Image

മോദിയെ വെല്ലുവിളിച്ച്‌ രാഹുല്‍

Published on 11 April, 2019
മോദിയെ വെല്ലുവിളിച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച്‌ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിയെ കുറിച്ചുള്ള സംവാദത്തിന് മോദി തയ്യാറോണോ എന്ന് രാഹുല്‍ ചോദിച്ചു. ഇതിനായി മോദിയുടെ ഔദ്യോഗിക വസതിയില്‍ ആയാലും താന്‍ വരാന്‍ തയ്യാറാണെന്ന് രാഹുല്‍ പറഞ്ഞു.

അതേസമയം 2004ല്‍ എന്താണ് നടന്നതെന്ന് ബിജെപി മറക്കരുതെന്ന് സോണിയ ഗാന്ധി പറഞ്ഞു. മോദിക്കുള്ള മറുപടി വേട്ടര്‍മാര്‍ നല്‍കുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

അമേഠിയില്‍ രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ലേസര്‍ തോക്ക് ഉപയോഗിച്ച്‌ രാഹുലിനെ ലക്ഷ്യം വച്ചുവെന്നാണ് ആരോപണം. രാഹുലിന്റെ മുഖത്ത് ലേസര്‍ രശ്മി പതിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സുരക്ഷാ ഉദ്യോഗസസ്ഥരാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഏഴുതവണ കോണ്‍ഗ്രസിനെ വെടിവെയ്ക്കാന്‍ ഉന്നം വച്ചുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക