Image

മമതാ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ പിഴ

Published on 11 April, 2019
 മമതാ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ പിഴ

ന്യൂഡല്‍ഹി: `ബോബിഷയോതര്‍ ഭൂത്‌' എന്ന ബംഗാളി സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തിയ മമതാ സര്‍ക്കാരിന്‌ സുപ്രീംകോടതി പിഴ ചുമത്തി.

സിനിമയുടെ പ്രദര്‍ശനംതടസപ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ 20 ലക്ഷം രൂപ പിഴ അടക്കണമെന്നും ഈ തുക സിനിമയുടെ നിര്‍മ്മാതാവിന്‌ നല്‍കണമെന്നുമാണ്‌ സുപ്രീംകോടതിയുടെ വിധി. ജസ്റ്റിസ്‌ ഡിവൈ ചന്ദ്രചൂഢിന്റെ അധ്യക്ഷതിയിലുള്ള ബെഞ്ചാണ്‌ വിധി പ്രസ്‌താവിച്ചത്‌.

ത്രിണമൂല്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന ആക്ഷേപ ഹാസ്യ സിനിമയായ ബോബിഷയോതര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പ്രദര്‍ശനം തടസപ്പെടുത്തിയത്‌ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്നതാണെന്ന്‌ കോടതി നിരീക്ഷിച്ചുഅഭിപ്രായ സ്വാതന്ത്ര്യം ലംഘിച്ചതിനാണ്‌ പിഴ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക