Image

പ്രചാരണ വേദി തകര്‍ന്ന്‌ നിലംപൊത്തി കെ മുരളീധരനും അണികളും; ഏത്‌ പ്രതിസന്ധിയെയും അതിജീവിക്കുമെന്ന്‌ സ്ഥാനാര്‍ത്ഥി

Published on 11 April, 2019
പ്രചാരണ  വേദി തകര്‍ന്ന്‌  നിലംപൊത്തി കെ മുരളീധരനും അണികളും; ഏത്‌ പ്രതിസന്ധിയെയും അതിജീവിക്കുമെന്ന്‌ സ്ഥാനാര്‍ത്ഥി


വടകര: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി കെ. മുരളീധരനു വേണ്ടി സജ്ജമാക്കിയ വേദി തകര്‍ന്നു വീണു. കെ. മുരളീധരനെ പ്രവര്‍ത്തകര്‍ ഹാരമര്‍പ്പിച്ച്‌ സ്വീകരിക്കുന്നതിനിടെ കുറ്റിയാടിയിലാണ്‌ വേദി തകര്‍ന്നു വീണത്‌.

മുരളീധരനെ മാലയണിയിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ സ്റ്റേജ്‌ തകര്‍ന്നു വീഴുകയായിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥാനാര്‍ത്ഥിയും വീണു. എന്നാല്‍ വീണിടത്ത്‌ നിന്നും ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ എഴുന്നേറ്റ്‌ അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌തു.

'ഏത്‌ പ്രതിസന്ധിയുണ്ടായാലും അതിനെയല്ലാം അതിജീവിക്കാന്‍ കഴിയും. സ്റ്റേജ്‌ പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല' - മുരളി പറഞ്ഞു. ഇത്‌ നിറഞ്ഞ കൈയടികളോടെയാണ്‌ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്‌.

മുന്നോട്ട്‌ പോകാന്‍ പ്രവര്‍ത്തകരുടെ സഹായവും മുരളീധരന്‍ അഭ്യര്‍ത്ഥിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക