Image

വോട്ടെടുപ്പിനിടെ ടി.ഡി.പി- വൈ.എസ്‌.ആര്‍ കോണ്‍ഗ്രസ്‌ സംഘര്‍ഷം: ആന്ധ്രാപ്രദേശില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

Published on 11 April, 2019
വോട്ടെടുപ്പിനിടെ  ടി.ഡി.പി- വൈ.എസ്‌.ആര്‍ കോണ്‍ഗ്രസ്‌ സംഘര്‍ഷം: ആന്ധ്രാപ്രദേശില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു


ഹൈദരാബാദ്‌: ആന്ധ്രാപ്രദേശില്‍ വോട്ടെടുപ്പിനിടെ ടി.ഡി.പി-വൈ.എസ്‌.ആര്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു ടി.ഡി.പി പ്രവര്‍ത്തകനും ഒരു വൈ.എസ്‌.ആര്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനുമാണ്‌ കൊല്ലപ്പെട്ടത്‌.

ആന്ധ്രയിലെ അനന്ത്‌പുരിയിലാണ്‌ സംഘര്‍ഷമുണ്ടായത്‌. പ്രവര്‍ത്തകര്‍ പരസ്‌പരം കല്ലെറിയുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ പൊലീസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തിയിരുന്നു.

രാവിലെ വെസ്റ്റ്‌ ഗോദാവരിയില്‍ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വൈ.എസ്‌.ആര്‍ കോണ്‍ഗ്രസ്‌ നേതാവിന്‌ കുത്തേറ്റിരുന്നു. ടി.ഡി.പി പ്രവര്‍ത്തകരും വൈ.എസ്‌.ആര്‍ പ്രവര്‍ത്തകരും തമ്മില്‍ പോളിങ്‌ ബൂത്തിനകത്ത്‌ വെച്ചായിരുന്നു സംഘര്‍ഷമുണ്ടായത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക