Image

കോണ്‍ഗ്രസുമായി കൈകോര്‍ത്ത് കര്‍ണാടകം പിടിക്കാന്‍ കുമാരസ്വാമി, തന്ത്രങ്ങള്‍ മെനഞ്ഞ് ദള്‍

Published on 11 April, 2019
കോണ്‍ഗ്രസുമായി കൈകോര്‍ത്ത് കര്‍ണാടകം പിടിക്കാന്‍ കുമാരസ്വാമി, തന്ത്രങ്ങള്‍ മെനഞ്ഞ് ദള്‍

കിങ്ങ് മേയ്ക്കറല്ല, കിങ്ങ് ആകുമെന്നായിരുന്നു കര്‍ണാടക തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എച്ച്‌ഡി കുമാരസ്വാമി പറഞ്ഞത്. കുമാരസ്വാമിയുടെ വാക്കുകള്‍ ഫലിച്ചു. ബിജെപിയെ പുറത്ത് നിര്‍ത്തിയുള്ള കോണ്‍ഗ്രസ്-ജെഡിഎസ് മതേതര സഖ്യം കര്‍ണാടകത്തില്‍ അധികാരത്തില്‍ ഏറിയപ്പോള്‍ രണ്ടാം തവണ എച്ച്‌ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരത്തില്‍ ഏറി. എന്നാല്‍ ഭരണത്തില്‍ ഏറി മാസങ്ങള്‍ തികയും മുന്‍പ് തന്നെ കൂട്ടുമന്ത്രി സഭയില്‍ മുഖ്യമന്ത്രി ആയതില്‍ തനിക്ക് സന്തോഷമില്ലെന്ന് കുമാരസ്വാമി തുറന്നടിച്ചു. സഖ്യസര്‍ക്കാര്‍ എന്ന വിഷമാണ് താന്‍ കുടിച്ചതെന്ന് കുമാരസ്വാമി പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുയോഗത്തില്‍ വെച്ച്‌ വിതുമ്ബി.


ഇത് കര്‍ണാടകത്തിലെ സഖ്യസര്‍ക്കാര്‍ ഉടന്‍ താഴെ വീണേക്കുമെന്ന പ്രചരണങ്ങള്‍ക്ക് ശക്തിയേറ്റി. ഇതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനുള്ള മറുതന്ത്രങ്ങല്‍ ബിജെപിയും സംസ്ഥാനത്ത് പയറ്റി തുടങ്ങി.കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ച്‌ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമായിരുന്നു ബിജെപി നടത്തിയത്. ഇതോടെ ഭരണപക്ഷം മറുതന്ത്രം പയറ്റിയെങ്കിലും മറ്റൊരു 2006 ആവര്‍ത്തിക്കുമോയെന്ന ഭയവും കോണ്‍ഗ്രസിനുണ്ട്.

തിരഞ്ഞെടുപ്പില്‍

പ്രധാനമന്ത്രിയായിരുന്ന എച്ച്‌ഡി ദേവഗൗഡയുടെ മകനായ എച്ച്‌ഡി കുമാരസ്വാമി തന്‍റെ ഭാഗ്യം പരീക്ഷിച്ചത് രാഷ്ട്രീയത്തില്‍ ആയിരുന്നില്ല. മറിച്ച്‌ സിനിമയിലായിരുന്നു. സിനിമാ നിര്‍മ്മാതാവായിരുന്നു കുമാരസ്വാമിയുടെ തുടക്കം. 1996 ല്‍ കനകപുര മണ്ഡലത്തില്‍ നിന്നും മത്സരിച്ചാണ് കുമാരസ്വാമിയുടെ രാഷ്ട്രീയ പ്രവേശനം. അന്ന് അദ്ദേഹം തിരഞ്ഞെടുപ്പില്‍ ജയിച്ചു. പിന്നീട് വീണ്ടും തിരഞ്ഞെടുപ്പ് വന്നതോടെ എംവി ചന്ദ്രശേഖര മൂര്‍ത്തിയോട് പരാജയപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക