Image

ജര്‍മന്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

Published on 10 April, 2019
ജര്‍മന്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

ബര്‍ലിന്‍: ജര്‍മനിയിലെ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി സമരത്തിനൊരുങ്ങുന്നു. ശമ്പളവും ജോലി സാഹചര്യങ്ങളും മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിവന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ബുധനാഴ്ച പണിമുടക്കാനുള്ള തീരുമാനം.

ഡോക്ടര്‍മാരുടെ പണിമുടക്കുമൂലം രാജ്യത്തെ മെഡിക്കല്‍ സേവനങ്ങള്‍ ഏറെക്കുറെ പൂര്‍ണമായി സ്തംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമര്‍ജന്‍സി വിഭാഗത്തിലുള്ളവര്‍ മാത്രം പണിമുടക്കില്ല.

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ ഫ്രാങ്ക്ഫര്‍ട്ടിലെ റോമര്‍ബര്‍ഗ് സ്‌ക്വയറില്‍ പ്രകടനവും നടത്തും. രാജ്യത്താകെയുള്ള അഞ്ഞൂറോളം ക്ലിനിക്കുകളില്‍ ജോലി ചെയ്യുന്ന അരലക്ഷത്തോളം ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന മാര്‍ബര്‍ഗര്‍ ബണ്ട എന്ന സംഘടനയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നിലവില്‍ 1942 ആശുപത്രികളാണ് രാജ്യത്തുള്ളത്. 2000ത്തിലേതിനെ അപേക്ഷിച്ച് പതിമൂന്ന് ശതമാനം കുറവാണിത്. മൂന്നു വട്ടം ചര്‍ച്ച നടത്തിയിട്ടും തീരുമാനമാകാത്ത സാഹചര്യത്തില്‍ സമരം മാത്രമാണ് മാര്‍ഗമെന്ന് യൂണിയന്‍ പ്രഖ്യാപിക്കുകയായിരുന്നു. എമര്‍ജന്‍സി വിഭാഗത്തെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് യൂണിയന്‍ വക്താവ്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക