Image

അസ്ഥിയുരുക്കവും പരിഹാരമാര്‍ഗ്ഗങ്ങളും

Published on 22 April, 2012
അസ്ഥിയുരുക്കവും പരിഹാരമാര്‍ഗ്ഗങ്ങളും
സ്‌ത്രീകളെ പൊതുവെ അലട്ടുന്ന പ്രശ്‌നമാണ്‌ അസ്ഥിയുരുക്കം അഥവാ വെള്ളപോക്ക്‌. വൃത്തിഹീനമായ നാപ്‌കിനുകളുടെ ഉപയോഗവും പൊതുടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതും ജനനേന്ദ്രിയത്തിലുണ്ടാകുന്ന ഫംഗസ്‌ ബാധയും കാരണമാണ്‌. ക്ഷയം, വിളര്‍ച്ച തുടങ്ങിയ രോഗങ്ങളും വെള്ളപോക്കിന്‌ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.വളരെ അപൂര്‍വമായെങ്കിലും ടെന്‍ഷനും സ്‌ട്രെസും വെള്ളപോക്കിന്‌ കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്‌.

ഡിസ്‌ചാര്‍ജ്‌ വളരെ കൂടുതലായായി അനുഭവപ്പെടുക, വെള്ളനിറത്തിലല്ലാതെ, നിറ വ്യത്യാസത്തോടു കൂടി കാണപ്പെടുക, ചൊറിച്ചില്‍ അനുഭവപ്പെടുക തുടങ്ങിയ അവസ്ഥകളുണ്ടാകുമ്പോള്‍ ഇത്‌ വെള്ളപോക്കാണെന്ന്‌ സംശയിക്കാം.

പരിഹാരമാര്‍ഗ്ഗം നല്ല വൃത്തിയുള്ള നാപ്‌കിനുകള്‍ ഉപയോഗിക്കുകയും കൃത്യസമയത്ത്‌ ഇവ മാറ്റുകയും ചെയ്യേണ്ടതാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക