Image

ഏഞ്ചല മൈ എഞ്ചല (നോവല്‍ -5: നീന പനക്കല്‍)

Published on 10 April, 2019
ഏഞ്ചല മൈ എഞ്ചല (നോവല്‍ -5: നീന പനക്കല്‍)
ലിലിയന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന കാര്യം കാറബല്‍ എന്നോട് പറഞ്ഞത് ഞാനിന്നുമോറ്ക്കുന്നു. അവളുടെ കണ്ണുകളില്‍ കണ്ണീര്‍ തിളങ്ങിയിരുന്നു.. ഏഞ്ചലയുടെ ഒരു പിറന്നാള്‍ പേ ാലും നമ്മള്‍ ആഘോഷിച്ചില്ല ലീസബല്‍ , അവള്‍ പറഞ്ഞു. നമ്മള്‍ അവളോടു കാട്ടിയതു ക്രൂരതയാണ്. അവളെ ലോകത്തിനു മുന്‍പില്‍ കൊണ്‍ ടുവരാന്‍ മടിച്ചത് ക്രൂരതയല്ലാതെ മറ്റെന്താണ്? ഏഞ്ചലയെ ഞാന്‍ പ്ര സവിച്ചില്ല എങ്കിലും ഞാനാണവളെ വളര്‍ത്തിയത്. എനിക്ക് സങ്കടമുണ്‍ ട് . കുറെ നാള്‍ നമ്മള്‍ അവളെ പ ാര്‍ക്കില്‍ കൊണ്‍ ടുപോയി. സമ്മതിച്ചു. എന്നിട്ട് നമ്മള്‍ മാത്രം അവളുമായി കളിച്ചു, അവളെ കളിപ്പിച്ചു.

അതൊരു പകപോക്കലിന്റെ ബാക്കിപത്രം മാത്രമായിരുന്നു. ശരിയാണ്. ഞാന്‍ മനസ്സില്‍ പറഞ്ഞു. നീയാണവളെ വളര്‍ത്തിയത്. അബ്ബാ പറഞ്ഞതു പോലെ നിന്റെ ശരീരം പ്രൊപ്പോഷനേറ്റ് അല്ലാതാക്കിയതും അവള്ക്കു വേണ്‍ ടിതന്നെയാണ്. ഞാന്‍ നിന്നോട് എത്ര മാ ത്രം കടപ്പെട്ടിരിക്കുന്നു എന്ന് അളക്കാന്‍ പോലുമാവില്ല കാറബല്‍. നീയെനിക്ക് ജീവിക്കാന്‍ മാര്‍ഗ്ഗമുണ്‍ ടാക്കിത്തന്നു. ശരിക്കും നീയെനിക്ക് അനുജത്തിയല്ല, അമ്മയാണ്. നിനക്കായി ഞാന്‍ എന്തും ചെയ്യും കാറ. നീയെന്നോട് പറയുകയേ വേണ്‍ ടു.

' നമുക്ക് ഏഞ്ചലക്കും ലിലിയനും ഒരേ ദിവസം പാര്‍ട്ടി നടത്താമല്ലൊ കാറാ' ഞാന്‍ പറഞ്ഞു. ' നമുക്ക് ഏതെങ്കിലും ഒരു റെസ്റ്റോറന്റില്‍ വച്ച് പാര്‍ട്ടി നടത്താം. നമ്മുടെ കൂട്ടുകാരെയെല്ലാം വിളിക്കാം. എന്തു പറയുന്നു?' ' അപ്പോള്‍ ജാക്കും അവന്റെ അബ്ബയുമോ? അവരുടെ അഭിപ്രായം അറിയണ്‍ ടേ? അവര്‍ ഇപ്പോള്‍ നിന്നോട് നന്നായി പെരുമാറുന്നില്ലേ?'

' ഞാന്‍ ജാക്കിനോട് ചോദിക്കാം കാറാ. അവന്‍ എന്തു പറയുമെന്ന് നോക്കാം.'

'നല്ല കാര്യം, ' അവള്‍ പറഞ്ഞു. ' പക്ഷെ ഒരു കാര്യം. നിന്റെ വീട്ടില്‍ വച്ചു പാര്‍ട്ടി നടത്താമെന്ന് അവന്‍ പ റഞ്ഞാല്‍ ഞാനും മമ്മിയും ആ വീട്ടില്‍ പാര്‍ട്ടിക്ക് വരില്ല. എങ്കിലും പാര്‍ട്ടിക്കു വേണ്‍ ട മധുര പലഹാരങ്ങളും കേക്കും ഞാന്‍ അവിടെ എത്തിക്കും. പിന്നൊരു ദിവസം നമുക്ക് നമ്മുടെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് രണ്‍ ടു മക്കള്ക്കും കൂടി ഒരു പാര്‍ട്ടി നടത്താം. അപ്പാര്‍ട്ട്‌മെന്റിലെ കൂട്ടുകാരെയെല്ലാം നമുക്ക് ക്ഷണിക്കാം. നിന്റെ പഴയ കൂട്ടുകാരെയും, എന്റെ ബേക്കറിയിലുള്ള പരിചയക്കാരെയും എല്ലാം കൂട്ടാം. എന്തു പറയുന്നു?' 'യെസ് കാറാ. ഐ എഗ്രീ.'

എനിക്ക് ജാക്കിനോട് ലിലിയന്റെ പിറന്നാള്‍ പാര്‍ട്ടിയെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടമില്ലായിരുന്നു. അവന്‍ ഒന്നും പറഞ്ഞില്ലെങ്കില്‍ കാറാ പറഞ്ഞതു പോലെ അപ്പാര്‍ട്ട്‌മെന്റിലോ, റസ്റ്റോറന്റിലോ വച്ച് പാര്‍ട്ടി നടത്തുകയും, അവനെയും അവന്റെ അബ്ബായെയും ക്ഷണിക്കയും ചെയ്യാമെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു, കാറയോട് പറയുകയും ചെയ്തു.

ഒരു ഞായറാഴ്ച്ച ലിലിയനെ കാണാന്‍ വന്ന അബ്ബ അവളെ മടിയില്‍ വച്ച് പ റഞ്ഞു. ' എന്റെ സുന്ദരിക്കുട്ടിയുടെ പിറന്നാള്‍ വരികയാണ്. എന്താണ് നിനക്ക് സമ്മാനമായി ഞാന്‍ തരിക എന്നോര്‍ത്തിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. നിനക്കൊരു ഗംഭീരന്‍ ഒന്നാം പിറന്നാള്‍പ ാര്‍ട്ടി തരാനാണ് ഗ്രാന്‍ഡ്പാക്കിഷ്ടം. നിന്റെ മമ്മിക്ക് എതിരില്ലെങ്കില്‍ മാത്രം'

' എനിക്ക് എതിരൊന്നുമില്ല അബ്ബാ. 'ഞാന്‍ പറഞ്ഞു.' അബ്ബായുടെ ഗ്രാന്‍ഡ്‌ബേബിയുടെ പ ിറന്നാള്‍ ആഘോഷിക്കുന്നതില്‍ എനിക്കെന്തിനാണ് എതിര്‍പ്പ് ? അബ്ബായുടെ ഇഷ്ടം പോലെയാവട്ടെ'

ജാക്ക് അവന്റെ കുറെ ''ബോയ്‌സ് ' നെ ക്ഷണിക്കുമെന്ന് പറഞ്ഞു. അവര്‍ ജോഡികളായാവും വരിക. പ ാര്‍ട്ടി വീട്ടില്‍ വച്ച് നടത്തിയാല്‍ മതി.

ഞങ്ങളുടെ അയല്‍ വക്കത്തുള്ളവരെ, വിശേഷിച്ചും കൊച്ചു കുട്ടികളുള്ളവരെയാണ് ഞാന്‍ ക്ഷണിച്ചത്. കുട്ടികള്‍ക്ക് കളിക്കാന്‍ വലിയ പ്ലാസ്റ്റിക്ക് സ്വിമ്മിങ്ങ് പൂളുകള്‍ ഞാന്‍ വാങ്ങി. ജാക്ക് അവന്റെ വീട്ടിലേക്ക് ഏഞ്ചലയെ കൊണ്‍ ടു വരരുത് എന്നു വിലക്കിയത് അറിയാവുന്ന കാറയും മമ്മിയും പ ാര്‍ട്ടിക്ക് വരില്ല എന്ന് എനിക്കറിയാമായിരുന്നു. എനിക്കതില്‍ സങ്കടവുമില്ലായിരുന്നു. ആ വിലക്ക് അറിഞ്ഞ നിമിഷം കാറായുടെ നെഞ്ചിലുണ്‍ ടായ നീറ്റലും കലിപ്പും, പകയും ഇന്നുമവളുടെ നെഞ്ചില്‍ എരിയുകയാണ്.

ജാക്ക് മദ്യവും, ബീയറും ഷാമ്പെയ്നും വാങ്ങി അവന്റെ മുറിയില്‍ നിറച്ചു. പാര്‍ട്ടി പ്ലെയ്‌സില്‍ നിന്ന് പാര്‍ട്ടിക്കാവശ്യമായ സാധനങ്ങള്‍ വാങ്ങി. പീസാ കടയില്‍ നിന്ന് പലതരം ചിപ്‌സ് ഉം ഡിപ്‌സ് ഉം പ ീസയും വിവിധയിനം സാന്‍ വിച്ചുകളും സോഡയും ഓര്‍ഡര്‍ ചെയ്തു. വിശാലമായ വീട്ടുമുറ്റത്ത് വലിച്ചു കെട്ടാന്‍ ട്എന്റും മേശകളും മടക്കു കസേരകളും ഒക്കെ അവന്‍ തന്നെ ഓര്‍ഡര്‍ ചെയ്തു. അവന്റെ അബ്ബയുടെ പണം ചെലവാക്കാന്‍ അവനെന്തിനു പിശുക്ക് കാട്ടണം.

ജാക്കിന്റെ തുറന്നിട്ട മുറിയില്‍ ഒരു കുറ്റാന്വേഷകയെ പോലെ ഞാന്‍ കടന്നു. അതെ ആ പെര്‍ഫ്യൂ മിന്റെ മണം അവിടെ തങ്ങി നില്പ്പുണ്‍ ട് ഞാനവന്റെ ക്ലോസറ്റ് തുറന്നു നോക്കി. തെളിവൊന്നുമില്ല. മണവുമില്ല. ഞാന്‍ ജോലിക്ക് പോകുമ്പോള്‍ നീ ഏത് അഭിസാരികയെ ആണ് ഈ വീട്ടിലേക്ക് കൊണ്‍ ടു വരുന്നത് ജാക്ക്?

പെട്ടെന്ന് ജാക്ക് അവന്റെ മുറിയിലേക്ക് വന്നു. എന്റെ പ്രവര്‍ത്തിയെ അവന്‍ തെറ്റിദ്ധരിച്ച് പറഞ്ഞു.''. ക്ലേ ാസെറ്റ് മണപ്പിക്കണ്‍ ടാ. ഞാനിവിടെതന്നെയുണ്‍ ട് . അബ്ബ മനസ്സുമാറ്റി. അടുത്ത കുഞ്ഞ് ആണായാല്‍ മതി എന്നു പറഞ്ഞു.'' അവന്‍ എന്നെ തൊടാന്‍ ആഞ്ഞു.

ഞാന്‍ പിന്നോട്ട് മാറി. '' ഡോണ്‍ ട് ഈവന്‍ തിങ്ക് എബൗട്ട് ഇറ്റ് ജാക്ക്. നമുക്ക് രണ്‍ ടുപേറ്ക്കും കൂടി ഇനിയൊരു കുഞ്ഞില്ല.'' കണ്‍ ട അലവലാതികളോടൊപ്പം കിടക്ക പങ്കിട്ടിട്ട് വന്നിരിക്കുന്നു അടുത്ത ബേബിയെ ഉണ്‍ ടാക്കാന്‍. സച്ച് നേര്‍വ് !!

പാര്‍ട്ടിയുടെ തലേ ദിവസം രാത്രി അബ്ബാ വിളിച്ചു. ഞാന്‍ ഫോണെടുത്തപ്പോള്‍ തീരെ രസമില്ലാത്ത സ്വരത്തില്‍ ചോദിച്ചു:' ജാക്‌സണ്‍ ഇല്ലേ അവിടെ?' നീയിപ്പോള്‍ എന്തിനു ഫോണ്‍ എടുത്തു എന്നായിരിക്കണം അബ്ബയുടെ മനസ്സില്‍ എന്നു തോന്നി.

' ഇല്ല അബ്ബാ. ജാക്ക് എവിടെ പോയി എന്നെനിക്കറിയില്ല. എന്താ കാര്യം? അത്യാവശ്യം വല്ലതുമുണ്‍ ടോ? ഇഫ് ഐ കാന്‍ ബി എനി ഹെല്പ്..'' 'എനിക്ക് തീരെ വയ്യ. പനിയാണ്. എനിക്ക് പാര്‍ട്ടിക്ക് വരാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.'.

' അയ്യോ .' ഞാന്‍ പറഞ്ഞു. 'പാര്‍ട്ടിയുടെ ചെലവ് വഹിച്ചയാള്‍ക്ക് പാര്‍ട്ടിയില്‍ പ ങ്കുചേരാനാവാത്തത് കഷ്ടമായിപ്പോയല്ലൊ. പിന്നെ ഒരു കാര്യം, അബ്ബ എടുത്ത തീരുമാനം നന്നായി. പ ാര്‍ട്ടിക്ക് വരുന്ന അയല്‍ വക്കത്തെ കൊച്ചു കുട്ടികള്‍ക്ക് പനി പകരാതിരിക്കുമല്ലൊ.'

' പാര്‍ട്ടി മാറ്റി വക്കണം.'

' ലാസ്റ്റ് മിനിറ്റില്‍ പാര്‍ട്ടി മാറ്റി വക്കുന്നതെങ്ങനെ അബ്ബാ?'

ഒരക്ഷരം മിണ്‍ ടാതെ അബ്ബ ഫോണ്‍ വച്ചു. ജാക്‌സണ്‍ ഉണ്‍ ടായിരുന്നെങ്കില്‍ പ ാര്‍ട്ടി മാറ്റിവക്കുമായിരുന്നു എന്ന് അങ്ങേര്‍ ചിന്തിച്ചിട്ടുണ്‍ ടാവും

പാര്‍ട്ടി ഉച്ചക്ക് പന്ത്രണ്‍ ടു മണിക്കാണ് തുടങ്ങുക. പതിനൊന്നര മുതല്ക്ക് അയല്ക്കാര്‍ വന്നു തുടങ്ങി. അവര്‍ കൊണ്‍ ടു വന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള കളിപ്പാട്ടങ്ങളും പ ാവക്കുട്ടികളും സ്റ്റഫ്ഡ് ആനിമല്‍ ടോയ്‌സും വക്കാന്‍ ഞാന്‍ ലിലിയന്റെ മുറി കാണിച്ചു കൊടുത്തു , ചില ടീനേജ് പെണ്‍ കുട്ടികളെ സമ്മാനങ്ങള്‍ കൈപ്പറ്റാനും മുറിയില്‍ കൊണ്‍ ടുപോയി വക്കാനുമുള്ള ചുമതല ഏല്പ്പിക്കയും ചെയ്തു. കളിപ്പാട്ടങ്ങള്‍ക്കൊപ്പം കൊണ്‍ ടുവന്ന മദ്യക്കുപ്പികള്‍, മുറ്റത്തു വലിച്ചു കെട്ടിയ ടെന്റിനുള്ളില്‍ കുട്ടികള്‍ കാണാതെ ഞാന്‍ മറച്ചു വച്ചു.

പന്ത്രണ്‍ ട് ആയപ്പോഴേക്കും പാര്‍ട്ടി ആരംഭിച്ചു. റമ്മിന്റെയും വിസ്‌ക്കിയുടെയും ബീയറിന്റെയും കുപ്പികള്‍ സാവധാനം ഒഴിഞ്ഞു കൊണ്‍ ടിരുന്നു. ഒപ്പം സാന്‍ വിച്ചുകളും. അമ്മമാര്‍ പ്ലാസ്റ്റിക്ക് സ്വിമ്മിങ്ങ് പൂളുകളില്‍ ഗാര്‍ഡന്‍ ഹോസ് ഉപയോഗിച്ച് വെള്ളം നിറച്ച് കുട്ടികള്‍ക്കൊപ്പം വെള്ളത്തില്‍ കളിച്ചു. അവര്‍ക്ക് വേണ്‍ ട ഭക്ഷണ സാധനങ്ങള്‍ പൂളിനരികില്‍ എത്തിക്കൊണ്‍ ടിരുന്നു.

പെട്ടെന്ന് ഒരു മുന്നറിയിപ്പും കൂടാതെ വീടിന്റെ പിന്നിലെ ഗറാജിനു മുന്നില്‍ ഒരു വെട്ടിത്തിളങ്ങുന്ന തൂവെള്ള ലക്‌സിസ് വന്നു നിന്നു. അതിനകത്തു നിന്ന് ഇറുകിപ്പിടിച്ച വസ്ത്രങ്ങളണിഞ്ഞ വിക്‌റ്റോറിയ പ ുറത്തിറങ്ങി. ഇവളെങ്ങനെ ഇവിടെയെത്തി? ഞാനിവളെ ക്ഷണിച്ചില്ലല്ലൊ?.

കാറില്‍ നിന്നും അവളെക്കാള്‍ പ്രായം കുറഞ്ഞ ഒരു ചൈനാക്കാരന്‍ പയ്യനും പുറത്തിറങ്ങി. ' നീ പെ ാക്കോ സാന്‍. ഞാന്‍ ലീസായോട് കുശലം പറഞ്ഞിട്ട് വന്നോളാം. യു എഞ്ചോയ് ദി പാര്‍ട്ടി. ' അവളവനെ ഓടിച്ചു വിട്ടിട്ട് എന്റെ നേര്‍ക്ക് നടന്നു. അവള്‍ ഒരു വലിയ പിങ്ക് നിറത്തിലുള്ള ടെഡി ബെയര്‍ നെഞ്ചോടടുക്കി പ ിടിച്ചിരുന്നു.

'കണ്‍ഗ്രാചുലേഷന്‍സ് ലീസാ. ഹാപ്പി ബെര്‍ത്ത് ഡെ ലിലിയന്‍ ബേബി.' അവള്‍ ഞങ്ങളെ ആലിംഗനം ചെയ്യാനാഞ്ഞു. ഞാന്‍ പിറകോട്ടു മാറി.' എനിക്ക് ജലദോഷമുണ്‍ ട് വിക്ടോറിയ, നിനക്കുകൂടി അതു കിട്ടണ്‍ ടാ .'

'ഓ. താങ്ക് യു. എത്ര നാളായി നമ്മള്‍ കണ്‍ ടിട്ട്.'

' അതെ. എന്റെ വിവാഹത്തിന് ശേഷം കണ്‍ ട തായി ഓറ്ക്കുന്നില്ല.' അവള്‍ ടെഡിബെയര്‍ എന്റെ ഒക്കത്തിരുന്ന ലിലിയനു നീട്ടി.' എന്തു സുന്ദരിയാണ് ജാക്കിന്റെ മകള്‍. വല്ല ടി. വി.ക്കാരും കണ്‍ ടാല്‍ ഇപ്പോഴേ മോഡലാക്കും.'

' എനിക്ക് വിശ്വാസ്അമുണ്‍ ട് , ലിലിയന്‍ ഒരു ടി വി ക്കാരന്റെയും മോഡലാവില്ല എന്ന്. അവള്‍ എന്റെ മകളാണ് '

' നീയങ്ങ് വല്ലാതായിപ്പോയല്ലൊ ലീസാ. മുഖമൊക്കെ കരുവാളിച്ച്..... ഉള്ളതിലും അധികം പ്ര ായം തോന്നിക്കുന്നു . നീ മാസത്തിലൊരിക്കലെങ്കിലും ഒരു ബ്യൂട്ടീഷനെ കാണണം.' അവള്‍ എനിക്കിട്ടൊരു കുത്തു തന്നതാണെന്ന് അവളുടെ മുഖം വിളിച്ചു പറഞ്ഞു. അവള്‍ എന്റെ തലയിലൂടെ കണ്ണോടിച്ചു. അവളുടെ കണ്ണുകള്‍ തിളങ്ങി. ' ഇതെന്താ ലീസാ ഞാന്‍ കാണുന്നത്? നിന്റെ തലമുടിയില്‍ അങ്ങിങ്ങ് നര കാണുന്നല്ലൊ. കളര്‍ ചെയ്യിക്കാത്തതെന്താ?' അടുത്ത കുത്ത്.

സംയമനം പാലിക്കാന്‍ ഞാന്‍ കിണഞ്ഞു ശ്രമിച്ചു . ' പകല്‍ മുഴുവന്‍ ഒവന്റെ മുന്നില്‍ ചൂടേറ്റ് നില്ക്കുന്ന എന്റെ മുഖം കരിഞ്ഞുണങ്ങാതിരിക്കുമോ വിക്ടോറിയാ. എനിക്കതില്‍ വിഷമം ഒട്ടുമില്ല. സ്വന്തമായി അധ്വാനിച്ച് ഡോളറുണ്‍ ടാക്കി ജീവിക്കുന്നതില്‍ എനിക്ക് അഭിമാനമേയുള്ളു. നിനക്കിപ്പോള്‍ നല്ല ജോലിയായിരിക്കുമല്ലൊ. നിന്റെ കാര്‍ കണ്‍ ടാല്‍ മാത്രം മതി മാസാമാസം നല്ലൊരു തുക നിനക്ക് ശമ്പളമായി കിട്ടുന്നുണ്‍ ട് എന്നു മനസ്സിലാക്കാന്‍. നീയിപ്പോള്‍ ഏതു കമ്പനിയിലാ ജോലി ചെയ്യുന്നത്? ' 'നിനക്ക് ഇഷ്ടക്കേടായോ ഞാന്‍ പറഞ്ഞത്?' അവള്‍ വിഷയം മാറ്റി ' നിന്റെ നന്മ മാത്രേ ഞാന്‍ ഉദ്ദേശിച്ചുള്ളു. നിനക്ക് എന്തെങ്കിലും ഹെല്പ്പ് വേണോ?' 'താങ്ക് യു. നീ ടെന്റിലേക്ക് ചെല്ല്. അവിടെ നിനക്ക് എന്തെങ്കിലും ഹെല്പ്പ് ചെയ്യാന്‍ തോന്നുന്നെങ്കില്‍ ചെയ്യു.'

എവിടെ നിന്നോ ജാക്ക് അവളുടെ അരികിലെത്തിയത് ഞാന്‍ കണ്‍ ടില്ലെന്ന് നടിച്ചു. അവന്റെ മുറിയില്‍ നിന്ന് ഷാമ്പെയ്ന്‍ കേസ് എടുത്തു കൊണ്‍ ട് ടെന്റിലേക്ക് വരുമ്പോള്‍ വിക്ടോറിയായുടെ ശരീരമാസകലം ചുവന്നിരുന്നത് ഞാന്‍ മാത്രമല്ല ശ്രദ്ധിച്ചത്. പൂളില്‍ കിടന്നിരുന്ന അമ്മമാര്‍ പ രസ്പരം നോക്കി ചുണ്‍ ടു വക്രിപ്പിച്ച് എന്നെ സഹതാപത്തോടെ നോക്കി. വിക്ടോറിയയുടെ കാര്‍ ഗറാജിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് ഇവരൊക്കെ പലപ്പോഴും കണ്‍ ടിരിക്കാം എന്നെനിക്ക് ഊഹിക്കാവുന്നതേ ഉള്ളു.

കാറബലിന്റെ ബേക്കറിയില്‍ നിന്ന് മധുര പലഹാരങ്ങള്‍ എത്തി. 'എനിബഡി വാണ്‍ ട് ടു ഹെല്പ്?' ഞാന്‍ വിളിച്ച് ചോദിച്ചു.' സ്വീറ്റ്‌സ് ആര്‍ ഹീയര്‍.'

'' ഓ സ്വീറ്റ്‌സ്.'' മിക്കവാറും എല്ലാവരും മിനി വാനിനടുത്തേക്ക് ഓടി. ജാക്കും വിക്ടോറിയായും ടെന്റിനുള്ളില്‍ വളരെ ബിസി ആയിരുന്നു.

'' ഗെറ്റ് എ റൂം മാന്‍.' അവന്റെ കൂട്ടുകാരില്‍ ആരോ കളിയാക്കി. എന്നാല്‍ പൂളില്‍ കിടന്ന സ് ത്രീകളുടെ അഭിപ്രായം മറ്റൊന്നായിരുന്നു.' നമ്മുടെ കുട്ടികള്‍ ഇതൊക്കെ യാണോ കാണേണ്‍ ടത്?. ഞാനാണ് ലീസായുടെ സ്ഥാനെത്തെങ്കില്‍ ഐ വില്‍ കട്ട് ഹിസ് ബാള്‍സ് ഓഫ്. ' അവര്‍ പല്ലിറുമ്മി ' പ രനാറി. ഇത്രയും അതിഥികളുടെ മുന്നില്‍ വച്ച്.? ഭാര്യയെ ഇതിലുമധികം അപമാനിക്കാനുണ്‍ ടോ...'

മധുര പലഹാരങ്ങളും കേക്കുകളും അതിഥികള്‍ ഇഷ്ടത്തോടെ കഴിച്ചു.. എന്നോട് വന്ന് അഭിപ്രായം പ റയുകയും ചെയ്തു.

'എന്തൊരു സ്വാദാണ് ലീസാ. ഞങ്ങള്‍ക്കറിയില്ലായിരുന്നു നിന്റെ സിസ്റ്ററിന്റെ ബേക്കറിയില്‍ ഉണ്‍ ടാക്കിയ പലഹാരങ്ങളാണിവയെന്ന്. ഞങ്ങള്‍ കൂട്ടുകാരോടെല്ലാം പറയും . ഞങ്ങളെല്ലാം ഇനി നിന്റെ അനുജത്തിയുടെ ബേക്കറിയില്‍ നിന്നേ കേക്കുകളും മധുര പലഹാരങ്ങളും വാങ്ങൂ.' ' എത്രയിനം

' നീയധികം തിന്നണ്‍ ട വിക്ടോറിയ. നിനക്ക് ഏതോ പലഹാരം അലര്‍ജിയാണെന്ന് തോന്നുന്നു. നിന്റെ മുഖവും നെഞ്ചുമൊക്കെ ചൊറിഞ്ഞു തിണത്തിട്ടുണ്‍ ട് ' പൂളില്‍ കിടന്ന ഒരു സ്ത്രി ഉറക്കെ വിളിച്ചു പറഞ്ഞു. മറ്റു സ്ത്രീകള്‍ ഉറക്കെ പരിഹസിച്ച് ചിരിച്ചു.

' ജാക്കിന്റെ വിരല്‍ പിടിച്ചു നോക്കിയാലറിയാം ഇവളുടെ തൊലി പറ്റിയിരിക്കുന്നത്. അവനല്ലേ ചൊറിഞ്ഞു കൊടുക്കുന്നത്.' വീണ്‍ ടും പൊട്ടിച്ചിരി ഉയറ്ന്നു.

ഈ പരിഹാസമൊന്നും തന്നെ ബാധിക്കില്ല എന്ന മട്ടില്‍ വിക്ടോറിയ പുഞ്ചിരിയോടെ ലിലിയനെ നോക്കി ' ഞാന്‍ ജാക്കിന്റെ മകളെ ഒന്ന് എടുത്തോട്ടെ ലീസാ?

' വേണ്‍ ട . ലിലിയന്‍ കൊച്ചു കുഞ്ഞാണ്. എന്റെ മകള്‍ക്ക് നിന്റെ കൈയില്‍ നിന്ന് വല്ല പകര്‍ച്ച വ്യാ ധിയും കിട്ടിയാലോ? ഇവള്‍ കുറച്ചു കൂടി വലുതായിക്കോട്ടെ.'

അവളുടെ മുഖം വിളറി. പിന്നെ കറുത്തു. ' എനിക്ക് ഒരു പകര്‍ച്ച വ്യാധിയുമില്ല. അനാവശ്യം പ റയരുത്. വീട്ടില്‍ വിളിച്ചു കയറ്റി അപമാനിക്കയാണോ?'

' ഞാന്‍ നിന്നെ വിളിച്ചു കയറ്റിയോ? എപ്പോള്‍? ഞാന്‍ അവളെ നോക്കി കണ്ണുരുട്ടി.' ഐ വാസ് കിഡ്ഡിങ്ങ് വിക്കീ. ജസ്റ്റ് കിഡ്ഡിങ്ങ്.' ഞാന്‍ ഉറക്കെ ചിരിച്ച് ടെന്റിനകത്തു കയറി. സാന്‍ വിച്ച് ട്രേകള്‍ക്കൊപ്പം മധുര പ ലഹാരങ്ങളും ഒഴിഞ്ഞുകൊണ്‍ ടിരുന്നു. അതിഥികളായ പുരുഷന്മാര്‍ മിക്കവരും കുടിച്ച് പൂസായിരുന്നു.

പെട്ടെന്ന് ജാക്കിനെയും വിക്ടോറിയയേയും കാണാതായി. എന്നെ ക്കുറിച്ച് പരാതി പ റയാന്‍ അവള്‍ ജാക്കിനെ വിളിച്ചു കൊണ്‍ ടു അവന്റെ മുറിയില്‍ പേ ായതാവും എന്നെനിക്ക് തോന്നി. എങ്കില്‍ രണ്‍ ടിനെയും ഒരു പാഠം പഠിപ്പിക്കും ഞാന്‍.

ലിലിയനെ അയല്ക്കാരി മാര്‍ത്തയുടെ കൈയില്‍ കൊടുത്തിട്ട് ഞാന്‍ സ്റ്റോര്‍ റൂമില്‍ പേ ായി. ജാക്ക് കുട്ടിക്കാലത്ത് കളിക്കാനുപയോഗിച്ചിരുന്ന ബെയിസ്ബാള്‍ ബാറ്റ് എടുത്ത് കൈയില്‍ പിടിച്ച് ഞാനവരെ തിരഞ്ഞു. ജാക്കിന്റെ മുറിയില്‍ അവരില്ല. ലിലിയന്റെ മുറിയില്‍ എന്റെ അയല്‍ വക്കത്തെ പെണ്‍ കുട്ടികള്‍ എന്തോ ഗെയിം കളിക്കുന്നുണ്‍ ടായിരുന്നു. ഗസ്റ്റ് റൂമിലും അവരെ കണ്‍ ടില്ല. എന്നോടുള്ള വാശി തീര്‍ക്കാനവര്‍ എന്റെ ബെഡ് റൂമില്‍ കയറിയോ? എന്നാല്‍ ഇന്ന് രണ്‍ ടിന്റെയും അവസാനമാണ്.

ഞാന്‍ എന്റെ മുറിയിയിലേക്കോടി. അടച്ചിരുന്ന വാതില്‍ മെല്ലെ തുറന്നപ്പോള്‍ ...... .ജുഗുപ ്‌സാവഹമായ കാഴ്ച്ചയായിരുന്നു അവിടെ കണ്‍ ടത്..... എന്റെ ബഡ്ഡില്‍ കയറാന്‍ അവര്‍ക്കെങ്ങനെ ൈധര്യം വന്നു? എന്റെ കാലിന്റെ പെരുവിരല്‍ മുതല്‍ ദേഷ്യം ഇരച്ചു കയറി. എഡീ നാണം കെട്ടവളേ... ആ േക്രാശിച്ച് ഞാനകത്തു കയറി ബാറ്റ് വച്ച് രണ്‍ ടിനെയും പൊതിരെ തല്ലി. എന്റെ കയ്യില്‍ നിന്ന് ബാറ്റ് പിടിച്ചു വാങ്ങാന്‍ അവര്‍ ഒരു ശ്രമം നടത്തി.

എന്നാല്‍ ഒരു ഭ്രാന്തിയുടെ കയ്യില്‍ നിന്ന് ബാറ്റ് പിടിച്ചു വാങ്ങുവാന്‍ ആര്‍ക്ക് കഴിയും.? അടികൊണ്‍ ട് കയ്യും കാലുമൊടിഞ്ഞ് ഉറക്കെ നിലവിളിച്ച് പൂര്‍ണ്ണ നഗ്നരായി രണ്‍ ടും എന്റെ മുറിയില്‍ നിന്ന് ഇറങ്ങിയോടി, വീടിനു പിറകിലുള്ള വാതിലിലൂടെ ഗറാജിന്റെ മുന്നില്‍ കിടന്ന ലക്‌സിസില്‍ കയറി പാഞ്ഞു പോയി. കാറിന്റെ താക്കോലില്ലാതെ എങ്ങനെ അതു സ്റ്റാര്‍ട്ട് ആയി എന്ന് എനിക്കറിഞ്ഞു കൂടാ. വല്ല വയറിങ്ങും പൊട്ടിച്ചു കാണൂം, കാര്‍ മോഷ്ടാക്കള്‍ ചെയ്യുന്നതു പോലെ. ഞാന്‍ പാര്‍ട്ടി നടക്കുന്ന ടെന്റിലേക്ക് മടങ്ങിച്ചെന്നു.

' എന്താ ലീസാ ഒരു വലിയ നിലവിളി കേട്ടത്? ' ലിലിയനെ മടിയില്‍ വച്ചിരുന്ന മാര്‍ത്ത ചോദിച്ചു. അവള്‍ അവരുടെ മടിയില്‍ ഉറങ്ങിപ്പോയിരുന്നു.

'രണ്‍ ടു തെണ്‍ ടിപ്പട്ടികളെ ഞാന്‍ അടിച്ചോടിച്ചപ്പോള്‍ കേട്ട ശബ്ദമാവും.'

ഞാന്‍ പെട്ടെന്ന് ഓര്‍ത്തു. അയ്യോ. ലിലിയന്റെ മുറിയിലിരുന്ന കുട്ടികള്‍!!

ഞാന്‍ ഓടി ലിലിയന്റെ മുറിയില്‍ ചെന്നു മെല്ലെ കതകു തള്ളി. അതു ലോക്ക് ചെയ്തിരുന്നു. ആ കുട്ടികള്‍ ബഹളം കേട്ടു കതകു തുറന്നോ? ടിക്കറ്റില്ലാതെ നൂഡ് ഷോ വല്ലതും കണ്‍ ടോ?

ഞാന്‍ കതകിനു മുട്ടി. ആരോ ഒരാള്‍ കതകു തുറന്നു. 'വണ്‍ ടര്‍ഫുള്‍ സ്വീറ്റ്‌സ് ലീസാ. കാന്‍ യു ബ്രിങ്ങ് മോര്‍ ഫോര്‍ അസ്? 'ഗെയിമിനിടയില്‍ നിന്ന് തലയുയര്‍ത്തി ആ കുട്ടികള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ആശ്വാസത്തോടെ നിശ്വസിച്ചു.

'തീര്‍ച്ചയായും.' ഞാന്‍ തിരിഞ്ഞു നടന്നു. ആ കുട്ടികള്‍ ബഹളമൊന്നും കേട്ടില്ലേ? അവര്‍ കതകു തുറന്നു നോക്കിയില്ലേ? എനിക്കൊന്നും മനസ്സിലായില്ല. ചിലപ്പോള്‍ ടീനേജേഴ്‌സ് അങ്ങിനെയാവും. ആന വന്നാലും അവരറിയില്ലായിരിക്കും.

എന്റെ കൈകാലുകള്‍ നന്നേ വിറയ്ക്കുന്നുണ്‍ ടായിരുന്നു. ഞാന്‍ ആ അയല്ക്കാരിയുടെ മടിയില്‍ നിന്ന് ലിലിയനെ എടുക്കാന്‍ തുടങ്ങി. ' ഞാന്‍ കൊണ്‍ ടുവരാം ലീസാ.' അവര്‍ പറഞ്ഞു.' എനിക്ക് നിന്റെ വീടിനകം ഒന്നു കാണണമായിരുന്നു.'

ലിലിയന്റെ മുറിക്കു മുന്നിലെത്തിയപ്പോള്‍ ഞാന്‍ നിന്നു. അവരും. ' ലീസാ, നീ ജാക്കിനെയും അവളെയും അടിച്ചോടിച്ചു അല്ലേ? നന്നായി. എങ്കിലും നിന്റെ മുഖത്ത് വലിയ ഭയം കാണാം.

നീയെന്തിനാ ഭയക്കുന്നത്? വരു നമുക്ക് കുഞ്ഞിനെ ക്രിബ്ബില്‍ കിടത്താം.' മാര്‍ത്ത മുന്‍ കൈ എടുത്ത് കുട്ടികളെ കൊണ്‍ ട് മുറി ക്ലീന്‍ ചെയ്യിച്ചു. സമ്മാനപ്പൊതികളെ ഗസ്റ്റ് റൂമിലേക്ക് മാറ്റിച്ചു. കുഞ്ഞിനെ ക്രിബ്ബില്‍ കിടത്തി. 'നിങ്ങള്‍ പോയി സ്വീറ്റ്‌സ് എടുത്ത് കഴിച്ചോളൂ.' മാര്‍ത്ത കുട്ടികളെ മുറിയില്‍ നിന്ന് ഇറക്കി വിട്ടു.' ട്രേ കളൊക്കെ ഒഴിയും മുന്‍പ്, ആവശ്യത്തിനു കഴിച്ചോളൂ. സമ്മാനങ്ങളൊക്കെ സൂക്ഷിച്ചതിനു നന്ദി. ഡിഡ് യു ഹാവ് എ നൈസ് ടൈം പ്ലേയിങ്ങ് ?'

'യെസ് വീ ഡിഡ്. ' ഉറക്കെ പൊട്ടിച്ചിരിച്ച് അവര്‍ ടെന്റിലേക്ക് ഓടി.

' ലീസാ, ഞാനൊരു ക്ലീനിങ്ങ് കമ്പനിയുടെ നംബര്‍ തരാം.' മാര്‍ത്ത പറഞ്ഞു. 'അവരെ വിളിച്ചാല്‍ അവര്‍ വന്നു ക്ലീന്‍ ചെയ്യും. എന്തൊക്കെ ചെയ്യണമെന്നു പറഞ്ഞാല്‍ മാത്രം മതി. യു ആര്‍ ആള്‍ ഷുക്ക് അപ്പ്. ഞാന്‍ നിന്റെ കൂടെ ഉണ്‍ ടാവും.'

രാത്രി എട്ടുമണിയായി എല്ലാവരും പോയപ്പോള്‍. ഞാന്‍ കാറബലിനെ വിളിച്ച് എല്ലാം പ റഞ്ഞു. ' ഞാന്‍ നിന്റെ വീട്ടിലേക്ക് വരണോ? ' കാറ ചോദിച്ചു. ' നീ നാളെ ജോലിക്ക് വരില്ലേ?'

' ഞാന്‍ നാളെ ജോലിക്ക് വരും. എനിക്കിന്ന് ഉറങ്ങാന്‍ സാധിച്ചാല്‍' ' നീയെന്തിനെയാണ് ഭയക്കുന്നത്? ആരെയാണ് ഭയക്കുന്നത്? ജാക്ക് ഒരൊറ്റയാളോടും ഒന്നും പറയില്ല. പ റഞ്ഞാല്‍ അവനുതന്നെയാണ് നാണക്കേട്. എന്തായാലും ആ ബെയിസ്ബാള്‍ ബാറ്റ് എവിടെയെങ്കിലും മാറ്റിവക്ക്. പിന്നെ, നിന്റെ വീടിന്റെ താക്കോല്‍ ഒന്നു മാറ്റിയേക്ക്. ആരും നിന്റെ വീട്ടില്‍ ആരെയും കൊണ്‍ ടു വരണ്‍ ട.'

കാറ പറഞ്ഞതു പോലെ എനിക്ക് ആരെയും ഭയക്കേണ്‍ ട ആവശ്യമുണ്‍ ടായില്ല. ഞാന്‍ വീടിന്റെ എല്ലാ കതകുകളുടെയും ലോക്കുകളും കീ കളും മാറ്റി. ഇനി ആ വീട്ടിലേക്ക് എന്റെ അനുവാദമില്ലാതെ, ഞാന്‍ വാതില്‍തുറന്നു കൊടുക്കാതെ ഒരാളും അകത്തു കയറില്ല.

ഞാന്‍ ഒരു യൂസ്ഡ് കാര്‍ വാങ്ങി. ജോലിക്കു പോക്കും വരവും എളുപ്പമായി. ലിലിയനും വലിയ സന്തോഷം.

മാസം ഒന്നു കഴിഞ്ഞു . ജാക്കിനെയൊ അവന്റെ അബ്ബയെയോ കുറിച്ച് ഒരു വിവരവുമില്ല.

പോയി തുലയട്ടെ രണ്‍ ടും.

മാസം ഒന്നു കൂടി കഴിഞ്ഞു. ഒരു ദിവസം ജോലികഴിഞ്ഞു വന്ന എനിക്ക് ഒരു റെജിസ്റ്റേഡ് പാക്കെറ്റുണ്‍ ടെന്നും, പോസ്റ്റ് ഓഫീസില്‍ ചെന്ന് ഒപ്പിട്ട് വാങ്ങണമെന്നും കാണിച്ചുകൊണ്‍ ടുള്ള ഒരു നോട്ടീസ് എന്റെ വീടിന്റെ മുന്‍ വാതിലില്‍ ഒട്ടിച്ചു വച്ചിരുന്നു. വിവാഹ മോചനത്തിനുള്ള നോട്ടീസ് പ്രതീക്ഷിച്ച് ചെന്നപ്പോള്‍ കിട്ടിയത് ഒരു തടിച്ച കവര്‍. തുറന്നു നോക്കിയപ്പോള്‍ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. പൂര്‍ണ്ണ നഗ്നരായി നിലവിളിച്ചുകൊണ്‍ ടോടുന്ന ജാക്കിന്റെയും വിക്ടോറിയയുടെയും പ ല ആങ്കിളുകളിലുള്ള ഒരു കുത്ത് ഫോട്ടോകള്‍!!!

ഇതൊക്കെ ആരെടുത്ത ഫോട്ടോകളാണ്? വീടിനു പിറകില്‍ ആരാണ് കാത്തു നിന്നിരുന്നത്? ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ച് കാത്തു നിന്നിരുന്നോ? ഒരു നൂറായിരം ചോദ്യങ്ങള്‍ എന്റെ മനസ്സിലൂടെ പാഞ്ഞു.

ഒരാഴ്ച്ച കഴിഞ്ഞ് മറ്റൊരു ലെറ്റര്‍ എനിക്ക് ലഭിച്ചു.

'' കം, സീ മി അറ്റ് മൈ ഓഫീസ് അറ്റ് യുവര്‍ കണ്‍ വീനിയന്‍സ്. അഡ്വക്കേറ്റ് മനുവേല.'' എന്നു മാത്രം . ഓഫീസിന്റെ അഡ്രസ്സും ഫോണ്‍ നമ്പരും കത്തില്‍ ഉണ്‍ ടായിരുന്നു. ഞാന്‍ അവരെ പോയി കണ്‍ ടു. എന്തിനധികം? എനിക്ക് ജാക്കില്‍ നിന്ന് വിവാഹ മോചനം മിസ്സ് മനുവേല വാങ്ങിത്തന്നു. അതി സമര്‍ഥയായ ഡൈവോഴ്‌സ് അറ്റേണി ആയിരുന്നു മിസ്സ് . മനുവേല. ഞാന്‍ അവരെ കാണാന്‍ പോയപ്പോള്‍ ഒരു ബലത്തിന് എനിക്ക് തപാലില്‍ കിട്ടിയ ഫോട്ടോകള്‍ കൂടി കൊണ്‍ ടുപോയിരുന്നു. അതിന്റെ ആവശ്യം ഉണ്‍ ടായില്ല. ആ ഫോട്ടോകള്‍ക്കൊപ്പം ജാക്ക് പലയിടങ്ങളില്‍ കാമുകിമാരെ കോണ്‍ ടു പോയി സുഖിച്ചതിന്റെ തെളിവുകളും അവരുടെ പക്കല്‍ ഉണ്‍ ടായിരുന്നു. ആരോ അവന്റെ പിന്നാലെ നടന്ന് അവനെ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്ന കാര്യത്തില്‍ ആറ്ക്കും സംശയം തോന്നില്ല. . പ ക്ഷേ അതാരാണ്? ആറ്ക്കുമറിയില്ല. പ്രിസ്‌ക്കില്ല ആണോ? അല്ലേ? നിങ്ങള്‍ തന്നെ, പറയൂ.

ജാക്കുമായുള്ള വിവാഹമോചനത്തിന് എന്നെക്കൊണ്‍ ട്' അവര്‍ ഫയല്‍ ചെയ്യിച്ചപ്പോള്‍ ഞാന്‍ പ ലവട്ടം മിസ്സ് മനുവേലയോടു ചോദിച്ചു ആ ഫോട്ടോകള്‍ അയച്ചു തന്നത് ആരാണെന്ന്? 'ഡോണ്‍ ട് യൂ വറി എബൌട്ട് എ തിങ്ങ് മിസ്സ് ലീസാ.' മനുവേല പറഞ്ഞു.' എന്റെ വക്കീല്‍ ഫീസ് പോലും തന്നു ആ അജ്ഞാതന്‍.' നോട്ടീസ് കിട്ടിയ അന്നു രാത്രി അബ്ബ ഓടിക്കിതച്ച് വീട്ടുമുറ്റത്ത് വന്ന് എന്നെ വിളിച്ചു.' എനിക്ക് നിന്നോട് സംസാരിക്കണം.'

ഞാനങ്ങേരെ അകത്തു കയറ്റി. നീണ്‍ട ബ്രാസ്സ് ഫ്‌ളര്‍ വാസ് മിനുക്കിക്കൊണ്‍ ടു നില്ക്കയായിരുന്നു ഞാന്‍.

' ലീസബെല്‍', അയാള്‍ എന്റെ മുന്നില്‍ നിന്നു. ' ആണുങ്ങളാവുമ്പോള്‍ ചില കുസൃതികള്‍ കാട്ടിയെന്നു വരും. ജാക്ക് തെറ്റ് ചെയ്തു, നീയവനെ ശിക്ഷിക്കയും ചെയ്തു. അവന്റെ എല്ലുകള്‍ നീ അടിച്ചൊടിച്ചു. അതു മതിയായില്ലെ നിനക്ക്? ഇനിയവന്‍ അങ്ങനെയൊന്നും ചെയ്യില്ല. ഞാന്‍ ഗാരന്റി തരാം. നീയങ്ങ് ക്ഷമിച്ചിട്ട് ഡൈവോഴ്‌സ് ഫയല്‍ ചെയ്തത് പിന്‍ വലിക്ക്..' 'എന്നോട് ജാക്കിന്റെ തലയില്‍ നിന്ന് ഒഴിഞ്ഞു തരാന്‍ പറഞ്ഞില്ലെ നിങ്ങള്‍? ഞാന്‍ അതാണ് ചെയ്യുന്നത്. ഒഴിഞ്ഞു പോകുന്നു.'

അയാളുടെ മുഖം കറുത്തു. മീശ വിറച്ചു.' ഒരു പെനി സെറ്റില്‌മെന്റായി നിനക്ക് കിട്ടുമെന്ന് വിചാരിക്കണ്‍ ടാ. ഡോളര്‍ വാരിയെറിഞ്ഞ് ഏറ്റവും നല്ല ലായറെ കൊണ്‍ ട് വാദിപ്പിച്ച് ഞാന്‍ ജാക്കിനെ ജയിപ്പിക്കും. നിന്റെ പേരില്‍ ഡൊമസ്റ്റിക്ക് വയലന്‍സിനു കേസ് ഫയല്‍ ചെയ്യിക്കും. നീയൊരു അണ്‍ഫിറ്റ് മദര്‍ ആണെന്ന് തെളിയിച്ച് ലിലിയനെ ഞങ്ങള്‍ കൊണ്‍ ട്ഉപോകുകയും ചെയ്യും.'

വിവാഹമോചന സെറ്റില്‌മെന്റായി എനിക്ക് എന്തൊക്കെ കിട്ടി എന്നറിയണ്‍ ടേ? പറയാം. എന്റെ മകള്‍ ലിലിയനെ .

അവളുടെ ഡാഡിക്ക് അവളെ വളര്‍ത്താനുള്ള യോഗ്യതയില്ലെന്ന് മിസ്. മനുവേല വാദിച്ച് തെളിയിച്ചു. ജാക്കിന്റെ അവിശ്വസ്തതയുടെ ഏകദേശം മുപ്പത്തിയഞ്ചോളം ഫോട്ടോകള്‍ അവര്‍ പ്രദര്‍ശിപ്പിച്ചു. റീയല്‍ ക്ലോസപ്പുകള്‍. ഓരോന്നിലും വെവ്വേറെ സ്ത്രീകള്‍.!! ഈ പുരുഷനോടൊപ്പം ഒരു സ് ത്രീ, അഭിമാനമുള്ള സ്ത്രീ എങ്ങനെ ജീവിക്കും എന്ന് കോടതിയോട് തൊണ്‍ ടയിടറി ചോദിച്ച്, കോടതിയില്‍ ഉണ്‍ ടായിരുന്ന സ്ത്രീകളെ മുഴുവന്‍ കരയിപ്പിച്ചു. ജഡ്ജും ഒരു സ്ത്രി ആയിരുന്നതു കൊണ്‍ ട് മിസ്. മനുവേലയുടെ തൊണ്‍ ടയിടറലും, കണ്ണുനീരും നന്നേ ഫലിച്ചു. സത്യത്തില്‍ എല്ലാ അറ്റോര്‍ണികളും ഭയപ്പെട്ടിരുന്ന ഒരു സ്‌ടോങ്ങ് വുമണ്‍ ആയിരുന്നു ആ ജഡ്ജ്. മിസ് മനുവേല ഈസ് എ ബോണ്‍ ആക്ട്രസ്സ് ഐ സേ.

പാവം ലീസബെലിന്റെ ഉദരത്തില്‍ കിടക്കുന്നത് പെണ്‍ കുഞ്ഞാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ ജാക്കും അവന്റെ പിതാവും അവളെ ടോര്‍ച്ചര്‍ ചെയ്തിരുന്ന വിധം മിസ് മനുവേല കോടതിയില്‍ വിവരിച്ചപ്പോള്‍ കേട്ടിരുന്ന ഞാന്‍ പോലും സ്തംഭിച്ചു പോയി. ഓ മൈ ഗോഡ്!! ഇ ത്രയ്ക്ക് ദുഷ്ടനായ ഒരാളെയാണല്ലൊ പാവം ലീസബെല്‍ സ്‌നേഹിച്ചതും വിവാഹം കഴിച്ചതും!!! മൈ അറ്റോര്‍ണി വാസ് എ ബോണ്‍ ലയര്‍ ടൂ . ഗോഡ് ബ്ലെസ്സ് ഹെര്‍.

ജാക്കിന്റെ മകളായി ജനിച്ചു പോയി എന്ന ഒരൊറ്റ കുറ്റമേ ലിലിയന്‍ , ലീസയുടെ ഓമനക്കുഞ്ഞ്, ചെയ്തിട്ടുള്ളു, അതു അവളുടെ കുറ്റമാണെങ്കില്‍. ആ കുഞ്ഞിനെ വളര്‍ത്താന്‍ ജാക്കിനെ ഏല്പ്പിക്കുന്നതിനേക്കാള്‍ മറ്റൊരു ക്രൂരതയില്ല. പരസ്ത്രീകളെ പ്രാപിക്കാന്‍ പാഞ്ഞു നടക്കുന്ന ഒരാള്‍ക്ക് ഒരു പെണ്കുഞ്ഞിനെ സ്‌നേഹിക്കാനോ, നല്ല ഒരു സിറ്റിസണ്‍ ആയി വളര്‍ത്താനോ സമയം കാണില്ല എന്നു ഞാന്‍ ആണയിട്ടു പ റയുകയാണ് യുവര്‍ ഓണര്‍ .

സ്വന്തം പ്ലെഷറിനായി സ്ത്രീകളെ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ഒരുവന്‍ സ്വന്ത മകളെ ഏതു കണ്ണുകള്‍ കൊണ്‍ ടാവും കാണുക എന്നാര്‍ക്ക് പറയാനാവും ? അവളും വളന്ന് ഒരു സ് ത്രീയാവുകയല്ലേ? അവളെ ജാക്ക് റെസ്‌പെക്റ്റ് ചെയ്യുമൊ? ലിലിയനു പ്രായപൂര്‍ത്തിയായി, സ്വന്തമായി അ ധ്വാനിച്ച് ഡോളര്‍ സമ്പാദിക്കാന്‍ കഴിവുണ്‍ ടാവുന്നതു വരെയുള്ള എല്ലാ ചെലവുകളും ലിലിയന്റെ പിതാവായ ജാക്ക് വഹിക്കുകയും, ആ കുഞ്ഞിനെ അവളുടെ സ്വന്തം മാതാവിന് വിട്ടു കൊടുക്കയും വേണം എന്നു ഞാന്‍ അപേക്ഷിക്കുന്നു.. നിരപരാധിയായ ആ കുഞ്ഞിന് താമസിക്കാന്‍ ഒരു പാര്‍പ്പിടവും, ജാക്ക് പ്രെ ാവൈഡ് ചെയ്യണം. ലീസായും കുഞ്ഞും താമസിക്കുന്ന ആ വീടും, ലീസാ വീണ്‍ ടും വിവാഹിതയാവുന്നതു വരെ ആലിമണിയും അവള്‍ അനുഭവിച്ച യാതനകള്‍ക്ക് പരിഹാരമായി നല്‌കേണ്‍ ടതാണ്.

അങ്ങനെ അബ്ബ ജാക്കിന്റെ മാത്രം പേരില്‍ വാങ്ങിക്കൊടുത്ത ആ മനോഹരമായ വീട് എനിക്ക് കിട്ടി. വിവാഹത്തിനു മുന്‍പ് അഴിഞ്ഞാടി നടന്ന് ഒരു റിട്ടാര്‍ഡഡ് കുട്ടിയെ ഉണ്‍ ടാക്കി സ്റ്റേറ്റിനും സിറ്റിക്കും ബാധ്യത വര്‍ധിപ്പിച്ച സ്ത്രീയാണെന്ന് വാദിച്ച ജാക്കിന്റെ അറ്റേണിക്ക് എനിക്കെതിരെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല .കേസ് കുറെക്കാലം നീട്ടിക്കൊണ്‍ ടു പോകാനല്ലാതെ. മിസ്സ് മനുവേല അയാളെ ചവിട്ടിക്കൂട്ടി.

ഞാന്‍ ആ വീട്ടില്‍ അധിക നാള്‍ താമസിച്ചില്ല ഞാനാ വീട് കാറാബലിനു വിറ്റു. ആ പണം കൊടുത്ത് ഒരു മൂന്നു ബെഡ് റൂം ഉള്ള കോണ്ഡോ വാങ്ങി. ബാക്കി വന്ന പണം ലിലിയന്റെ പേരില്‍ ഒരു അക്കൗണ്‍ ട് തുടങ്ങി ബാങ്കില്‍ ഇട്ടു. എന്റെ ഗ്രെഗ്ഗിനെ ഞാന്‍ കണ്‍ ടതും പ രിചയപ്പെട്ടതും വിവാഹം കഴിച്ചതും ആ കോണ്‍ ഡോയില്‍ താമസിക്കുമ്പോഴാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക