Image

ബിഎംസി അലുമ്‌നി അസോസിയേഷന്‍ കുവൈറ്റിന്റെ ’കലാലയ വര്‍ണങ്ങള്‍ 2019’ഏപ്രില്‍ 12ന്

Published on 10 April, 2019
ബിഎംസി അലുമ്‌നി അസോസിയേഷന്‍ കുവൈറ്റിന്റെ ’കലാലയ വര്‍ണങ്ങള്‍ 2019’ഏപ്രില്‍ 12ന്


കുവൈത്ത്: സുവര്‍ണ ജൂബിലിയുടെ നിറവിലായിരിക്കുന്ന മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലെ പൂര്‍യ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ബി.എം.സി. അലുമ്‌നി അസ്സോസിയേഷന്‍ കുവൈറ്റ് ഒരുക്കുന്ന ’കലാലയ വര്‍ണങ്ങള്‍ 2019’ എന്ന സാംസ്‌കാരിക മേള ഏപ്രില്‍ 12 വെള്ളിയാഴ്ച നടത്തുമെന്ന് ഭാരവഹികള്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.

ജലീബ് സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വൈകിട്ട് അഞ്ചു മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ബിഷപ്പ് മൂര്‍ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന പ്രഫ. വി.സി. ജോണിന് സമര്‍പ്പിക്കുന്ന ഗുരുവന്ദനം പരിപാടിയാണ് മേളയിലെ മുഖ്യയിനം. പ്രസ്തുത വേദിയില്‍ മികച്ച അധ്യാപകന്‍ എന്ന നിലയിലുള്ള ’ഗുരു ശ്രേഷ്ട പുരസക്കാരം 2019’ നല്‍കി അദേഹത്തെ ആദരിക്കും.

മേളയോടനുബന്ധിച്ച് ഉദയന്‍ അഞ്ചല്‍, ജോസി ആലപ്പുഴയും സംഘവും അവതരിപ്പിക്കുന്ന ’മ്യുസിക്കല്‍ ഫ്യൂഷനും’ കോളേജിലെ പൂര്‍വ്വവിദ്യാര്‍ഥികളായ രാജീവ് കോടന്പള്ളിയും, ലേഖാ ശ്യാമും അവതരിപ്പിക്കുന്ന ’സംഗീതനിശ’യും മേളയ്ക്ക് പങ്കിട്ടേകും. 

പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെങ്കിലും, പാസ് മൂലം നിയന്ത്രണം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 97542844, 97542985, 65984876 ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക