Image

അവള്‍ക്ക്‌ വെറും പതിനാല്‌ വയസു മാത്രം വെറുതേ വിടൂ: അജയ്‌ ദേവ്‌ഗണ്‍

Published on 11 April, 2019
അവള്‍ക്ക്‌ വെറും പതിനാല്‌ വയസു മാത്രം വെറുതേ വിടൂ: അജയ്‌ ദേവ്‌ഗണ്‍

സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങള്‍ ചൊരിയുന്നവര്‍ക്ക്‌ ശക്തമായ മറുപടിയുമായി ബോളിവുഡ്‌ താരം അജയ്‌ ദേവ്‌ഗണ്‍. അജയ്‌ -കാജോള്‍ ദമ്പതികളുടെ മൂത്ത പുത്രിയാണ്‌ പതിനാല്‌കാരിയായ നൈസ. കുറച്ച്‌ ദിവസങ്ങള്‍ക്കു മുമ്പ്‌ നൈസയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രമായിരുന്നു അത്‌. നൈസയുടെ വസ്‌ത്രധാരണമായിരുന്നു അതില്‍ പ്രധാനമായും എടുത്തുകാട്ടിയിരുന്നത്‌. പിന്നീടങ്ങോട്ട്‌ ട്രോളുകളുടെ പെരുമഴയായിരുന്നു. ഇത്‌ അതിരു കടന്നതോടെയാണ്‌ പിതാവായ അജയ്‌ദേവ്‌ഗണ്‍ തന്നെ നേരിട്ട്‌ പ്രതികരണവുമായി എത്തിയത്‌.


പപ്പരാസി സംസ്‌കാരം ഇന്ത്യയില്‍ വളര്‍ന്നു വരികയാണെന്നും അതിനാല്‍ മാനുഷിക മൂല്യങ്ങള്‍ മറന്നു പോവുകയാണെന്നും അജയ്‌ ദേവ്‌ഗണ്‍ പറഞ്ഞു.
ഞങ്ങളുടെ കാര്യം അവിടെ നില്‍ക്കട്ടെ. ഞങ്ങളുടെ മകള്‍ക്ക്‌ പതിനാല്‌ വയസേ ആയിട്ടുള്ളൂ. കൊച്ചുകുട്ടികളുടെ നേര്‍ക്കു പോലും ഇത്തരത്തില്‍ പെരുമാറുന്നവരുടെ മനോനില എന്താണ്‌. അവള്‍ എന്തു വേണമെങ്കിലും ധരിച്ചോട്ടെ. അത്‌ അവളുടെ സ്വാതന്ത്ര്യം. മാതാപിതാക്കളുടെ പ്രശസ്‌തിക്ക്‌ അവള്‍ വില നല്‍കേണ്ടതില്ല. '' അജയ്‌ പറഞ്ഞു.


`` എനിക്കൊരു കാര്യം മാത്രമണ്‌ പറയാനുള്ളത്‌. ദയവു ചെയ്‌ത്‌ എന്റെ കുട്ടികളെ വെറുതേ വിടൂ. നിങ്ങള്‍ എല്ലാവരേയും പോലെ ഞങ്ങള്‍ക്കും സ്വകാര്യതയുണ്ട്‌. അതിനെ ദയവു ചെയ്‌ത്‌ മാനിക്കൂ.'' അജയ്‌ പറഞ്ഞു.






















































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക