെടുപ്പിക്കുന്നതിനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ നടുന്നുവരുന്നതായി സംഘാടകര്‍ അറിയിച്ചു. ഇന്ത്യയില്‍ വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനാ പ്രവര്‍ത്തകരും, എഴുത്തുകാരും, ക്ഷണിക്കപ്പെട്ട അമേരിക്കന്‍ മാധ്യമ സംഘടനകളിലെ പ്രമുഖരും ഈ തെരഞ്ഞെടുപ്പ് സംവാദത്തില്‍ പങ്കെടുക്കും .ഡിബേറ്റില്‍ ചര്‍ച്ചകള്‍ക്കും ചോദ്യങ്ങള്‍ ചോദികുന്നതിനും എല്ലാവര്‍ക്കും അവസരം ലഭിക്കുമെന്നു ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജെയിംസ് കുടല്‍ അറിയിച്ചു .

അവതരണത്തില്‍ കക്ഷിഭേദമന്യെ തികച്ചും നിഷ്പക്ഷവും , നീതിയും ഉറപ്പ് വരുത്തുന്ന ഈ സംവാദത്തില്‍ എല്ലാവരുടെ സഹകരണം ഉണ്ടാകണമെന്ന് മോഡറേറ്റര്‍ അനുപമ വെങ്കിടേഷ് അഭ്യര്‍ത്ഥിച്ചു.ആവേശം അലതല്ലുമെന്നു പ്രതീക്ഷിക്കുന്ന ഈ രാഷ്ട്രീയ സംവാദത്തില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ ഹ്യുസ്റ്റണ്‍ ബ്യൂറോ കോര്‍ഡിനേറ്റര്‍ ജേക്കബ്ബ് കുടശ്ശനാടും നേര്‍കാഴ്ച പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ സുരേഷ് രാമകൃഷ്ണനും ചീഫ് എഡിറ്റര്‍ സൈമണ്‍ വളച്ചേരിയും പറഞ്ഞു .
ബിഗ് ഡിബേററ്റിന്റെ വിജയത്തിനായി പ്രസ് ക്ലബ്ബ് ഉപദേശകസമിതി ചെയര്‍മാന്‍ ഈശോ ജേക്കബ്ബ് ,ജനറല്‍ സെക്രട്ടറി ആന്‍ഡ്രുസ് ജേക്കബ്ബ് ,റെനി കവലയില്‍ ,ജോജി ജോസഫ് ,റോയി തോമസ് ,സി ജീ ഡാനിയേല്‍ ,സംഗീത ദുവാ, ബാബു ചാക്കോ എന്നിവരുടെ നേത്രുത്വത്തിലുള്ള കമ്മിറ്റി സജീവമായി പ്രവര്‍ത്തിച്ചുവരുന്നതായും പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജെയിംസ് കൂടല്‍ അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് 914 987 1101, 847 630 0037,713 885 7934 എന്നി ടെലഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് 
ഹ്യൂസ്റ്റണ്‍ സ്റ്റാഫോര്‍ഡ് കേരളാ ഹൗസില്‍ തിരഞ്ഞെടുപ്പു സംവാദം ഏപ്രില്‍ 14 നു ഹ്യൂസ്റ്റണ്‍ സ്റ്റാഫോര്‍ഡ് കേരളാ ഹൗസില്‍ തിരഞ്ഞെടുപ്പു സംവാദം ഏപ്രില്‍ 14 നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക