Image

ഹൂസ്റ്റണ്‍ മലയാളി സമൂഹം കെ.എം.മാണി അനുസ്മരണം നടത്തി

ശങ്കരന്‍കുട്ടി. Published on 11 April, 2019
ഹൂസ്റ്റണ്‍ മലയാളി സമൂഹം കെ.എം.മാണി അനുസ്മരണം നടത്തി
മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) ന്റെ  നേതൃത്വത്തില്‍ സൗത്ത്ഇന്‍ഡ്യന്‍ യു.എസ്സ് ചേംബര്‍ ഓഫ് കോമേഴ്‌സും  പ്രവാസി കേരളാ കോണ്‍ഗ്രസും സംയുക്തമായി കെ.എം.മാണി അനുസ്മരണം സംഘടിപ്പിച്ചു.

മാഗിന്റെ ആസ്ഥാന മന്ദിരമായ "കേരളാ ഹൗസില്‍ " ഏപ്രില്‍ പത്താം തീയതി വൈകുന്നേരം 6.30ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഹൂസ്റ്റണിലെ വിവിധ  മലയാളി സംഘടനകളില്‍ നിന്നായി നിരവധി ആളുകള്‍ പങ്കെടുത്തു.

അറുപതിറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തിലും അതില്‍ തന്നെ അരനൂറ്റാണ്ടിലധികം നിയമസഭാ സാമാജികനായും, നിരവധി മന്ത്രിസഭകളില്‍ ധനകാര്യം, നിയമം, റവന്യൂ തുടങ്ങിയ സുപ്രധാന വകപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായും നിരവധി റിക്കാര്‍ഡുകള്‍ക്ക് ഉടമയായും മലയാളികള്‍ക്ക് അഭിമാനമായി മാറിയ കെ.എം.മാണിയുടെ ദേഹവിയോഗം കേരള ജനതക്ക് അപരിഹാര്യമായ തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതു് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയവര്‍ അഭിപ്രായപ്പെടുകയുണ്ടായി.

കര്‍ഷക നേതാവെന്ന നിലയില്‍ രാഷ്ടീയ പ്രവര്‍ത്തനം ആരംഭിച്ച ജനങ്ങളുടെ മാണിസാര്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കു് എന്നും കാതോര്‍ക്കുകയും തന്റെ ബഡ്ജറ്റുകളില്‍ നിരവധി പ്രവാസി ക്ഷേമപദ്ധതികള്‍ക്ക് രൂപം കൊടുക്കുകയും  ചെയ്തിട്ടുണ്ട്. കെ.എം.മാണിയുടെ വേര്‍പാട് കേരളത്തിന് പൊതുവിലും പ്രവാസി മലയാളികള്‍ക്ക് വിശേഷിച്ചും കനത്ത നഷ്ടമാണ്  ഉണ്ടാക്കിയിരിക്കുന്നതെന്ന് യോഗം വിലയിരുത്തി .മൗന പ്രാര്‍ത്ഥനക്ക് ശേഷം  മാഗിന്റെ സെക്രട്ടറി വിനോദ് വാസുദേവന്റെ. സ്വാഗത പ്രസംഗത്തോടു കൂടി  ആരംഭിച്ച അനുസ്മരണ സമ്മേളനത്തില്‍ മാഗ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. Dr. ജോര്‍ജ് കാക്കനാട് അനുശോചനപ്രമേയം അവതരിപ്പിച്ചു. ശശിധരന്‍ നായര്‍ (ഫോമാ സ്ഥാപക പ്രസിഡണ്ട്)  എബ്രഹാം ഈപ്പന്‍ (ഫൊക്കാന) സണ്ണി കാരിക്കല്‍ (സൗത്ത് ഇന്‍ഡ്യന്‍ യു.എസ്സ്.ചെയിംബര്‍ ഓഫ് കോമേഴ്‌സ് ) അനില്‍ ആറന്മുള ( ഇന്ത്യപ്രസ്ക്ലബ്ഓഫ് നോര്ത്ത്  അമേരിക്ക  )  തോമസ് ചെറുകര (മാഗ് ട്രസ്റ്റീ ബോര്‍ഡ് അംഗം )  ജോമോന്‍ എടയാട്ടില്‍ (വേള്‍ഡ് മലയാളി കൗണ്‍സില്‍ ) എബ്രഹാം ജോസഫ് (ഐ.ഒ.സി ) ജോര്‍ജ് കോളാച്ചേരില്‍ (ഓവര്‍സീസ് കേരളാ കോണ്‍ഗ്രസ്സ് )  ബേബി മണക്കുന്നേല്‍ (യു.ഡി.എഫ് ) എസ്.കെ.ചെറിയാന്‍ (വേള്‍ഡ് മലയാളി കൗണ്‍സില്‍ ) ജോസ് കുര്യന്‍ ഇഞ്ചനാട്ട് (ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ) ജോഷ്വാ ജോര്‍ജ് (മുന്‍ മാഗ് പ്രസിഡന്റ് ) സുരേഷ് രാമകൃഷ്ണന്‍ (കഅ ജഇ )  ജീ മോന്‍ റാന്നി, ഷിബി എന്‍ റോയി, സെനിത്ത് എലങ്കിയില്‍,  സുരേന്ദ്രന്‍ കോരന്‍ (മുന്‍ മാഗ് പ്രസിഡന്റ് ) പീറ്റര്‍ ചാഴിക്കാടന്‍, ജിന്‍സ് മാത്യു എന്നിവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഫ്രാന്‍സിസ് ചെറുകര യോഗത്തിന്‍ പങ്കെടുത്തവര്‍ക്ക് നന്ദി രേഖപ്പെടുത്തി. മാഗിന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മത്തായി, മുന്‍ പ്രസിഡന്റ് മാരായ തോമസ്തയ്യില്‍, പൊന്നു പിള്ള, എബ്രഹാം തോമസ് , തോമസ് വര്‍ക്കി, മാഗ് ട്രഷറാര്‍ ആന്‍ഡ്രൂസ്‌ജേക്കബ്,  ഡോ.മനു ചാക്കോ, ബാബു മുല്ലശ്ശേരില്‍, മാത്യുസ് മുണ്ടക്കന്‍,  മോന്‍സികുര്യാക്കോസ് തുടങ്ങി പ്രസിദ്ധരായ നിരവധി മലയാളികള്‍ പ്രസ്തുത സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക