Image

വയനാടിനെതിരായ അമിത്‌ ഷായുടെ പരാമര്‍ശം വര്‍ഗ്ഗീയ വിഷം തുപ്പുന്നതെന്ന്‌ മുഖ്യമന്ത്രി

Published on 11 April, 2019
വയനാടിനെതിരായ അമിത്‌ ഷായുടെ  പരാമര്‍ശം വര്‍ഗ്ഗീയ വിഷം തുപ്പുന്നതെന്ന്‌ മുഖ്യമന്ത്രി

കല്‍പറ്റ: വയനാടിനെതിരായ പരാമര്‍ശത്തില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത്‌ ഷായെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിനെതിരായ അമിത്‌ ഷായുടെ പാക്‌ പരാമര്‍ശം വര്‍ഗ്ഗീയ വിഷം തുപ്പുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

അമിത്‌ ഷാ വയനാടിനെ അപമാനിച്ചു. വയനാടിന്‍റെ ചരിത്രം അമിഷ്യാക്ക്‌ അറിയില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്താലേ ചരിത്രം മനസിലാകൂവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. വയനാട്ടിലെ കോണ്‍ഗ്രസ്‌ റാലി കണ്ടാല്‍ അത്‌ നടക്കുന്നത്‌ ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന്‌ മനസിലാകില്ലെന്നായിരുന്നു അമിത്‌ ഷായുടെ പരാമര്‍ശം.

നാഗ്‌പൂരില്‍ നിതിന്‍ ഗഡ്‌കരിയുടെ തെരഞ്ഞെടുപ്പ്‌ സമ്മേളനത്തിനിടെയായിരുന്നു വയനാടിനു നേര്‍ക്ക്‌ അധിക്ഷേപ പരാമര്‍ശവുമായി അമിത്‌ ഷാ രംഗത്തെത്തിയത്‌. മുസ്ലിം ലീഗിന്‍റെ പതാകയെ പാക്കിസ്ഥാന്‍ ദേശീയപതാകയുമായി താരതമ്യം ചെയ്‌തുകൊണ്ടായിരുന്നു അമിത്‌ ഷായുടെ വിമര്‍ശനം.

വയനാട്ടിലെ കോണ്‍ഗ്രസ്‌ റാലി കണ്ടാല്‍ അത്‌ നടക്കുന്നത്‌ ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്ന്‌ പറയാന്‍ കഴിയില്ലെന്നായിരുന്നു അമിത്‌ ഷായുടെ പരാമര്‍ശം. എന്തിനാണ്‌ ഇത്തരമൊരു സ്ഥലത്ത്‌ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്ന്‌ അമിത്‌ ഷാ ചോദിച്ചു.

രാഹുല്‍ ഗാന്ധി നാലാം തീയതി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടിലെത്തിയപ്പോള്‍ മുസ്ലീം ലീഗ്‌ പ്രവര്‍ത്തകര്‍ നടത്തിയ റാലിയെ സംബന്ധിച്ചായിരുന്നു അമിത്‌ ഷായുടെ പരാമര്‍ശം. മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തി ബിജെപി നേതാക്കള്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അഴിച്ചു വിടുന്ന ആരോപണങ്ങളുടെ തുടര്‍ച്ചയാണ്‌ അമിത്‌ ഷായുടെ പരാമര്‍ശവും.

പാക്കിസ്ഥാനില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയപ്പോള്‍ രാജ്യം മുഴുവന്‍ സന്തോഷിച്ചു, എന്നാല്‍ പാക്കിസ്ഥാനും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും വിഷമിച്ചു. കോണ്‍ഗ്രസിന്‍റെ സാം പിത്രോഡ പാക്കിസ്ഥാനു വേണ്ടിയാണ്‌ വാദിക്കുന്നത്‌. പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയവരെ ന്യായീകരിക്കാന്‍ കഴിയുമോ എന്നും അമിത്‌ ഷാ ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക