Image

നാല്‍പതാം വെള്ളി ആചരണം ഇപ്‌സ്വിച്ചില്‍

Published on 11 April, 2019
നാല്‍പതാം വെള്ളി ആചരണം ഇപ്‌സ്വിച്ചില്‍

ഇപ്‌സ്വിച്ച്: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ഇപ്‌സ്വിച്ചിലെ ആവേ മരിയാ കാത്തോലിക് കമ്മ്യൂണിറ്റി ഏപ്രില്‍ 12 നു നാല്‍പതാം വെള്ളി ആചരിക്കുന്നു. രാവിലെ 7.30നു ഇപ്‌സ്വിച്ചില്‍ നിന്ന് ക്യൂന്‍സിലന്‍ഡിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മരിയന്‍ വാലി പില്‍ഗ്രിം സെന്ററില്‍ എത്തിച്ചേരുകയും 9.30നോടു കുടി വിശുദ്ധ ബലിയും തുടര്‍ന്ന് കുരിശിന്റെ വഴിയും നടത്തപ്പെടുന്നതാണ്. ഉച്ചയോടെ സ്‌നേഹവിരുന്നോടുകൂടെ പരിപാടികള്‍ സമാപിക്കും.

ക്രിസ്തുവിന്റെ നാല്‍പതു ദിവസത്തെ മരുഭൂമിയിലെ തപസിന്റയും, പ്രാര്‍ഥനയുടെയും ഓര്‍മയില്‍നിന്നും പീഡാനുഭവത്തിന്റെ വാരത്തിലേക്കു പ്രവേശിക്കുന്നതിന്റെ ഒരുക്കമായുള്ള നാല്‍പതാം വെള്ളിയിലെ തിരുകര്‍മങ്ങള്‍ക്കു ഫാ. ഏബ്രഹാം നേതൃത്വം കൊടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ബിജു പന്നാപാറ 0402701941, പ്രിന്‍സ് തോമസ് 0415030696

റിപ്പോര്‍ട്ട്: വിനോദ് കൊല്ലംകുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക