Image

യുവതിയുടെ കണ്ണ് തടിച്ചു വീങ്ങി, പരിശോധിച്ച ഡോക്ടര്‍ കണ്ടത് ജീവനുള്ള നാല് പ്രാണികളെ

Published on 10 April, 2019
യുവതിയുടെ കണ്ണ് തടിച്ചു വീങ്ങി, പരിശോധിച്ച ഡോക്ടര്‍ കണ്ടത് ജീവനുള്ള നാല് പ്രാണികളെ

തായ്‌പേയ്: വീങ്ങിയ കണ്ണുകളുമായി ഡോക്ടര്‍മാരെ കാണാന്‍ പോയതായിരുന്നു തായ്വാന്‍ സ്വദേശിനിയായ ഹി. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ കണ്ടത് ഹിയുടെ കണ്ണുനീര്‍ കുടിച്ചു ജീവിക്കുന്ന നാല് ഈച്ചകളെയാണ്. കണ്ണിനുള്ളില്‍ നിന്ന് നാലെണ്ണത്തിനെയും ഉടന്‍ തന്നെ നീക്കം ചെയ്തു. ഹാലിക്റ്റിഡെ എന്നറിയപ്പെടുന്ന ഈ ഈച്ചകളെ എളുപ്പം മനുഷ്യ വിയര്‍പ്പും കണ്ണീരും ആകര്‍ഷിക്കുമെന്നാണ് പറയപ്പെടുന്നത്.

'പ്രാണിയുടെ കാല്‍ പോലെന്തോ പരിശോധനയില്‍ കണ്ണിനുള്ളില്‍ കണ്ടിരുന്നു. മൈക്രോസ്‌കോപ്പിലൂടെ നോക്കിക്കൊണ്ട് ആ കാലുകള്‍ പിടിച്ച് ഞാന്‍ പുറത്തേക്ക് വലിച്ചു.വളരെ ശ്രദ്ധയോടെ അതിന്റെ ശരീരം മുറിയാതെ മെല്ലെയായിരുന്നു വലിച്ചെടുത്തത്,'ഹിയെ പരിശോധിച്ച ഡോക്ടര്‍ ഹുങ് ചി ടിങ് പറയുന്നു. ലോകത്തിലെ തന്നെ ആദ്യ സംഭവമെന്നാണ് ഇതിനെ ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്.

ബന്ധുവിന്റെ കുഴിമാടത്തിലെ കള പറയ്ക്കുന്നതിനിടയിലാണ് പ്രാണി ഹിയുടെ കണ്ണിനുള്ളില്‍ കയറുന്നത്. എന്തോ കണ്ണിനുള്ളില്‍ പോയപോലെ ഹീക്ക് അനുഭവപ്പെട്ടെങ്കിലും കണ്ണ് കഴുകി. പിറ്റേ ദിവസം കണ്ണ് വീങ്ങിയത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഡോക്ടറെ കാണാന്‍ പോയത്. കണ്ണ് തിരുമ്മാത്തതിനാല്‍ കാഴ്ചയ്ക്ക് തകരാറൊന്നും വരാതെ 800% ത്തോളം കാഴ്ച ശക്തി വീണ്ടെടുക്കാനായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക