Image

മമതാ ബാനര്‍ജിക്ക് തിരിച്ചടി, തന്നെ വിമര്‍ശിക്കുന്ന സിനിമ നിരോധിച്ചതിന് 21 ലക്ഷം പിഴ

Published on 11 April, 2019
മമതാ ബാനര്‍ജിക്ക് തിരിച്ചടി, തന്നെ വിമര്‍ശിക്കുന്ന സിനിമ നിരോധിച്ചതിന് 21 ലക്ഷം പിഴ

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിക്കുന്ന സിനിമയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി 21 ലക്ഷം രൂപ പിഴ വിധിച്ചു. 20 ലക്ഷം സിനിമയുടെ സംവിധായകനും ഒരു ലക്ഷം നിയമ സഹായ അതോറിറ്റിക്കും നല്‍കണം. സിനിമയെ നിരോധിച്ചത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

തങ്ങളുടെ സിനിമ സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചെന്ന് ആരോപിച്ച്‌ ഭോബിശ്യോടര്‍ ഭൂത് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം തടസപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിനിമയുടെ ഇതിവൃത്തം സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബംഗാള്‍ പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രദര്‍ശനം തടയുകയായിരുന്നുവെന്നാണ് സംവിധായന്‍കന്‍ അനിക് ദത്തയുടെ ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക