Image

ഇലക്ടറല്‍ ബോണ്ട്‌ വഴി കിട്ടിയ പണത്തിന്റെ വിവരങ്ങള്‍ മുദ്ര വച്ച കവറില്‍ നല്‍കണം: രാഷ്ട്രീയ പാര്‍ട്ടികളോട്‌ സുപ്രീംകോടതി

Published on 12 April, 2019
ഇലക്ടറല്‍ ബോണ്ട്‌ വഴി കിട്ടിയ പണത്തിന്റെ വിവരങ്ങള്‍ മുദ്ര വച്ച കവറില്‍ നല്‍കണം: രാഷ്ട്രീയ പാര്‍ട്ടികളോട്‌ സുപ്രീംകോടതി
ന്യൂദല്‍ഹി: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിക്കുന്ന പണത്തിന്റെ വിശദാംശങ്ങള്‍ മുദ്ര വച്ച കവറില്‍ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സമര്‍പ്പിക്കണമെന്ന്‌ സുപ്രീംകോടതി. ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ്‌ ഉത്തരവ്‌.

`തെരഞ്ഞെടുപ്പ്‌ പ്രക്രിയ സുതാര്യമായി നടത്തുന്നതില്‍ ഇലക്ടറല്‍ ബോണ്ട്‌ സംവിധാനത്തിലെ ഇപ്പോഴത്തെ ചട്ടങ്ങള്‍ വലിയ തടസ്സം തന്നെയാണെ`ന്ന്‌ ഉത്തരവില്‍ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ ചൂണ്ടിക്കാട്ടി.

അസോസിയേഷന്‍ ഓഫ്‌ ഇലക്ടറല്‍ റിഫോംസും സി.പി.ഐ.എമ്മും നല്‍കിയ ഹരജിയിലാണ്‌ സുപ്രീം കോടതി നടപടി.

മെയ്‌ 15 വരെ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി കിട്ടിയ പണത്തിന്റെ വിവരങ്ങള്‍ അറിയിക്കണമെന്നാണ്‌ ഇടക്കാല ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്‌. ആരൊക്കെയാണ്‌ പണം നല്‍കിയത്‌, അവരുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണ്‌ തുടങ്ങിയ വിവരങ്ങളാണ്‌ സമര്‍പ്പിക്കേണ്ടത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക