Image

വിദേശ വനിതയുടെ കൊലപാതകം ; കേസ്‌ പരിഗണിക്കുന്നത്‌ മാറ്റിവെച്ചു

Published on 11 April, 2019
വിദേശ വനിതയുടെ കൊലപാതകം ; കേസ്‌ പരിഗണിക്കുന്നത്‌ മാറ്റിവെച്ചു

തിരുവനന്തപുരം : കോവളത്ത്‌ വിദേശ വനിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ്‌ പരിഗണിക്കുന്നത്‌ ഈ മാസം 12ലേക്ക്‌ കോടതി മാറ്റിവെച്ചു. വിചാരണനടപടികള്‍ ഇന്ന്‌ ആരംഭിച്ചെങ്കിലും പ്രതികള്‍ കോടതിയില്‍ ഹാജരായിരായിരുന്നില്ല. കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം സെഷന്‍സ്‌ കോടതിയിലാണ്‌ കേസിന്റെ വിചാരണ നടക്കുന്നത്‌.

പനത്തുറ ഉമേഷ്‌, ഉദയന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ആയുര്‍വേദ ചികിത്സക്കായി കേരളത്തില്‍ എത്തിയതായിരുന്നു വിദേശ വനിത.



കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 14ന്‌ കോവളത്തെത്തിയ യുവതിയെ ബോട്ടിങ്ങിന്‌ കൊണ്ടുപോകാമെന്ന്‌ സമീപത്തുള്ള തുരുത്തില്‍ കൂട്ടികൊണ്ടുപോയി ലഹരിവസ്‌തു നല്‍കി പീഡിപ്പിച്ച ശേഷം കഴുത്ത്‌ ഞെരിച്ചു കൊന്നുവെന്നാണ്‌ പോലീസ്‌ കണ്ടെത്തിയത്‌.

അതേസമയം അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്ന്‌ കൊല്ലപ്പെട്ട ലിഗയുടെ സുഹൃത്ത്‌ ആന്‍ഡ്രു ജോര്‍ദ്ദന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക